Home> Health & Lifestyle
Advertisement

Egg Benefits: 40 വയസിനു ശേഷം പതിവായി മുട്ട കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്?

മുട്ട എത്രമാത്രം പോഷകഗുണങ്ങള്‍ അടങ്ങിയതാണ് എന്ന് നമുക്കറിയാം. തണുപ്പായാലും ചൂടായാലും ദിവസവും ഓരോ മുട്ട കഴിയ്ക്കുക എന്ന പരസ്യം നമുക്ക് പരിചിതമാണ്.

Egg Benefits: 40 വയസിനു ശേഷം പതിവായി മുട്ട കഴിക്കണം എന്ന്  പറയുന്നത് എന്തുകൊണ്ട്?

Egg Benefits: മുട്ട എത്രമാത്രം പോഷകഗുണങ്ങള്‍ അടങ്ങിയതാണ് എന്ന് നമുക്കറിയാം.   തണുപ്പായാലും ചൂടായാലും ദിവസവും  ഓരോ മുട്ട കഴിയ്ക്കുക എന്ന പരസ്യം നമുക്ക് പരിചിതമാണ്. 

മുട്ട ഏതു പ്രായക്കാരും കഴിയ്ക്കണം.  മുട്ടയില്‍ അടങ്ങിയിരിയ്കുന്ന വിറ്റാമിനുകളും ധാതുക്കളും പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നമ്മെ അകറ്റി നിർത്തും. വളരുന്ന പ്രായത്തില്‍ മുട്ട ദിവസവും കഴിച്ചിരിയ്ക്കണം.  മുട്ടയില്‍  പ്രോട്ടീൻ ധാരാളമായി കാണപ്പെടുന്നു.  ഇത് ആരോഗ്യത്തിന് മാത്രമല്ല, പേശികളെ ശക്തിപ്പെടുത്തുന്നതിനും നിങ്ങൾക്ക് ഉപയോഗപ്രദമാണ്.  

പ്രായഭേദമെന്യേ എല്ലാവരും മുട്ട കഴിയ്ക്കണം  എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍,  40 വയസിന് മുകളില്‍ പ്രായമുള്ളവര്‍  നിര്‍ബന്ധമായും  ദിവസവും മുട്ട കഴിച്ചിരിയ്ക്കണം. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് വാർദ്ധക്യ പ്രശ്‌നങ്ങളെ മറികടക്കാൻ മുട്ട വളരെ ഉപയോഗപ്രദമാണ്.  

Also Read: Benefits of soaked gram water: കടല കുതിർത്ത വെള്ളം ആരോഗ്യത്തിന് 'ഉത്തമം', ലഭിക്കും 5 അത്ഭുത ഗുണങ്ങൾ!

 മുട്ട പ്രോട്ടീൻ, വിറ്റാമിന്‍ , ധാതുക്കള്‍ കൊണ്ട് സമ്പന്നമാണ്.  40 വയസിന് ശേഷം ദിവസവും ഒരു മുട്ട കഴിക്കുന്നത്  എല്ലുകളെ ബലപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും സഹായിയ്ക്കും.  

40 വയസിനു ശേഷം  ദിവസവും മുട്ട കഴിക്കുന്നതിന്‍റെ ഗുണങ്ങൾ (Benefits of having egg daily)

പ്രായം കൂടുന്നതനുസരിച്ച്  നമ്മുടെ ശരീരം പല വിധത്തിലുള്ള  ആരോഗ്യ പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും.  ഇത്തരം ആരോഗ്യ പ്രശ്നങ്ങളില്‍ ഏറ്റവും ഗുരുതരമായത്   അസ്ഥി വേദനയാണ്.  ദിവസവും മുട്ട കഴിച്ചാൽ എല്ലുകൾക്ക് ബലം ലഭിക്കുകയും ഇതിലെ വിറ്റാമിൻ ഡിയും കാൽസ്യവും എല്ലുകളുടെ ആരോഗ്യം നിലനിർത്തുകയും  ചെയ്യും

Also Read: Obstructive Sleep Apnea: എന്താണ് ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ? ലക്ഷണങ്ങളും കാരണങ്ങളും അറിയാം

പ്രായം കൂടുന്തോറും മെറ്റബോളിസം ദുർബലമാകാൻ തുടങ്ങുന്നു. ദിവസവും ഒരു മുട്ട കഴിച്ചാൽ, മെറ്റബോളിസം ശക്തമാക്കാൻ സാധിക്കും. 

Also Read: Diabetes Diet: ഈ 5 സൂപ്പര്‍ഫുഡ്‌ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ, ഡയബറ്റിസിനോട് പറയാം ബൈ ബൈ

പ്രായം വര്‍ധിക്കുന്നതനുസരിച്ച് ശരീരത്തിൽ അനീമിയ, അതായത് രക്തക്കുറവ് എന്ന പ്രശ്നം ഉടലെടുക്കുന്നത് സ്വാഭാവികമാണ്. ശരീരത്തിലെ ഇരുമ്പിന്‍റെ അഭാവമാണ് ഈ പ്രശ്നത്തിന് കാരണം.   മുട്ടയ്ക്കുള്ളിൽ ധാരാളം ഇരുമ്പ് കാണപ്പെടുന്നു. ഈ അവസരത്തില്‍ ദിവസവും ഒരു  മുട്ട കഴിയ്ക്കുന്നത് ശരീരത്തിലെ രക്തത്തിന്‍റെ അഭാവം നികത്താൻ മാത്രമല്ല, അനീമിയ എന്ന പ്രശ്നത്തിൽ നിന്ന് ആരോഗ്യത്തെ സംരക്ഷിക്കാനും കഴിയും.

പ്രായം കൂടുമ്പോൾ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉടലെടുക്കാം.  40 വയസിന് മുകളില്‍ പ്രായമുള്ളവര്‍  സ്ഥിരമായി മുട്ട കഴിച്ചാൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ തരണം ചെയ്യാന്‍ സാധിക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More