Home> Health & Lifestyle
Advertisement

Green Tea: ദിവസവും ​ഗ്രീൻ ടീ കുടിക്കുന്നത് അൽഷിമേഴ്സ് രോ​ഗികൾക്ക് ​ഗുണം ചെയ്യും... എങ്ങനെയെന്ന് അറിയാം

Green tea benefits: ഗ്രീൻ ടീ പതിവായി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നിവ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കുന്നുവെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

Green Tea: ദിവസവും ​ഗ്രീൻ ടീ കുടിക്കുന്നത് അൽഷിമേഴ്സ് രോ​ഗികൾക്ക് ​ഗുണം ചെയ്യും... എങ്ങനെയെന്ന് അറിയാം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പാനീയമാണ് ​ഗ്രീൻ ടീ. ഗവേഷകരും ആരോഗ്യ വിദഗ്ധരും പോഷകാഹാര വിദഗ്ധരും ഗ്രീൻ ടീ കുടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ഗ്രീൻ ടീ പതിവായി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നിവ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഗ്രീൻ ടീ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഗ്രീൻ ടീ ദിവസവും കുടിക്കുന്നത് അൽഷിമേഴ്‌സ് രോഗമുള്ളവരിൽ നല്ല സ്വാധീനം ചെലുത്തുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ദിവസവും ഗ്രീൻ ടീ കുടിക്കുന്നതും ഒരു ഗ്ലാസ് റെഡ് വൈൻ ഇടയ്‌ക്കിടെ കുടിക്കുന്നതും അൽഷിമേഴ്‌സുമായി ബന്ധപ്പെട്ട തലച്ചോറിലെ ഫലകങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് യുഎസിലെ ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ തെളിയിക്കുന്നു.

ALSO READ: Bipolar Disorder: എന്താണ് ബൈപോളാർ ഡിസോർഡർ? ലക്ഷണങ്ങളും ചികിത്സാരീതിയും അറിയാം

അൽഷിമേഴ്‌സ് രോഗത്തിന് ഗ്രീൻ ടീ എങ്ങനെ സഹായിക്കുന്നു?

ഒരു പരീക്ഷണത്തിൽ, റെഡ് വൈനിലും ​ഗ്രീൻ ടീയിലും കാണപ്പെടുന്ന കാറ്റെച്ചിനുകളും റെസ്‌വെറാട്രോളും ന്യൂറൽ കോശങ്ങളിലെ ഫലകങ്ങളുടെ രൂപീകരണം കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തി. മഞ്ഞളിൽ കാണപ്പെടുന്ന കുർക്കുമിൻ, പ്രമേഹത്തിനുള്ള മരുന്നായ മെറ്റ്ഫോർമിൻ, സിറ്റികോളിൻ എന്നിവ ന്യൂറൽ കോശങ്ങളിലെ ഫലകത്തിന്റെ രൂപവത്കരണത്തെ തടഞ്ഞതായും പഠനത്തിൽ കണ്ടെത്തി. കാറ്റെച്ചിനുകൾക്ക് ശക്തമായ ആന്റിഓക്‌സിഡന്റ് ​ഗുണങ്ങൾ ഉണ്ട്. കൂടാതെ കാൻസർ സാധ്യത കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം റെസ്‌വെരാട്രോൾ പ്രായാധിക്യത്താലുള്ള അസുഖങ്ങളെ ചെറുക്കുന്നു. ഇത് എത്രത്തോളം ഫലപ്രദമാണ് എന്നതിനെ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടന്നുവരികയാണ്. എന്നിരുന്നാലും, അൽഷിമേഴ്‌സിന് ചികിത്സയില്ല, അതിന്റെ പുരോഗതി തടയാൻ മരുന്നുകളൊന്നുമില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഈ കണ്ടെത്തൽ വളരെ പ്രധാനമാണ്.

ഗ്രീൻ ടീയുടെ ഗുണങ്ങൾ

നിങ്ങൾ ഒരു പ്രമേഹരോഗിയാണെങ്കിൽ, ഗ്രീൻ ടീ നിങ്ങൾക്ക് ആരോഗ്യകരമായ ഒരു പാനീയമാണ്. ​ഗ്രീൻ ടീയിൽ സീറോ ഷു​ഗറാണ് ഉള്ളത്. കലോറി കുറവാണ്. ഗ്രീൻ ടീ പതിവായി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇൻസുലിൻ അളവ് മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗ്രീൻ ടീ ഇലകളിൽ കാണപ്പെടുന്ന കാറ്റെച്ചിനുകൾ ഈ ആരോഗ്യ ഗുണത്തിന് കാരണമാകുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യങ്ങൾ സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല.

ALSO READ: Alangium: അങ്കോലം ഔഷധഗുണങ്ങളാൽ സമ്പന്നം; അങ്കോലത്തിന്റെ ഗുണങ്ങളും ദോഷങ്ങളും ഉപയോഗ രീതിയും അറിയാം

ഗ്രീൻ ടീയുടെ പതിവ് ഉപഭോഗം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സ്ട്രോക്ക് ഉൾപ്പെടെയുള്ള അനുബന്ധ സങ്കീർണതകൾ തടയുന്നതിനും സഹായിക്കുന്നു. ഉദാഹരണത്തിന്, സ്ഥിരമായി ഗ്രീൻ ടീ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളും മൊത്തം കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഹൃദയകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.

ഗ്രീൻ ടീയിൽ ആരോഗ്യകരമായ അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, ഗ്രീൻ ടീയിൽ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന മറ്റൊരു സംയുക്തമായ എൽ-തിയനൈൻ അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഗ്രീൻ ടീ തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുമെന്നും മറവി രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്നുമാണ്. ഗ്രീൻ ടീയിലെ സംയുക്തങ്ങൾ സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, വൻകുടൽ കാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ALSO READ: Listeria Outbreak: യുഎസിൽ ലിസ്റ്റീരിയ പടരുന്നു; ഒരു മരണം, 16 പേർക്ക് രോ​ഗബാധ

ഗ്രീൻ ടീയുടെ പാർശ്വഫലങ്ങൾ

ഗ്രീൻ ടീ കുടിക്കുന്നതിന് ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഗവേഷണത്തിൽ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും, ചില പഠനങ്ങൾ പറയുന്നത് കാറ്റെച്ചിനുകൾ കരൾ എൻസൈമുകൾ വർധിപ്പിക്കുമെന്നാണ്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ഓക്സലേറ്റ് എന്ന സംയുക്തം വൃക്കയിലെ കല്ലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ഗ്രീൻ ടീയുടെ ഗുണം ലഭിക്കുന്നതിനും പാർശ്വഫലങ്ങൾ ഒഴിവാക്കുന്നതിനും പ്രതിദിനം അഞ്ച് കപ്പുകളോ അതിൽ കുറവോ ​ഗ്രീൻ ടീ മാത്രമേ കുടിക്കാവൂ എന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More