Home> Health & Lifestyle
Advertisement

Calcium Foods: പാല്‍ കുടിയ്ക്കാന്‍ മടി? കാൽസ്യത്തിന്‍റെ കുറവ് പരിഹരിക്കും ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍

Calcium Foods: പഠനങ്ങള്‍ പറയുന്നതനുസരിച്ച് പ്രായപൂര്‍ത്തിയായ, ഒരാള്‍ ദിവസേന 150 മില്ലിലിറ്റര്‍ പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം, നല്ല കൊളസ്ട്രോള്‍ തുടങ്ങിയവയെല്ലാം പാലില്‍ അടങ്ങിയിരിയ്ക്കുന്നു.

Calcium Foods: പാല്‍ കുടിയ്ക്കാന്‍ മടി? കാൽസ്യത്തിന്‍റെ കുറവ് പരിഹരിക്കും ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍

Milk Substitute Foods: സമ്പൂര്‍ണ്ണ  ആഹാരത്തിന്‍റെ ഗണത്തില്‍പ്പെടുന്ന ഭക്ഷണ പദാര്‍ത്ഥമാണ് പാല്‍. നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പാലില്‍ അടങ്ങിയിരിയ്ക്കുന്നു.  ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് ഒരു വ്യക്തി ദിവസവും കുറഞ്ഞത്‌ ഒരു ഗ്ലാസ്  പാല്‍ എങ്കിലും കുടിച്ചിരിക്കണം. 

പാൽ കുടിച്ചാലേ വളരൂ, പാല്‍ കുടിച്ചാലേ നല്ല ആരോഗ്യം ഉണ്ടാകൂ, എന്ന് തുടങ്ങി നിരവധി കാര്യങ്ങള്‍  നാം കുട്ടിക്കാലം മുതലേ കേള്‍ക്കുന്നതാണ്.  പാല്‍ കുടിയ്ക്കണം, കുട്ടികളായാലും  മുതിര്‍ന്നവരായാലും...  കുട്ടികൾക്കെന്ന പോലെ തന്നെ മുതിർന്നവർക്കും ഒരുപാട് ആരോഗ്യഗുണങ്ങൾ നൽകുന്ന മികച്ച ഒരു പാനീയമാണ് പാൽ.

Also Read:  Copper Rich Foods: ശരീരത്തില്‍ ചെമ്പിന്‍റെ അഭാവം പരിഹരിക്കാം, ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ

പഠനങ്ങള്‍ പറയുന്നതനുസരിച്ച് പ്രായപൂര്‍ത്തിയായ, ഒരാള്‍ ദിവസേന 150 മില്ലിലിറ്റര്‍ പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം, നല്ല കൊളസ്ട്രോള്‍ തുടങ്ങിയവയെല്ലാം പാലില്‍ അടങ്ങിയിരിയ്ക്കുന്നു. അതായത്, നമ്മുടെ ശരീരത്തിനാവശ്യമായ എല്ലാ പ്രധാന പോഷക ഘടകങ്ങളും പാലിലൂടെ ലഭിക്കുന്നു. 

Also Read:  Carom Seeds Benefits: അല്പം അയമോദകം ഉണ്ടെങ്കില്‍ ഈ രോഗങ്ങള്‍ പമ്പ കടക്കും  
 
എന്നാല്‍, ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പാല്‍ കുടിയ്ക്കാന്‍ മടി കാട്ടുന്നവരാണ്. അതായത്, ദിവസവും പാല്‍ കുടിയ്ക്കുക എന്നത് ചിലരെ സംബന്ധിച്ചിടത്തോളം  വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പലരും പാലും പാലുൽപ്പന്നങ്ങളും ഭക്ഷണത്തിൽ നിന്ന് അകറ്റി നിർത്താൻ ഇഷ്ടപ്പെടുന്നു. 

Also Read: Diabetes Ayurvedic Treatment: പ്രമേഹം കുറയ്ക്കാന്‍ ഇനി മരുന്ന് വേണ്ട, അത്ഭുതം കാട്ടും ഈ ആയുർവേദ ഔഷധങ്ങൾ!! 
 
നമുക്കറിയാം, ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കുന്നതിനുള്ള ഏറ്റവും വലിയ സ്രോതസ് ആണ് പാല്‍. കാത്സ്യത്തിന്‍റെ ഏറ്റവും വലിയ ഉറവിടം നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ നിന്നും  ഒഴിവാക്കുമ്പോള്‍ ബലക്ഷയമാവുന്നത് നമ്മുടെ അസ്ഥികളാണ്.   

ഇത്തരം അവസരത്തില്‍ പാലിന് പകരമായി കാത്സ്യം ധാരാളമായി അടങ്ങിയിരിയ്ക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. പാലിന് പുറമെ മറ്റ് പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ പതിവായി കഴിയ്ക്കുന്നത് നമ്മുടെ ശരീരം നേരിടുന്ന കാല്‍സ്യത്തിന്‍റെ കുറവ് പരിഹരിക്കാന്‍ സഹായിയ്ക്കും. ഏതൊക്കെ ഭക്ഷണപദാര്‍ത്ഥങ്ങളിലാണ് കാൽസ്യം ധാരാളമായി  അടങ്ങിയിരിയ്ക്കുന്നത് എന്ന് അറിയാം

വെജിറ്റേറിയൻ ഭക്ഷണം പരിഗണിക്കുമ്പോള്‍ പച്ച ഇലക്കറികൾ കാൽസ്യത്തിന്‍റെ മികച്ച ഉറവിടമാണ്. അതില്‍ത്തന്നെ പ്രധാനമാണ് ചീര. പച്ചിലകൾ, കോളിഫ്‌ളവർ, ബ്രോക്കോളി, ബീറ്റ്റൂട്ട്,  പച്ചിലകൾ, കടുക്,  കടല, ചെറുപയർ, ഓട്‌സ് എന്നിവ.  ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് കാല്‍സ്യത്തിന്‍റെ  കുറവ് പരിഹരിക്കാന്‍ സഹായകമാണ്. 

നട്‌സ്, ഡ്രൈ ഫ്രൂട്ട്‌സ്  എന്നിവയില്‍ ധാരാളം കാൽസ്യം അടങ്ങിയിരിയ്ക്കുന്നു. നിങ്ങൾക്ക് ഇവ നേരിട്ട് കഴിക്കാന്‍ സാധിക്കും. 

വെളുത്ത എള്ള്

വെളുത്ത എള്ള് കാത്സ്യത്തിന്‍റെ മികച്ച ഉറവിടമാണ്.

പീച്ചിങ്ങയില്‍ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.

സോയ അല്ലെങ്കില്‍ സോയാബീനിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട് . സോയ നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും.

ബദാം കാല്‍സ്യത്തിന്‍റെ കുറവ് പരിഹരിക്കാന്‍ ഏറ്റവും ഉത്തമമാണ്. ബദാമില്‍  ഏറ്റവും കൂടുതല്‍ അടങ്ങിയിരിയ്ക്കുന്ന പോഷകമാണ് കാത്സ്യം. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ ഉത്തമാണ്. 

മഞ്ഞളിൽ കാൽസ്യവും അടങ്ങിയിട്ടുണ്ട്. മഞ്ഞൾ ഉപയോഗിക്കുന്നതിലൂടെ, നമ്മുടെ ശരീരത്തിന് ധാരാളം വിറ്റാമിൻ ഘടകങ്ങൾ ലഭിക്കുന്നു, ഇത് അത്യന്തം ഗുണം ചെയ്യും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More