Home> Health & Lifestyle
Advertisement

വഴിയമ്പലത്തിലെത്തിയാൽ വയറും നിറയും മനസ്സും നിറയും'; 25 രൂപയ്ക്ക് നാടൻ ഊണും മീൻകറിയും; മറ്റു ഭക്ഷണ വിഭവങ്ങളും തയ്യാർ!

ചായയും പലഹാരവും വിവിധ ഭക്ഷ്യ വിഭവങ്ങളും ഇവിടെ നിന്ന് ലഭിക്കും

വഴിയമ്പലത്തിലെത്തിയാൽ വയറും നിറയും മനസ്സും നിറയും'; 25 രൂപയ്ക്ക് നാടൻ ഊണും മീൻകറിയും; മറ്റു ഭക്ഷണ വിഭവങ്ങളും തയ്യാർ!

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിൻ്റെ വഴിയോര വിശ്രമ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകയുടെ ഭക്ഷണ വിശേഷങ്ങളിലേക്കാണ് നമ്മൾ ഇനി പോകുന്നത്. തിരുവനന്തപുരത്ത് നിന്ന് 30 കിലോമീറ്റർ അകലെയുള്ള പാഠശാലയിലെ കുറുങ്കുട്ടിയിലാണ് വഴിയമ്പലം എന്ന പേരിലുള്ള ഭക്ഷണശാല പ്രവർത്തിക്കുന്നത്. നാടൻ ഊണും മീൻകറിയും 25 രൂപയ്ക്ക് ലഭിക്കും എന്നുള്ളതാണ് ഇവിടത്തെ പ്രത്യേകത. സീ മലയാളം ന്യൂസ് തിരുവനന്തപുരം വാർത്താ സംഘം പാറശ്ശാലയിലെത്തി ഈ ഭക്ഷണശാലയും ഇവിടത്തെ ഭക്ഷണം തയ്യാറാക്കുന്നതും നേരിൽ കണ്ടു. 

ദിവസങ്ങൾക്കുമുമ്പാണ് പാറശാല കുറുങ്കുട്ടിയിൽ കെഎസ്ആർടിസി ബസ് ഡിപ്പോക്ക് സമീപമുള്ള ജില്ലാ പഞ്ചായത്തിൻറെ കെട്ടിടത്തിൽ വഴിയമ്പലം എന്ന പേരിൽ ഭക്ഷണശാല ആരംഭിച്ചത്. പാറശ്ശാല സ്വദേശി സംരംഭകയായ ജയക്കാണ് ഹോട്ടലിൽ ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിനുള്ള ചുമതല. കൂടെ സഹായത്തിനും പാചകത്തിനും വിൽപ്പനക്കുമായി ജയയുടെ ഭർത്താവും സഹോദരങ്ങളും ഒപ്പമുണ്ട്. വഴിയോര വിശ്രമ കേന്ദ്രത്തിലെ ഒരു ഭാഗമാണ് ജയക്ക് കട നടത്തുന്നതിനായി പഞ്ചായത്ത് വാടകയ്ക്ക് നൽകിയിരിക്കുന്നത്. കുടുംബശ്രീയുടെ പിന്തുണയും പ്രവർത്തനങ്ങളിൽ ഇവർക്ക് സഹായകമാണ്.

Also read: Simple Tips: കരിനാക്കൻ എന്ന പേര് കേൾപ്പിക്കേണ്ട, നാവിലെ കറുപ്പ് മാറ്റാം ഇത് ശ്രദ്ധിച്ചാൽ

25 രൂപയ്ക്ക് വിൽക്കുന്ന നാടൻ ഊണും മീൻകറിയുമാണ് ഭക്ഷണ കേന്ദ്രത്തിലെ പ്രധാന ഹൈലൈറ്റ്. ഇതിനുപുറമേ ചായയും പലഹാരവും വിവിധ ഭക്ഷ്യ വിഭവങ്ങളും ഇവിടെ നിന്ന് ലഭിക്കും. രാവിലെ പുട്ട്, ദോശ, അപ്പം, മുട്ടക്കറി, കിഴങ്ങുകറി എന്നിവയും ഇവർ മെനുവിൽ ചേർത്തിട്ടുണ്ട്. മിതമായ നിരക്കിൽ വൃത്തിയും രുചിയുമുള്ള ഭക്ഷണം നൽകുന്നതിനാൽ സമീപത്തെ ബസ് ഡിപ്പോയിൽ ജോലിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരും ദേശീയപാതയിലൂടെ യാത്രചെയ്യുന്നവരും ഇവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ആഹാരം കഴിക്കാനെത്തുന്നവർക്കും ജയയുടെ കൈപ്പുണ്യമുള്ള ഭക്ഷണത്തിനെക്കുറിച്ച്  നല്ല അഭിപ്രായം തന്നെയാണ് പറയാനുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Read More