Home> Health & Lifestyle
Advertisement

Weight Loss Tips : വണ്ണം കുറയ്ക്കാനുള്ള ചില എളുപ്പവഴികള്‍

Weight Loss : ടിവിക്ക് മുമ്പിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കൂടുകയും ശരീരത്തിന്റെ ഭാരം പിന്നെയും വർധിക്കുകയും ചെയ്യും.

Weight Loss Tips : വണ്ണം കുറയ്ക്കാനുള്ള ചില എളുപ്പവഴികള്‍

ക്രമരഹിതമായ ഭക്ഷണക്രമവും  ജീവിതശൈലിയും കാരണം ശരീരഭാരം വർദ്ധിക്കുന്നത് ഇന്നത്തെ കാലത്ത് ആളുകൾക്ക് വളരെ വലിയ ഒരു പ്രശ്‌നമായി തന്നെ മാറിയിട്ടുണ്ട്. കടുത്തവ്യായാമങ്ങളോ യോഗയോ ഒന്നും ചെയ്യേണ്ടതുമില്ല പകരം ദിനചര്യയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. പൊണ്ണത്തടി ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളിലും പറയുന്നുണ്ട്. ആരോഗ്യകരമായ ദിനചര്യകൾ പാലിച്ചാൽ ആരോഗ്യകരമായ ജീവിതം നയിക്കാൻ നിങ്ങൾക്ക് സാധിക്കും അതിന് സഹായിക്കുന്ന ചില എളുപ്പ വഴികൾ നോക്കാം.

 ഉപ്പ് കുറയ്ക്കാം

ഉപ്പ് ശരീര ഭാരം കൂടാൻ വളരെ വലിയ ഒരു ഘടകമാണ്. കാര്യമായി കലോറിയൊന്നും ഉപ്പിന് ഇല്ലെങ്കിലും ശരീരഭാരം കൂടാൻ ഉപ്പ് കാരണമാകും. കാരണം ശരീരത്തിലെ ജലാംശത്തെ ഉപ്പ് ബാധിക്കും. ഉപ്പ് കൂടുതൽ കഴിച്ചാൽ കൂടുതൽ ജലം ശരീരത്തിൽ പിടിച്ചു നിര്‍ത്തും. ജലത്തിന്റെ അംശം ശരീരത്തിൽ കൂടുമ്പോൾ ശരീരം വീർക്കുകയും ശരീര ഭാരം വർദ്ധിക്കുകയും ചെയ്യും. ഉപ്പ് കുറച്ച് കഴിച്ചാൽ  ജലത്തിന്റെ ഭാരം കുറയ്ക്കാൻ സാധിക്കും.

ALSO READ: Vital Vitamins: നിങ്ങളുടെ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട സുപ്രധാന വിറ്റാമിനുകൾ ഇവയാണ്

വ്യായാമം

ശരീരത്തിന്റെ ഭാരം കുറയ്ക്കണമെങ്കിൽ വ്യായാമം അത്യാവശ്യമാണ്. ഇതിന് കഠിനമായ വ്യായാമങ്ങൾ ചെയ്യണമെന്ന് നിര്ബന്ധമില്ല. അനെയ്‌റോബിക്, എയ്‌റോബിക് എന്നിങ്ങനെ രണ്ട് തരത്തിലുള്ള വ്യായാമങ്ങൾ ഉണ്ട്. നടപ്പ്, നീന്തല്‍ തുടങ്ങിയവ എയറോബിക് വ്യായമങ്ങളാണ്. അനെയ്‌റോബിക് വ്യായാമങ്ങള്‍  കാലറി ദഹിപ്പിക്കാനും പേശികളെ രൂപപ്പെടുത്തുനുമാണ് അനെയ്‌റോബിക് വ്യായമങ്ങൾ സഹായിക്കുന്നത്.

ഉറക്കം 

വേണ്ടത്ര ഉറക്കം ലഭിക്കാതിരുന്നാലും പൊണ്ണത്തടി വർദ്ധിക്കുന്നതായി പല ഗവേഷണങ്ങളിലും പറയുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾ നന്നായി ഉറങ്ങണം. നന്നായി ഉറങ്ങിയാൽ വയറിലെ കൊഴുപ്പ് കുറയും. അതുപോലെ ചിപ്‌സ് പോലെയുള്ള സാധനങ്ങളൊന്നും രാത്രിയിൽ കഴിക്കരുത്.

ഭക്ഷണം കഴിക്കുമ്പോള്‍ ടിവി കാണരുത്

ടിവിക്ക് മുമ്പിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് എല്ലാവരുടെയും ശീലമാണ്. ടിവിക്ക്  മുമ്പിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ആളുകൾ ഭക്ഷണത്തിൽ ശ്രദ്ധിക്കില്ല. എത്ര അളവ് ഉള്ളില്‍ ചെല്ലുന്നു എന്നും ശ്രദ്ധിക്കില്ല. അതിനാൽ തന്നെ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കൂടുകയും ശരീരത്തിന്റെ ഭാരം പിന്നെയും വർധിക്കുകയും ചെയ്യും. അതിനാൽ ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More