Home> Health & Lifestyle
Advertisement

Rice: അധികമായാൽ അരിയും വിഷം; ചോറ് അമിതമായി കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!

Eating rice daily: അടങ്ങിയ ഭക്ഷണങ്ങൾ അധികമായി കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

Rice: അധികമായാൽ അരിയും വിഷം; ചോറ് അമിതമായി കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!

മലയാളികളുടെ പ്രധാന ഭക്ഷണങ്ങളിൽ കൂടുതലും അരിയാഹാരങ്ങളാണ്. ദോശ മുതൽ ചോറ് വരെ എല്ലാത്തിലും അരി അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും ചോറോ കഞ്ഞിയോ കഴിക്കുന്ന ശീലം പലർക്കും ഉണ്ട്. എന്നാൽ അരി അടങ്ങിയ ഭക്ഷണങ്ങൾ അധികമായി കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. 

ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ധാന്യമാണ് അരി എന്ന കാര്യത്തിൽ തർക്കമില്ല. അരി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ല, എന്നാൽ ആവശ്യത്തിലധികം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. പ്രത്യേകിച്ച്, ദിവസവും ചോറ് കഴിക്കുന്നവരുടെ ശരീരത്തിൽ ചില പ്രശ്നങ്ങളുണ്ടാകും. ദിവസവും ചോറ് കഴിക്കുന്നത് മൂലമുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ALSO READ: ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം എത്ര തവണ മൂത്രമൊഴിക്കണം?

ശരീരഭാരം വേ​ഗത്തിൽ വർധിക്കും

അരിയിൽ കലോറി കൂടുതലായി അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ദിവസവും അമിതമായി കഴിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് വർധിക്കാൻ തുടങ്ങും. ശരീരഭാരം കൂടുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ചോറ് കഴിക്കുന്നത് പെട്ടെന്ന് വിശപ്പുണ്ടാക്കും എന്ന കാര്യവും പലർക്കും അറിയില്ല. വിശപ്പ് കൂടുന്നത് അനുസരിച്ച് നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും അമിതമായി കഴിക്കാനുള്ള സാധ്യതയും കൂടും.  

പ്രമേഹ സാധ്യത

ദിവസേന ചോറ് കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അരി ഉയർന്ന ഗ്ലൈസെമിക് ഭക്ഷണമായതിനാൽ ഇത് ദിവസവും കഴിക്കുന്ന ആളുകളിൽ പ്രമേഹ സാധ്യത വർദ്ധിക്കുന്നു. ദിവസേന അരി ഉപയോ​ഗിക്കുന്നതിലൂടെ  പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാനും കാരണമാകും. 

ഹൃദ്രോഗ സാധ്യത വർധിക്കുന്നു

വെളുത്ത പഞ്ചസാര പോലെ വെളുത്ത അരിയും ഹൃദയത്തിന്റെ ശത്രുവാണെന്നാണ് ഹൃദ്രോഗ വിദഗ്ധർ പറയുന്നത്. ദിവസവും ചോറ് കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഒരു വ്യക്തിക്കോ അയാളുടെ കുടുംബത്തിനോ ഹൃദയസംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രമേ അരി ഭക്ഷണങ്ങൾ പതിവായി കഴിക്കാവൂ. 

കൊളസ്ട്രോൾ വർധിക്കും

ദിവസവും അരിയാഹാരം കഴിക്കുന്നത് നേരിട്ട് ഉയർന്ന കൊളസ്ട്രോളിന് കാരണമാകില്ല, എന്നാൽ ഇത് ദിവസവും കഴിക്കുന്നത് ശരീരത്തിലെ ട്രൈഗ്ലിസറൈഡ് അല്ലെങ്കിൽ മോശം കൊളസ്ട്രോൾ വർധിപ്പിക്കുന്ന തരത്തിൽ ശരീരത്തെ ബാധിക്കും. പ്രത്യേകിച്ച് ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ അരി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. 

മെറ്റബോളിസവുമായി ബന്ധപ്പെട്ട രോഗങ്ങൾ

ദിവസവും അരിയാഹാരം കഴിക്കുന്നത് നിങ്ങളുടെ ഉപാപചയ വ്യവസ്ഥ ഉൾപ്പെടെ പല തരത്തിൽ നിങ്ങളുടെ ശരീരത്തെ ബാധിക്കും. ദൈനംദിന ഭക്ഷണത്തിൽ കൂടുതൽ അരി ഉൾപ്പെടുത്തുന്ന ആളുകൾക്ക് മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More