Home> Health & Lifestyle
Advertisement

Diabetes Reversal: പ്രമേഹം ഇല്ലാതാക്കാന്‍ പാവയ്ക്ക ജ്യൂസ്!! ഇത് കുടിക്കാൻ ഏറ്റവും നല്ല സമയം അറിയാം

Diabetes Reversal: പാവയ്ക്കയുടെ രുചി ഇഷ്ടമല്ലെങ്കിൽക്കൂടി ഒട്ടും കയ്പ്പില്ലാതെ കഴിക്കാന്‍ പറ്റിയ ഒന്നാണ് പാവയ്ക്ക ജ്യൂസ്. ഇത് ഏറെ രുചികരവും പോഷകഗുണമുള്ളതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതുമായ ഒന്നാണ്.

Diabetes Reversal: പ്രമേഹം ഇല്ലാതാക്കാന്‍ പാവയ്ക്ക ജ്യൂസ്!! ഇത് കുടിക്കാൻ ഏറ്റവും നല്ല സമയം അറിയാം

Diabetes Reversal: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന സര്‍വ്വ സാധാരണമായ ഒരു രോഗാവസ്ഥയാണ് ഇന്ന് പ്രമേഹം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ICMR) കണക്കനുസരിച്ച്, പ്രായപൂർത്തിയായ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 

Also Read:  Aloe Vera Benefits: മുടി കൊഴിച്ചില്‍ ഞൊടിയിടയില്‍ മാറ്റാം, കറ്റാര്‍വാഴ നല്‍കും ഗുണങ്ങള്‍ ഏറെ

രാജ്യത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ പ്രമേഹ ബാധിതരുടെ എണ്ണത്തിൽ 150% വവര്‍ദ്ധനവുണ്ടായതായി ഐസിഎംആർ പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു. ഇന്ന് നാം പിന്തുടരുന്ന മോശം ഭക്ഷണക്രമവും ജീവിതശൈലിയുമാണ് ഇത്തരത്തില്‍ പ്രമേഹ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ പ്രധാന കാരണമായി പറയപ്പെടുന്നത്‌. 

Also Read: Mars Transit 2023: ഒക്ടോബര്‍ മാസം ഈ രാശിക്കാര്‍ക്ക് ലഭിക്കും അടിപൊളി നേട്ടം!! ചൊവ്വ സംക്രമണം സമ്പത്ത് വര്‍ഷിക്കും 
 
വളരെ പുരാതന കാലം തൊട്ട്  മനുഷ്യസമൂഹത്തിൽ കണ്ടുവരുന്ന ഒരു രോഗമാണ്‌ പ്രമേഹം. ആയുർവേദത്തില്‍ ഇതിന് മധുമേഹം എന്നാണ്‌ പറയുന്നത്‌. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ്‌ ക്രമാതീതമായി വർദ്ധിക്കുന്നതാണ് പ്രമേഹത്തിന്‍റെ ആദ്യത്തേതും ഏറ്റവും പ്രധാനവുമായ ലക്ഷണം.

പലപ്പോഴും പ്രമേഹരോഗം കണ്ടുപിടിക്കുന്നത്‌ തികച്ചും യാദൃശ്ചികമായിട്ടായിരിയ്ക്കും. അതായത് മറ്റേതെങ്കിലും അസുഖത്തിന് ചികിത്സയ്കായി ചെല്ലുമ്പോള്‍ ഡോക്‌ടർ രക്തത്തിലെ ഗ്ലൂക്കോസ്‌ നിർണ്ണയിക്കാന്‍ ആവശ്യപ്പെടുന്ന അവസരത്തില്‍ ആയിരിയ്ക്കും പ്രമേഹം പിടികൂടിയ വിവരം അറിയുന്നത്.

എന്നാല്‍, ദൈനംദിന ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രമേഹം ആരംഭിച്ചോ എന്ന് കണ്ടുപിടിയ്ക്കാന്‍ സാധിക്കും. അതായത്, നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന നിസാരമായ വ്രണങ്ങള്‍ പോലും ഉണങ്ങാന്‍ താമസിക്കുക, പെട്ടെന്ന്‌ കാഴ്‌ചശക്തി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക, അകാരണമായി ക്ഷീണം തോന്നുക എന്നിവ പ്രമേഹരോഗത്തിന്‍റെ പ്രാരംഭ ലക്ഷങ്ങളായി കണക്കാക്കുന്നു.  

അതേസമയം, വ്യായാമവും ശരിയായ ഭക്ഷണക്രമവും കൃത്യമായി പാലിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. പല മരുന്നുകളും ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാനാകുമെങ്കിലും, ശരിയായ ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക, ചിട്ടയായ വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ പ്രമേഹത്തിന്‍റെ പിടിയില്‍ നിന്നും വേഗത്തില്‍ മോചനം നല്‍കുന്നു. 

പ്രമേഹം നിയന്ത്രിക്കാൻ ആളുകൾ പലപ്പോഴും പലതരം സാധനങ്ങൾ കഴിക്കാറുണ്ട്. ഇഷ്ടമില്ലെങ്കിലും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ പാവയ്ക്ക കഴിക്കുന്നവര്‍ ഏറെയാണ്‌. വൈറ്റമിൻ സി, സിങ്ക്, നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ എ തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കാൻ മാത്രമല്ല, കൊളസ്ട്രോൾ, പൊണ്ണത്തടി, തൈറോയ്ഡ് തുടങ്ങിയ മറ്റ് പ്രശ്നങ്ങളും നിയന്ത്രിക്കാൻ സഹായിക്കും.

പാവയ്ക്കയുടെ രുചി ഇഷ്ടമല്ലെങ്കിൽക്കൂടി ഒട്ടും കയ്പ്പില്ലാതെ കഴിക്കാന്‍ പറ്റിയ ഒന്നാണ് പാവയ്ക്ക ജ്യൂസ്. ഇത് ഏറെ രുചികരവും പോഷകഗുണമുള്ളതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതുമായ ഒന്നാണ്.

പ്രമേഹം നിയന്ത്രിക്കാൻ പാവയ്ക്ക ജ്യൂസ് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം 

പാവയ്ക്ക നന്നായി കഴുകി പാകമായ കുരു കളഞ്ഞ് ജ്യൂസറില്‍ നന്നായി അടിച്ചെടുക്കുക. ഇതിന്‍റെ നീര് നന്നായി അരിച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് അല്പം ചെറുനാരങ്ങാനീരും അൽപം ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക. നിങ്ങളുടെ പാവയ്ക്ക ജ്യൂസ് റെഡി...!! 

പാവയ്ക്ക ജ്യൂസ് കുടിക്കുന്നതിന്‍റെ മറ്റ് ഗുണങ്ങൾ അറിയാം 

ശരീരഭാരം കുറയ്ക്കുന്നു

പാവയ്ക്കയില്‍ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

പ്രതിരോധശേഷി ബൂസ്റ്റർ

പാവയ്ക്കയിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, ആന്‍റിഓക്‌സിഡന്‍റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

കാൻസർ പ്രതിരോധം

പാവയ്ക്കയില്‍ ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങളുണ്ട്, ഇത് ചിലതരം കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

പാവയ്ക്കയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ആരോഗ്യകരമായ ദഹനവ്യവസ്ഥ

പാവയ്ക്കയില്‍ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.

പാവയ്ക്ക ജ്യൂസ് കുടിയ്കാന്‍ പറ്റിയ സമയം

രാവിലെ വെറുംവയറ്റില്‍ പാവയ്ക്ക ജ്യൂസ് കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് പാവയ്ക്ക ജ്യൂസിലെ  പോഷകങ്ങള്‍ ഏറ്റവുമധികം ആഗിരണം ചെയ്യാന്‍ സഹായിയ്ക്കും. 


(നിരാകരണം:  മുകളില്‍ തന്നിരിയ്ക്കുന്ന വിവരങ്ങള്‍ വീട്ടുവൈദ്യങ്ങളുടെയും പൊതുവിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പ് തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം

Read More