Home> Health & Lifestyle
Advertisement

Cinnamon water benefits: ശരീരഭാരം കുറയ്ക്കാൻ സഹായിക്കും ഈ അത്ഭുതപാനീയം; മറ്റ് നിരവധി ആരോ​ഗ്യ​ഗുണങ്ങളും

Health benefits of cinnamon water: നിരവധി ആരോഗ്യ ​ഗുണങ്ങളാൽ സമ്പന്നമാണ് കറുവപ്പട്ട. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കറുവപ്പട്ട സഹായിക്കുന്നു.

Cinnamon water benefits: ശരീരഭാരം കുറയ്ക്കാൻ സഹായിക്കും ഈ അത്ഭുതപാനീയം; മറ്റ് നിരവധി ആരോ​ഗ്യ​ഗുണങ്ങളും

പാചകത്തിലും പ്രകൃതിദത്തമായ ഔഷധമായും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. സിന്നമോമം കുടുംബത്തിൽ പെടുന്ന മരങ്ങളുടെ പുറംതൊലിയിൽ നിന്നാണ് കറുവപ്പട്ട ലഭിക്കുന്നത്. ശ്രീലങ്ക, ഇന്തോനേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ഇതിന്റെ കൃഷി. കറുവപ്പട്ട കറികൾ, ചായകൾ എന്നിങ്ങനെയുള്ള വിവിധ വിഭവങ്ങളിൽ ഉപയോ​ഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുമുള്ള കഴിവ് ഉൾപ്പെടെ നിരവധി ആരോഗ്യ ​ഗുണങ്ങളാൽ സമ്പന്നമാണ് കറുവപ്പട്ട. കറുവപ്പട്ട പൊടിച്ച് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ആരോ​ഗ്യത്തിന് മികച്ചതാണ്. ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കറുവപ്പട്ട കലർത്തി കുടിക്കാവുന്നതാണ്.

കറുവപ്പട്ട വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ:

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: കറുവപ്പട്ട ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കറുവപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഗുണം ചെയ്യും.

ALSO READ: Ashwagandha: നിരവധിയാണ് ആരോ​ഗ്യ ​ഗുണങ്ങൾ; അശ്വ​ഗന്ധയുടെ ​ഗുണങ്ങൾ അറിയാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു: കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും. ഇത് പ്രമേഹമുള്ളവർക്കും അല്ലെങ്കിൽ ഈ അവസ്ഥ ഉണ്ടാകാൻ സാധ്യതയുള്ളവർക്കും ഗുണം ചെയ്യും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കറുവപ്പട്ട വെള്ളം സഹായിച്ചേക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

വീക്കം കുറയ്ക്കുന്നു: കറുവപ്പട്ട ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. അണുബാധയ്ക്കെതിരെ പ്രവർത്തിക്കാൻ കറുവപ്പട്ട മികച്ചതാണ്. വിട്ടുമാറാത്ത വീക്കം ഹൃദ്രോഗം, കാൻസർ, സന്ധിവാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ ശരീരത്തിൽ വീക്കം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

ALSO READ: Dietary Supplements: ഡയറ്ററി സപ്ലിമെന്റുകളുടെ ​ഗുണങ്ങളും ദോഷങ്ങളും

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു: കറുവപ്പട്ട തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. വൈജ്ഞാനിക പ്രവർത്തനം, ഓർമ്മ, ശ്രദ്ധ എന്നിവ വർധിപ്പിക്കാൻ ഇതിന് കഴിയും. കറുവപ്പട്ട വെള്ളം കുടിക്കുന്നത് അൽഷിമേഴ്സ് രോഗം പോലുള്ള ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡറുകളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: കറുവാപ്പട്ടയ്ക്ക് ആന്റി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങൾ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. രോഗപ്രതിരോധ ശേഷി വർധിക്കുന്നതിലൂടെ അണുബാധകളുടെയും വിവിധ അസുഖങ്ങളുടെയും സാധ്യത കുറയ്ക്കാനും സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More