Home> Health & Lifestyle
Advertisement

വീട്ടിൽ ബ്രെഡ് ഇരിപ്പുണ്ടോ? ദാ ചായക്ക് കിടിലൻ ഒരു സ്നാക്ക്

ബ്രെഡ് കൊണ്ട് വളരെ പെട്ടെന്ന് തന്നെ ചായക്കുളള സ്പെഷ്യൽ ഐറ്റം റെഡിയാക്കാം.

വീട്ടിൽ ബ്രെഡ് ഇരിപ്പുണ്ടോ? ദാ ചായക്ക് കിടിലൻ ഒരു സ്നാക്ക്

ലോക്ഡൗണിൽ (Lockdown) വീട്ടിലിരുന്ന് ബോറടിച്ചോ? വൈകുന്നേരത്തെ ചായക്ക് ഒരടിപൊളി ഹൽവ ഉണ്ടാക്കിയാലോ? ഹൽവ എന്ന് കേട്ട് ഞെട്ടേണ്ട. ബ്രെഡ് കൊണ്ട് വളരെ പെട്ടെന്ന് തന്നെ ചായക്കുളള സ്പെഷ്യൽ ഐറ്റം റെഡിയാക്കാം.

ബ്രെഡ്- 12/ 15 എണ്ണം
പാൽ- 1 കപ്പ് (250 ml)
പഞ്ചസാര- 1 കപ്പ് (250 ഗ്രാം)
ഏലക്കാ പൊടി
അണ്ടിപ്പരിപ്പ്, മുന്തിരി

തയ്യാറാക്കുന്ന വിധം

ആദ്യമായി 12 അല്ലെങ്കിൽ 15 ബ്രെഡ് എടുത്ത് ചെറിയ കഷ്ണങ്ങളാക്കുക. അതിനെ ഏതെങ്കിലും റിഫൈൻഡ് ഓയിൽ ഉപയോഗിച്ച് പൊരിച്ചെടുക്കുക (ഒരുപാട് കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം). ഇനി അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ഒരു കപ്പ് അളവിൽ പാൽ ചൂടാക്കുക.

ALSO READചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്

 ഒരു കപ്പ് പാലിന് അരക്കപ്പ് വെളളം കൂടെ ചേർത്ത് ഇളക്കുക (തീ മീഡയം ഫ്ലെയ്മിലാണെന്ന് ഉറപ്പ് വരുത്തണം). ചെറുതായി തിളച്ച് വരുമ്പോൾ പഞ്ചസാര ചേർക്കുക. പഞ്ചസാരയുടെ അളവ് നിങ്ങളുടെ രുചിക്ക് അനുസരിച്ച് വ്യത്യാസപ്പെടുത്താം. പഞ്ചസാര നന്നായി യോജിച്ചു കഴിഞ്ഞാൽ നേരത്തെ പൊരിച്ചെടുത്ത ബ്രെഡ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.

Also ReadJaggery Benefit: കിടക്കുന്നതിന് മുൻപ് പാലിൽ ശർക്കര ചേർത്ത് കുടിക്കൂ! ഗുണങ്ങൾ ഏറെ

ഇത് കുറുകി വന്നാൽ ഏലക്കാ പൊടി, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് ഒന്നു കൂടി ഇളക്കുക. ഇനി തീ ഓഫ് ചെയ്ത് അടച്ചു വെക്കാം. മധുരം ഇഷ്ടമുളളവർക്ക് തീർച്ചയായും ഈ സ്വീറ്റ് ഹൽവ ഇഷ്ടമാവും. ചായക്കൊപ്പം സ്പൂൺ ഉപയോഗിച്ച് ആസ്വദിച്ച് കഴിക്കൂ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More