Home> Health & Lifestyle
Advertisement

Diabetes | പ്രമേഹമുള്ളവർ മദ്യം ഒഴിവാക്കണോ? മദ്യത്തിന് പകരം വൈൻ കഴിക്കുന്നത് കൂടുതൽ അപകടമോ? അറിയാം ഇക്കാര്യങ്ങൾ

മദ്യത്തിന് പകരം വൈൻ കഴിച്ചാൽ മതിയെന്ന് ചിന്തിക്കുന്നത് കൂടുതൽ അപകടമാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്

Diabetes | പ്രമേഹമുള്ളവർ മദ്യം ഒഴിവാക്കണോ? മദ്യത്തിന് പകരം വൈൻ കഴിക്കുന്നത് കൂടുതൽ അപകടമോ? അറിയാം ഇക്കാര്യങ്ങൾ

പ്രമേഹമുള്ളവർ മദ്യപാനം കുറയ്ക്കുകയോ പൂർണമായും നിർത്തുകയോ ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. പ്രമേഹമുള്ളവരിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് മദ്യപാനം കുറയ്ക്കാൻ നിർദേശിക്കപ്പെടുന്നത് സാധാരണയാണ്. എന്നാൽ, മിതമായ മദ്യപാനം ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇത് അടിസ്ഥാനമാക്കി പ്രമേഹമുള്ളവർ മദ്യപാനം പൂർണമായും നിർത്തുന്നതിന് പകരം നിയന്ത്രിച്ചാൽ മതിയോ എന്ന സംശയം ഉണ്ടാകാം. ഇതിന് ഡോക്ടർമാർ നൽകുന്ന ഉത്തരം മദ്യപാനം പൂർണമായും ഉപേക്ഷിക്കണമെന്ന് തന്നെയാണ്. ഈ സാഹചര്യത്തിൽ, മദ്യത്തിന് പകരം വൈൻ കഴിച്ചാൽ മതിയെന്ന് ചിന്തിക്കുന്നത് കൂടുതൽ അപകടമാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അറുപതിലധികം ആരോഗ്യ സംഘടനകൾ ഉൾപ്പെടുന്ന യുകെയിലെ ആൽക്കഹോൾ ഹെൽത്ത് അലയൻസ് (എഎച്ച്‌എ), യുകെയിൽ ലഭ്യമായ 30 തരം വൈനിലെ കലോറിയും പഞ്ചസാരയുടെ അളവും പരിശോധിച്ചു. ഈ പഠനത്തിലെ കണ്ടെത്തലുകൾ അനുസരിച്ച്, വൈനിൽ കലോറിയും പഞ്ചസാരയുടെ അളവും അധികമാണ്. കൂടാതെ, മിക്ക വൈനിലും പഞ്ചസാരയുടെയും കലോറിയുടെയും അളവ് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഇതിനാൽ ഉപഭോക്താക്കൾക്ക് അവർ ഉപയോ​ഗിക്കുന്ന വൈനിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയും കലോറിയുടെയും അളവ് കൃത്യമായി മനസ്സിലാക്കാൻ സാധിക്കില്ല.

പഠനമനുസരിച്ച്, രണ്ട് മീഡിയം ഗ്ലാസ് വൈൻ കഴിക്കുന്നത് ഏതാണ്ട് ഒരാളുടെ ശരീരത്തിലെ ഒരു ദിവസത്തെ പഞ്ചസാരയുടെ കൃത്യമായ അളവിന് സമമാണ്. വീഞ്ഞ് കഴിക്കുന്നത് കൂടുന്തോറും കലോറിയും കൂടും. എന്നാൽ, വൈനിൽ പഞ്ചസാരയുടെ അളവ് മാത്രമല്ല അധികമായിരിക്കുന്നത്. രണ്ട് ഇടത്തരം വലിപ്പമുള്ള ഗ്ലാസ് വൈനിൽ ഒരു ബർഗറിനേക്കാൾ കൂടുതൽ കലോറി അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തി.

വൈനുകളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് കുപ്പികളിൽ രേഖപ്പെടുത്താൻ നിയമപരമായ നിബന്ധനകളില്ലാത്തതിനാൽ, മദ്യത്തിനേക്കാൾ മികച്ച ഒരു ബദലാണെന്ന് കരുതി ആളുകൾ വൈൻ തിരഞ്ഞെടുത്തേക്കാം. പഠനങ്ങൾ വ്യക്തമാക്കുന്നത് അനുസരിച്ച് ഇത് കൂടുതൽ അപകടമാണ് ക്ഷണിച്ച് വരുത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More