Home> Health & Lifestyle
Advertisement

Benefits Of Ragi: ശരീരഭാരം കുറയ്ക്കുന്നത് മുതൽ ഹൃദയാരോ​ഗ്യം വരെ.... നിരവധിയാണ് റാ​ഗിയുടെ അത്ഭുത ​ഗുണങ്ങൾ

Ragi For Weight Loss: നാരുകളാൽ സമ്പന്നമായ റാഗിയിൽ അപൂരിത കൊഴുപ്പ് കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അനുയോജ്യമായ ഭക്ഷണമാണ്.

Benefits Of Ragi: ശരീരഭാരം കുറയ്ക്കുന്നത് മുതൽ ഹൃദയാരോ​ഗ്യം വരെ.... നിരവധിയാണ് റാ​ഗിയുടെ അത്ഭുത ​ഗുണങ്ങൾ

മില്ലറ്റ് അല്ലെങ്കിൽ റാഗി വളരെ ജനപ്രിയമായ ഭക്ഷണമാണ്. ഇരുമ്പ്, കാത്സ്യം, പ്രോട്ടീൻ തുടങ്ങി നിരവധി സുപ്രധാന ധാതുക്കളാൽ സമ്പന്നമാണ് റാ​ഗി. നാരുകളാൽ സമ്പന്നമായ ഇതിൽ അപൂരിത കൊഴുപ്പ് കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അനുയോജ്യമായ ഭക്ഷണമാണ്. 

ശരീരഭാരം കുറയ്ക്കാൻ: റാഗിയിലെ ഉയർന്ന ഫൈബർ ഉള്ളടക്കം അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും കൂടുതൽ നേരം വയറു നിറഞ്ഞിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ അരിക്കും ​ഗോതമ്പിനും പകരം റാ​ഗി ഉപയോ​ഗിക്കാം.

ഹൃദയാരോഗ്യം മികച്ചതാക്കാൻ: റാഗിയിൽ മികച്ച അളവിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ അത്യാവശ്യമാണ്. റാഗിയിലെ അവശ്യ പോഷകങ്ങൾ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.

ALSO READ: Ghee Benefits: കുട്ടികൾക്ക് ദിവസവും നെയ്യ് കൊടുക്കാം; നിരവധിയാണ് ​ആരോ​ഗ്യ ​ഗുണങ്ങൾ

പ്രമേഹം തടയുന്നതിന്: റാഗി പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും. കാരണം, റാഗിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ ഉയർന്നപഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ‍വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കുന്നു.

ദഹനം മികച്ചതാക്കാൻ: റാഗിയിലെ ഉയർന്ന അളവിലുള്ള നാരുകൾ ശരിയായ ദഹനത്തിന് സഹായിക്കുന്നു. മലബന്ധം, വയറുവേദന, മറ്റ് ദഹന വൈകല്യങ്ങൾ എന്നിവ കുറയ്ക്കുന്നു. കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താനും വയറിലെ മറ്റ് അസുഖങ്ങൾ തടയാനും റാഗി സഹായിക്കുന്നു.

ആരോഗ്യമുള്ള അസ്ഥികൾക്ക്: ഡയറി ഉത്പന്നങ്ങൾക്ക് പകരം കാത്സ്യത്തിന്റെ ഇതര ഉറവിടങ്ങളിൽ ഒന്നായി റാഗി കണക്കാക്കപ്പെടുന്നു. എല്ലുകളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ആവശ്യമായ ഒരു ധാതുവാണ് കാത്സ്യം. ഓസ്റ്റിയോപൊറോസിസ് സാധ്യത തടയാൻ ശരീരത്തിൽ മതിയായ അളവിൽ കാത്സ്യം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More