Home> Health & Lifestyle
Advertisement

Cancer: കാൻസറിനെ തിരിച്ചറിയാം; ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത്

മെച്ചപ്പെട്ട ചികിത്സാ സൗകരങ്ങള്‍ ലഭ്യമാകുന്നുണ്ടെങ്കിലും നാള്‍ക്കുനാള്‍ കാൻസർ ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. ‌‌‌‌‌‌‌‌‌‌

Cancer: കാൻസറിനെ തിരിച്ചറിയാം; ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത്

ഈ കാലഘട്ടത്തിലെ മാരകമായ അസുഖമാണ് കാൻസർ. അസാധാരണമായ കോശ വിഭജന സ്വഭാവമുള്ള മാരകമായ അവസ്ഥയാണ് കാൻസർ. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. മെച്ചപ്പെട്ട ചികിത്സാ സൗകരങ്ങള്‍ ലഭ്യമാകുന്നുണ്ടെങ്കിലും നാള്‍ക്കുനാള്‍ കാൻസർ ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. ‌‌‌‌‌‌‌‌‌‌

കാൻസറിന്റെ ലക്ഷണങ്ങൾ: പല തരത്തിലുള്ള  അടയാളങ്ങളും ലക്ഷണങ്ങളും പ്രകടമാക്കുന്ന രോഗാവസ്ഥയണ് കാൻസർ. ശരീരത്തിന്റെ ഏത് ഭാഗത്താണ് കാൻസർ ബാധിച്ചിരിക്കുന്നത് അവ എത്രത്തോളം വ്യാപിച്ചു എന്നതാണ് പ്രധാനം. കാൻസർ പടർന്നിട്ടുണ്ടെങ്കിൽ ശരീരത്തിൻറെ ഏതെങ്കിലും ഭാഗത്ത് അടയാളങ്ങളോ ലക്ഷണങ്ങളോ കാണും. കാൻസർ വളരുമ്പോൾ അത് ഞരമ്പുകൾ, രക്തക്കുഴലുകൾ എന്നിവയിലേക്ക് വ്യാപിക്കും. തലച്ചോർ പോലുള്ള പ്രധാനഭാ​ഗങ്ങളെയാണ് രോഗം ബാധിച്ചതെങ്കിൽ ചെറിയ ട്യൂമർ പോലും ​ഗുരുതരാവസ്ഥയ്ക്ക് കാരണമാകാം. പനി, കടുത്ത ക്ഷീണം, ശരീരഭാരം കുറയുക തുടങ്ങിയവയും കാൻസറിന്റെ ലക്ഷണങ്ങളാണ്. കാൻസർ കോശങ്ങൾ ശരീരത്തിന്റെ ഊർജ വിതരണത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നതിനാലാണ് ഇത്തരം ലക്ഷണങ്ങൾ കാണപ്പെടുന്നത്.

തിരിച്ചറിയാത്ത ലക്ഷണങ്ങൾ: അടയാളങ്ങളോ ലക്ഷണങ്ങളോ കാണിക്കാത്ത ഭാഗങ്ങളിലും കാൻസർ ബാധിക്കാറുണ്ട്. പാൻക്രിയാസിലെ കാൻസർ പലപ്പോഴും ലോഗലക്ഷണങ്ങൾ കാണിച്ചെന്നുവരില്ല. ചില അവസരങ്ങളിൽ ഇവ നടുവേദനയ്ക്കോ വയറുവേദനയ്ക്കോ കാരണമാകാറുണ്ട്. മറ്റു ചില കാൻസറുകൾ പിത്തരസ നാളത്തിന് ചുറ്റും വളരുകയും പിത്തരസം തടയുകയും ചെയ്യാം. 

ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ: കാൻസർ നേരത്തേ കണ്ടെത്തുമ്പോൾ, അത്  ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ ഉടൻ തന്നെ ചികിത്സ ആരംഭിക്കണം. അതിനാൽ മികച്ച ചികിത്സ നൽകുന്നത് വഴി രോഗശമനത്തിനുള്ള സാധ്യതയും വളരെ വലുതാണ്. രോഗം നേരത്തെ കണ്ടെത്തിയാൽ ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്യാനും സാധിക്കും.

കാൻസർ ലക്ഷണങ്ങൾ വേ​ഗത്തിൽ തിരിച്ചറിയാം

*  ക്യാൻസർ ബാധിച്ച മിക്ക ആളുകൾക്കും ചില ഘട്ടങ്ങളിൽ ശരീരഭാരം കുറയുന്നു. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നതായി കാണപ്പെടുന്നു.  പെട്ടന്ന് നാലോ അഞ്ചോ കിലോയോ അതിൽ കൂടുതലോ ശരീരഭാരം കുറയുന്നത് കാൻസറിന്റെ ലക്ഷണമായിരിക്കാം.

*  കാൻസറിന്റെ ലക്ഷണമായി പനി വരുന്നത് വളരെ സാധാരണമാണ്, പക്ഷേ കാൻസർ ബാധിച്ച ഭാ​ഗങ്ങളിൽ നിന്ന് അത് മറ്റ് ഇടങ്ങളിലേക്ക് വ്യാപിച്ചതിനുശേഷമാണ് പലപ്പോഴും ഈ ലക്ഷണങ്ങൾ കാണാറുള്ളത്. കാൻസർ ബാധിച്ച മിക്ക ആളുകൾക്കും ചില സമയങ്ങളിൽ പനി ഉണ്ടാകും. രക്താർബുദങ്ങളായ ലുക്കീമിയ, ലിംഫോമ തുടങ്ങിയ കാൻസറുകളുടെ ആദ്യ ലക്ഷണമാണ് പനി.

* കാൻസർ വളരുന്നതിനനുസരിച്ച് തളർച്ച അനുഭവപ്പെടുന്നത് ഒരു പ്രധാന ലക്ഷണമാണ്. വൻകുടൽ അല്ലെങ്കിൽ വയറ്റിലെ കാൻസറുകൾ രക്തനഷ്ടത്തിന് കാരണമാകും.

*വിട്ടുമാറാത്ത തലവേദന ബ്രെയിൻ ട്യൂമറിന്റെ ലക്ഷണമായിരിക്കാം. നടുവേദന ഉണ്ടാവുന്നത് വൻകുടൽ, മലാശയം അല്ലെങ്കിൽ അണ്ഡാശയത്തിൽ ഉണ്ടാകുന്ന കാൻസറിന്റെ ലക്ഷണമാണ്. മിക്കപ്പോഴും, കാൻസർ മൂലമുള്ള വേദന ആരംഭിക്കുന്നത് കാൻസർ ബാധിച്ച ശരീര ഭാ​ഗത്ത് നിന്ന് അത് മറ്റ് ഭാ​ഗങ്ങളിലേക്ക് വ്യാപിച്ചുവെന്നതിന് തെളിവാണ്.

* ചർമ്മത്തിലൂടെയും കാൻസറിന്റെ ലക്ഷണങ്ങൾ പ്രകടമാകും. സ്തനം, ഗ്രന്ഥികൾ, ശരീരത്തിലെ മൃദുവായ ടിഷ്യുകൾ എന്നിവയിൽ കാൻസർ ബാധിക്കുന്നതിന്റെ ലക്ഷണമായി ചർമ്മത്തിൽ വിവിധ ലക്ഷണങ്ങൾ പ്രകടമാകും. മുഴ അല്ലെങ്കിൽ ശരീരത്തിൽ തടിപ്പ് അനുഭവപ്പെടുന്നത് ഒരു ലക്ഷണമാണ്. ചിലർക്ക് മുഴ വരുന്നതിന് പകരം ചർമ്മത്തിൽ ചുവപ്പ് നിറം അല്ലെങ്കിൽ ചർമ്മം കട്ടിയാകുന്നത് പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകാം. ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളാണ് കാൻസർ വരുന്നതിന്റെ പ്രധാന കാരണം. രോഗലക്ഷണം നേരത്തെ കണ്ടെത്തിയാൽ മികച്ച ചികിത്സയിലൂടെ കാൻസറിനെ പ്രതിരോധിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More