Home> Health & Lifestyle
Advertisement

Benefit Of Banana: തണുപ്പ് കാലത്ത് പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം? അറിയാം

Benefit Of Banana: ഇത്തവണ നമുക്ക് വാഴപ്പഴം കഴിക്കുന്നതിന്റെ സമയവും നേട്ടങ്ങളും അറിയാം. ഇത് പല രോഗങ്ങളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

Benefit Of Banana: തണുപ്പ് കാലത്ത് പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം? അറിയാം

Benefit Of Banana: ഇന്ന് വാഴപ്പഴത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്കറിയാം.  പ്രഭാതഭക്ഷണത്തിൽ പഴം ഉൾപ്പെടുത്തിയാൽ ദിവസം മുഴുവൻ ഊർജം ലഭിക്കും. പല രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കാനും ഇത് ഫലപ്രദമാണ്. ജോലി ചെയ്യുമ്പോൾ തളർച്ചയോ പിരിമുറുക്കമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ വാഴപ്പഴം കഴിക്കുന്നത് ഉത്തമമാണ്.

നമ്മുടെ മാംസപേശികളിൽ കുരുക്കുണ്ടാക്കാത്ത പൊട്ടാസ്യം വാഴപ്പഴത്തിൽ ഉണ്ടെന്ന് ഡയറ്റ് വിദഗ്‌ദ്ധ ഡോ.രഞ്ജന സിംഗ് പറയുന്നു. വാഴപ്പഴത്തിൽ കാർബോഹൈഡ്രേറ്റ് കാണപ്പെടുന്നു ഇത് നമ്മുടെ ശരീരത്തെ ഊർജ്ജസ്വലമാക്കുകയും ക്ഷീണം കുറയുകയും ചെയ്യുന്നു. വ്യായാമത്തിന് മുമ്പ് നിങ്ങൾ രണ്ട് ഏത്തപ്പഴം കഴിച്ചാൽ വ്യായാമ സമയത്ത് നിങ്ങൾക്ക് വലിയ ക്ഷീണം അനുഭവപ്പെടില്ല.

Also Read: Top benefits of Lemon: ചർമ്മത്തിനും മുടിക്കും ഉത്തമം നാരങ്ങ, പ്രധാന ഗുണങ്ങൾ അറിയാം

വാഴപ്പഴത്തിൽ കാണപ്പെടുന്ന പോഷകങ്ങൾ (Nutrients found in banana)

വിറ്റാമിൻ-എ, വിറ്റാമിൻ-ബി, മഗ്നീഷ്യം എന്നിവ വാഴപ്പഴത്തിൽ കാണപ്പെടുന്നു. കൂടാതെ, വിറ്റാമിൻ-സി, പൊട്ടാസ്യം, വിറ്റാമിൻ-ബി6, തയാമിൻ, റൈബോഫ്ലേവിൻ എന്നിവയും ഉണ്ട്. വാഴപ്പഴത്തിൽ 64.3 ശതമാനം വെള്ളവും 1.3 ശതമാനം പ്രോട്ടീനും 24.7 ശതമാനം കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങളെല്ലാം ആരോഗ്യമുള്ള ശരീരത്തിന് അത്യന്താപേക്ഷിതമാണ്.

1 പഴം സ്ഥിരമായി കഴിച്ചാൽ രക്തസമ്മർദ്ദം കൃത്യമായി നിലനിർത്താമെന്നും ക്യാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്ന് രക്ഷനേടാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

Also Read: Ginger Benefits: തണുപ്പുകാലത്ത് ദിവസവും ഇഞ്ചി ചേർത്ത പാൽ കുടിക്കൂ, രോഗങ്ങൾ അകന്നു നിൽക്കും

വാഴപ്പഴം കഴിക്കുന്നതിന്റെ അത്ഭുതകരമായ ഗുണങ്ങൾ (Amazing benefits of eating banana)

വാഴപ്പഴം കഴിക്കുന്നതിലൂടെ ഓർമ്മശക്തി വർദ്ധിക്കും.
വാഴപ്പഴം കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്.
കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
വാഴപ്പഴം സ്‌ട്രോക്ക് സാധ്യത കുറയ്ക്കുന്നു
ഏത്തപ്പഴം കഴിക്കുന്നത് കുട്ടികളെ ആസ്ത്മ പ്രശ്‌നത്തിൽ നിന്ന് അകറ്റുന്നു.
സ്‌ട്രെസ് അകറ്റാനും വാഴപ്പഴം സഹായിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കാൻ പ്രഭാതഭക്ഷണത്തിൽ വാഴപ്പഴം കഴിക്കുക.

വാഴപ്പഴം എങ്ങനെ കഴിക്കാം (how to eat banana)

നിങ്ങൾക്ക് ഇത് പച്ചയായും വേവിച്ചും കഴിക്കാം. നിങ്ങൾക്ക്  പച്ചവാഴപ്പഴം പച്ചക്കറി അല്ലെങ്കിൽ ചിപ്സ് രൂപത്തിൽ കഴിക്കാം, അതേസമയം നിങ്ങൾക്ക് നേരിട്ടോ സ്മൂത്തിയായോ ഷേക്ക്, സാൻഡ്‌വിച്ച് മുതലായ രൂപത്തിൽ പഴുത്ത വാഴപ്പഴം കഴിക്കാം.

Also Read: Fenugreek and Onion Benefits: പുരുഷന്മാർ ഉള്ളിയും ഉലുവയും ഈ രീതിയിൽ ഉപയോഗിക്കൂ, ഫലം നിശ്ചയം

വാഴപ്പഴം കഴിക്കാൻ പറ്റിയ സമയം  (right time to eat banana)

പ്രഭാതഭക്ഷണത്തിന് ശേഷം വാഴപ്പഴം കഴിക്കണം. വാഴപ്പഴം കഴിക്കാൻ പറ്റിയ സമയം രാവിലെ 8 മുതൽ 9 വരെയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
Read More