Home> Health & Lifestyle
Advertisement

Dark Circle Remedy: കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികൾ

കൂടുതൽ നേരം ലാപ്പ്ടോപ്പുകൾക്കും മൊബൈലിനും മുമ്പിൽ ചിലവഴിക്കുന്നതും, സമ്മർദ്ദവും ഉറക്കകുറവും കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാൻ കാരണമാണ്.

Dark Circle Remedy: കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികൾ

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്‌നമാണ്. കൂടുതൽ  നേരം ലാപ്പ്ടോപ്പുകൾക്കും മൊബൈലിനും മുമ്പിൽ ചിലവഴിക്കുന്നതും, സമ്മർദ്ദവും ഉറക്കകുറവും കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാൻ കാരണമാണ്.  കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടായാൽ നിങ്ങൾ കൂടുതൽ ക്ഷീണിതരായും പ്രായമുള്ളവരായും കാണപ്പെടും. എന്നാൽ പാൽ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഈ കറുപ്പ് മാറ്റാം.

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഉണ്ടാകാനുള്ള കാരണം

ജനിതകപരമായ പ്രശ്‌നങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാറുണ്ട്. കൂടാതെ  വാർദ്ധക്യം, വരണ്ട ചർമ്മം, അമിതമായ ചര്മത്തിലെ കോശങ്ങൾ നശിക്കുന്നത്, കമ്പ്യൂട്ടറിന് മുന്നിൽ ദീർഘനേരം ചെലവിടുന്നത്, മാനസികവും ശാരീരികവുമായ സമ്മർദ്ദം, ഉറക്കക്കുറവ്, പോഷകാഹാരക്കുറവ് ഇവയെല്ലാം കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാൻ കാരണമാകും.

ALSO READ: Sapota Benefits: സപ്പോട്ട കഴിക്കുന്നത് ഈ പ്രശ്‌നങ്ങളെ ഇല്ലാതാക്കും; ​ഗുണങ്ങൾ അറിയാം

കണ്ണിന് ചുറ്റുമുള്ള കറുപ്പ് എങ്ങനെ മാറ്റാം?

അൽമോണ്ട് ഓയിലും പാലും

ഒരു പാത്രത്തിൽ ഒരേയളവിൽ അൽമോണ്ട് ഓയിലും തണുത്ത പാലും എടുക്കണം. ആ മിശ്രിതത്തിൽ പഞ്ഞി മുക്കി കറുപ്പ് ഉള്ള ഭാഗത്ത് വെക്കാം. 15 മുതൽ 20 മിനിറ്റ് വരെ അത് ഉണങ്ങാൽ വെച്ചിട്ട് കഴുകി കളയണം. ദിവസവും ഇത് ചെയ്താൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറും.

പാൽ

തണുത്ത് പാലിൽ പഞ്ഞി മുക്കി കറുപ്പുള്ള ഭാഗത്ത് വെക്കണം. 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളയാം. ഒരു ദിവസം മൂന്ന് നേരം ഇത് ചെയ്‌താൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറും.

പനിനീരും പാലും 

തണുത്ത പാലും പനിനീരും ഒരേയളവിൽ ചേർത്ത് അതിൽ മുക്കിയും പഞ്ഞി കണ്ണിന് മുകളിൽ വെക്കണം. 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളയാം. ആഴ്ചയിൽ മൂന്ന് പ്രാവശ്യം വെച്ച് ഇത് ചെയ്യണം.         

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.         

Read More