Home> Health & Lifestyle
Advertisement

ഒരൊറ്റ പഴം മതി: ഒരു കിടിലൻ പഴം നിറച്ചത് ഉണ്ടാക്കാം

ടേസ്റ്റിന്റെ കാര്യത്തിൽ പഴംപൊരിയെ കടത്തി വെട്ടും ഈ പലഹാരം.

ഒരൊറ്റ പഴം മതി: ഒരു കിടിലൻ പഴം നിറച്ചത് ഉണ്ടാക്കാം

മലയാളികളുടെ പ്രിയപ്പെട്ട നാലുമണി പലഹാരമാണ് പഴംപൊരി. അതിനേക്കാൾ സ്വാദുള്ള മറ്റൊരു മലബാർ ഐറ്റമാണ് പഴം നിറച്ചത്. അത്ര വ്യാപകമായി കാണാറില്ലെങ്കിലും ടേസ്റ്റിന്റെ കാര്യത്തിൽ പഴംപൊരിയെ കടത്തി വെട്ടും ഈ പലഹാരം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചായക്കുളള പലഹാരം തയ്യാർ.  

ആവശ്യമുള്ള സാധനങ്ങൾ

നേന്ത്രപ്പഴം- 1 kg
തേങ്ങ ചിരകിയത്- 1 കപ്പ്
പഞ്ചസാര- 1/2 കപ്പ്

ഉണ്ടാക്കുന്ന രീതി

ആദ്യം അൽപം നെയ്യ് ചൂടാക്കി അതിലേക്ക് ചിരകിയ തേങ്ങയും പഞ്ചസാരയും രണ്ട് ഏലക്കായും ചെറിയ കഷ്ണങ്ങളാക്കിയ കുറച്ച് അണ്ടിപ്പരിപ്പും(ഇത് നിർബന്ധമില്ല) ചേർത്ത് ചെറു ചൂടിൽ നന്നായി ഇളക്കുക. ഇതിന്റെ നിറം മാറേണ്ട ആവശ്യമില്ല. രണ്ട് മിനിറ്റിന് ശേഷം തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വെക്കുക.

ALSO READImmunity in Children: കോവിഡിനെ ചെറുക്കാം, കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

 ഇനി പഴുത്ത പഴം എടുത്ത്, ചൂടാക്കിയ തേങ്ങാ-പഞ്ചസാര മിക്സ് ഫിൽ ചെയ്യാൻ പാകത്തിന് നടുവിലൂടെ കത്തി ഉപയോഗിച്ച് നീളത്തിൽ ഒരു ചെറിയ കഷ്ണം മുറിക്കുക. പഴത്തിന്റെ ഉൾവശം നന്നായി ഫിൽ ചെയ്യാൻ പാകത്തിൽ വൃത്തിയാക്കുക.

ALSO READWorld No Tobacco Day : പുകവലിക്കാരിൽ കോവിഡ് മരണം സംഭവിക്കുന്നതിൽ 50% അധിക സാധ്യതയെന്ന് ലോകാരോഗ്യ സംഘടന

 ഇനി ഈ മിക്സ് പഴത്തിൽ നിറച്ച്, നേരത്തെ മുറിച്ചെടുത്ത ആ ഭാഗം അവിടെ തന്നെ ഒട്ടിച്ച് വെക്കുക (ഒട്ടിക്കുവാനായി അൽപം മൈദ കലക്കിയാൽ മതി). ഇനി ഇത് നേരെ നെയ്യ്, അല്ലെങ്കിൽ വെളിച്ചെണ്ണ ഉപയോഗിച്ച് ചെറുതീയിൽ പൊരിക്കുക. പഴത്തിന്റെ നിറം മാറിയാൽ പാത്രത്തിലേട്ട് മാറ്റാവുന്നതാണ്.നല്ല ചൂട് ചായക്കൊപ്പം നല്ല പൊരിച്ച പഴം നിറച്ചതും കൂടെ കഴിച്ച് നോക്കൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Read More