Home> Health & Lifestyle
Advertisement

Morning walk | രാവിലത്തെ നടത്തം 'നല്ല നടപ്പ്'; നേടാം മികച്ച ആരോ​ഗ്യം

രാവിലെ 30 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും

Morning walk | രാവിലത്തെ നടത്തം 'നല്ല നടപ്പ്'; നേടാം മികച്ച ആരോ​ഗ്യം

ദിവസവും നടക്കുന്നത് ആരോ​ഗ്യം നിലനിർത്താൻ മികച്ച വ്യായാമമാണ്. പ്രഭാത നടത്തം മികച്ച ആരോ​ഗ്യത്തിന് ഉത്തമമാണ്. ഉന്മേഷപ്രദമായ ഒരു പ്രഭാത സവാരി നിങ്ങൾക്ക് ശുദ്ധവായു നൽകുന്നു. സന്ധികൾക്ക് വ്യായാമം ലഭിക്കുന്നു. വിറ്റാമിൻ ഡി ലഭിക്കാനും പ്രഭാത നടത്തം സഹായിക്കുന്നു.

പ്രമേഹം: ജീവിതശൈലിയിലെ പല മാറ്റങ്ങളും മൂലം പ്രമേഹം ഇന്നത്തെ കാലത്ത് ജനങ്ങൾക്കിടയിൽ വളരെ സാധാരണമായി മാറിയിരിക്കുന്നു. രാവിലെ 30 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് പേശികളിലെ കോശങ്ങളെ കൂടുതൽ ഗ്ലൂക്കോസ് ഉപയോഗിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

ഹൃദയാരോഗ്യം: ദിവസവും രാവിലെ നടക്കുന്നത് ഹൃദയാരോ​ഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും രാവിലെ നടക്കുന്നത് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഹൃദയത്തിനും ഇത് നല്ലതാണ്. പ്രഭാത നടത്തം നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ശരീരഭാരം: ശരീരഭാരം കുറയ്ക്കാൻ പ്രഭാത നടത്തം ഉത്തമ പ്രതിവിധിയാണ്. 30 മിനിറ്റ് വേഗത്തിലുള്ള നടത്തം മികച്ച വ്യായാമമാണ്. രാവിലെ നടക്കുന്നത് കലോറി കുറയ്ക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു.

സന്ധിവാതം, ഓസ്റ്റിയോപൊറോസിസ്: സന്ധി വേദന കുറയ്ക്കാനുള്ള മികച്ച മാർഗ്ഗമാണ് നടക്കാൻ പോകുന്നത്. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും നടക്കുന്നത് വാതം അഥവാ ആർത്രൈറ്റിസ് വേദന ഒഴിവാക്കാനും ഊർജ്ജം ഉണ്ടാകാനും സഹായിക്കുന്നു.

കൊളസ്ട്രോൾ: ദിവസവും നടക്കുന്നത് കൊളസ്‌ട്രോൾ നില നിയന്ത്രിക്കാൻ സഹായിക്കും. ആരോഗ്യകരമായ ജീവിതം നയിക്കാൻ കൊളസ്‌ട്രോളിന്റെ അളവ് സന്തുലിതമായി നിൽക്കണം. 

വിഷാദം: രാവിലെ 35-60 മിനിറ്റ് നടക്കാൻ പോകുന്നത് വിഷാദം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങൾക്ക് കൂടുതൽ ഊർജസ്വലതയും മനോന്മേഷവും പകരുന്നു. രാവിലെ നടക്കാൻ പോകുന്നത് മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചിപ്പിക്കുകയും ഉന്മേഷവും ഊർജ്ജസ്വലതയും നൽകുകയും ചെയ്യുന്നു.

ശരീര സൗന്ദര്യം: പ്രഭാത നടത്തം നിങ്ങളുടെ ശരീരത്തിന് മനോഹരമായ ആകൃതി ലഭിക്കാനും വഴക്കം ഉണ്ടാകാനും സഹായിക്കും. വേഗത്തിലുള്ള നടത്തം കലോറി കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിന് മികച്ച ആകൃതി ലഭിക്കും.

പ്രതിരോധശേഷി: പ്രഭാത നടത്തം നിങ്ങൾക്ക് ശുദ്ധവായുവും വിറ്റാമിൻ ഡിയും ലഭ്യമാക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇവ രണ്ടും വളരെ അത്യാവശ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More