Home> Health & Lifestyle
Advertisement

Bone Strengthen Tips: എഴുപതുകളിലും എല്ലിന് നല്‍കാം ഇരുമ്പിന്‍റെ കരുത്ത്!!

എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാകാന്‍ പോഷകാഹാര കുറവ് ആണ് പ്രധാന കാരണം. കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിയ്ക്കുന്നത്‌ എല്ലുകളുടെ ശക്തി നിലനിര്‍ത്താന്‍ സഹായിയ്ക്കും.

Bone Strengthen Tips: എഴുപതുകളിലും എല്ലിന് നല്‍കാം ഇരുമ്പിന്‍റെ കരുത്ത്!!

Bone Strengthen Tips: പ്രായം കൂടന്തോറും എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാകുന്നു. ഇതിന് പ്രധാന കാരണം നമ്മുടെ തെറ്റായ ഭക്ഷണ ശീലങ്ങളാണ്. 

എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാകാന്‍ പോഷകാഹാര കുറവ് ആണ് പ്രധാന കാരണം. കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിയ്ക്കുന്നത്‌ എല്ലുകളുടെ ശക്തി നിലനിര്‍ത്താന്‍ സഹായിയ്ക്കും.  ശരിയായ ഭക്ഷണക്രമവും പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങളും ചിട്ടയായ വ്യായാമവും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്.
 
എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് ചില ആരോഗ്യ നുറുങ്ങുകൾ അറിയാം 

1. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക

എല്ലുകളുടെ ആരോഗ്യത്തിന്  കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ  ആഹാരക്രമത്തില്‍  ഉൾപ്പെടുത്തുക.   എല്ലുകള്‍ക്ക് കരുത്ത് ലഭിക്കാന്‍ കാൽസ്യം ഏറെ ആവശ്യമാണ്.  

2 ധാരാളം പച്ചക്കറികള്‍ കഴിയ്ക്കുക

എല്ലുകളെ ബലപ്പെടുത്തുന്നതില്‍ പച്ചക്കറികൾക്ക് വലിയ പങ്കുണ്ട്. ഭക്ഷണത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തിയാൽ, നിങ്ങളുടെ എല്ലുകൾ സമയത്തിന് മുന്‍പ്  ദുർബലമാകില്ല. 

3. ഒമേഗ -3 കൊഴുപ്പ് കഴിക്കുക

നിങ്ങൾ ഒമേഗ -3 കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കണം. ഇത് എല്ലുകളെ ബലപ്പെടുത്തുന്നതിന് സഹായിയ്ക്കും.  

4. മുടങ്ങാതെ വ്യായാമം ചെയ്യുക 

എല്ലുകളെ ശക്തിപ്പെടുത്താൻ മുടങ്ങാതെ വ്യായാമം ചെയ്യണം. ഇത് എല്ലുകള്‍ക്ക് ശക്തി പകരും.  

5.  കൂടുതൽ പ്രോട്ടീൻ കഴിക്കുക

എല്ലുകൾക്ക് ശക്തി ലഭിക്കാന്‍  പ്രോട്ടീൻ സമ്പുഷ്ടമായ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.  പ്രോട്ടീനുകൾ എല്ലുകളുടെ നിർമ്മാണത്തിനും പൊട്ടൽ തടയുന്നതിനും സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hyഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More