Home> Health & Lifestyle
Advertisement

Aloe Vera: പല്ലുകൾ മിന്നിത്തിളങ്ങാൻ ഇനി പേസ്റ്റ് വേണ്ട; കറ്റാർവാഴ ജെൽ മാത്രം മതി

Aloe Vera Benefits for Teeth: വിലയേറിയ പേസ്റ്റിന്റെ അതേഫലം നിങ്ങൾക്ക് കറ്റാർവാഴ ജെല്ല് ഉപയോഗിക്കുന്നതിലൂടെ ലഭിക്കും.

Aloe Vera: പല്ലുകൾ മിന്നിത്തിളങ്ങാൻ ഇനി പേസ്റ്റ് വേണ്ട; കറ്റാർവാഴ ജെൽ മാത്രം മതി

വായുടെ ശുചിത്വം വളരെ പ്രധാനമാണ്. അശുചിത്വം ശ്രദ്ധിച്ചില്ലെങ്കിൽ, പല രോഗങ്ങൾക്കും സാധ്യത വർദ്ധിക്കുന്നു. വായ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പല്ലും മോണയും മോശമാവുകയും രോഗം വയറ്റിലെത്തുകയും ചെയ്യും. വായയുടെ ആരോഗ്യം നിലനിർത്താൻ ആളുകൾ വിലകൂടിയ ടൂത്ത് പേസ്റ്റും ഉപയോഗിക്കുന്നു. എന്നാൽ വിലയേറിയ ടൂത്ത് പേസ്റ്റിൻ്റെ അതേ ഫലം നിങ്ങൾക്ക് ചെലവില്ലാതെ ലഭിക്കണോ. കറ്റാർവാഴയുടെ ജെൽ വായയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. 

കറ്റാർ വാഴ ജെൽ വായുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒരു പ്രകൃതിദത്ത പ്രതിവിധിയാണ്. കറ്റാർ വാഴ ജെൽ ഉപയോഗിക്കുന്നത് ചർമ്മത്തിനും മുടിക്കും മാത്രമല്ല പല്ലുകൾ വൃത്തിയാക്കാനും ഗുണം ചെയ്യും. ടൂത്ത് പേസ്റ്റായി ഉപയോഗിക്കുന്ന കറ്റാർ വാഴ ജെൽ പല്ലുകൾക്ക് മാത്രമല്ല, വായുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. 

ALSO READ: വര്‍ഷത്തില്‍ രണ്ട് കുത്തിവെയ്പ്പ്; എച്ച്.ഐ.വിയെ പ്രതിരോധിക്കാനുള്ള മരുന്ന് വിജയം

കറ്റാർ വാഴ ജെല്ലിന് ആൻറി ബാക്ടീരിയൽ, ആൻറി സെപ്റ്റിക് ഗുണങ്ങളുണ്ട്. ഇത് വായിലെ ബാക്ടീരിയകളെ നശിപ്പിക്കാനും പല്ലുകൾക്കും മോണ പ്രശ്നങ്ങൾക്കും പരിഹാരം കാണാനും സഹായിക്കുന്നു. പല്ല് നശിക്കുന്നത് തടയാനും  പ്ലാക്കിൻ്റെ പ്രശ്നം തടയാൻ കറ്റാർ വാഴ ജെൽ ഉപയോഗിക്കാം. 

ദിവസവും കറ്റാർ വാഴ ജെൽ ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നത് വായ് നാറ്റം അകറ്റും. കൂടാതെ  മോണയിൽ നിന്നുള്ള രക്തസ്രാവം നിർത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.  കറ്റാർ വാഴ ജെൽ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. അതിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇത് പല്ല് നശിക്കുന്നത് തടയുകയും പല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ ദന്ത സംരക്ഷണ ദിനചര്യയിൽ കറ്റാർ വാഴ ഉൾപ്പെടുത്താം. 

എങ്ങനെ ഉപയോഗിക്കാം?

കറ്റാർ വാഴയിൽ നിന്ന് ജ്യൂസ് പിഴിഞ്ഞെടുക്കുക. പുതിയ കറ്റാർ വാഴ ലഭ്യമല്ലെങ്കിൽ വിപണിയിൽ ലഭ്യമായ ശുദ്ധമായ കറ്റാർ വാഴ ജെല്ലും ഉപയോഗിക്കാം. ഒരു ടൂത്ത് ബ്രഷിൽ ചെറിയ അളവിൽ കറ്റാർ വാഴ ജെൽ പുരട്ടി സാധാരണ ബ്രഷ് ചെയ്യുക. ബ്രഷ് ചെയ്ത ശേഷം നന്നായി കഴുകി വായ വൃത്തിയാക്കുക. കറ്റാർ വാഴ ജെൽ ദിവസവും രണ്ട് നേരം ഉപയോഗിക്കുന്നത് ദന്ത പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകും.  

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടേണ്ടതാണ്.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More