Home> Health & Lifestyle
Advertisement

Childhood Cancer | വൈകും മുൻപ് തിരിച്ചറിയാം കുട്ടികളിലെ കാൻസർ ലക്ഷണങ്ങൾ

20 വയസ്സിന് താഴെയുള്ള നാല് ലക്ഷത്തിലധികം കുട്ടികളും കൗമാരക്കാരും ഓരോ വർഷവും കാൻസർ ബാധിതരാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Childhood Cancer | വൈകും മുൻപ് തിരിച്ചറിയാം കുട്ടികളിലെ കാൻസർ ലക്ഷണങ്ങൾ

എല്ലാ വർഷവും ദശലക്ഷക്കണക്കിന് കുട്ടികളാണ് കാൻസർ ബാധിതരാകുന്നത്. കാൻസർ രോഗത്തിന്റെ അപകടത്തെയും ആഘാതത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും ഫെബ്രുവരി 15 ന് അന്താരാഷ്ട്ര ബാല്യകാല കാൻസർ ദിനമായി ആചരിക്കുന്നത്. 20 വയസ്സിന് താഴെയുള്ള നാല് ലക്ഷത്തിലധികം കുട്ടികളും കൗമാരക്കാരും ഓരോ വർഷവും കാൻസർ ബാധിതരാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ബാല്യത്തിൽ കാൻസർ രോഗികൾ ആകുന്നവർ അതിജീവിക്കാനുള്ള സാധ്യത 80 ശതമാനത്തിനടുത്താണ്. എന്നാൽ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ സമാനമായ രോഗികളുടെ അതിജീവന നിരക്ക് 20 ശതമാനത്തിൽ താഴെയാണ്. ഇന്ത്യയിൽ ബാല്യകാല ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇന്ത്യയിലെ ആകെ കാൻസർ രോ​ഗികളിൽ ഏകദേശം അഞ്ച് ശതമാനത്തോളം ശിശുരോഗ വിഭാഗത്തിലാണ്. ബാല്യകാലത്ത് കാൻസർ ബാധിക്കുന്നവരിൽ കൂടുതലും ആൺകുട്ടികളാണ്.

ഏറ്റവും പുതിയ സർവേ പ്രകാരം, ഡൽഹി-എൻസിആർ മേഖലയിലാണ് കൂടുതൽ ആൺകുട്ടികൾ കാൻസർ ബാധിതരാകുന്നത്. ഇന്ത്യയിൽ പീഡിയാട്രിക് ക്യാൻസർ തെറാപ്പിയിൽ കാര്യമായ പുരോഗതി കാണുന്നതായി വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. കുട്ടികളിൽ സാധാരണയായി കാണുന്ന കാൻസറുകളിൽ ചിലത് അക്യൂട്ട് ലുക്കീമിയ, ബ്രെയിൻ ട്യൂമർ, ലിംഫോമ, ന്യൂറോബ്ലാസ്റ്റോമ, വിൽംസ് ട്യൂമർ, റെറ്റിനോബ്ലാസ്റ്റോമ, സോഫ്റ്റ് ടിഷ്യൂ സാർക്കോമ എന്നിവയാണ്. അക്യൂട്ട് ലുക്കീമിയ രണ്ട് തരത്തിലാണ്: അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (എഎൽഎൽ), അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ (എഎംഎൽ).

കുട്ടികളുടെ ശരീരശാസ്ത്രവും കീമോതെറാപ്പി മരുന്നുകളോടുള്ള പ്രതികരണവും മുതിർന്നവരിൽ നിന്ന് വളരെ വ്യത്യസ്തമായതിനാൽ ഒരു പീഡിയാട്രിക് സ്പെഷ്യലിസ്റ്റിന് ഇത് കൂടുതൽ മനസ്സിലാക്കാൻ സാധിക്കും. ഈ കുട്ടികളെ പീഡിയാട്രിക് ഹെമറ്റോ-ഓങ്കോളജിസ്റ്റ് ചികിത്സിക്കുന്നത് വളരെ പ്രധാനമാണ്. എല്ലാ രോഗികളിലും മിക്കവരും കീമോതെറാപ്പിയോട് നന്നായി പ്രതികരിക്കുന്നു. എന്നിരുന്നാലും, ഏകദേശം 5-10 ശതമാനം കേസുകൾ ഉയർന്ന അപകടസാധ്യതയുള്ളവയാണെന്ന് ഡോക്ടർമാർ പറയുന്നു.

കുറഞ്ഞ ഹീമോഗ്ലോബിൻ, കുറഞ്ഞതോ ഉയർന്നതോ ആയ വെളുത്ത രക്താണുക്കളുടെ എണ്ണം, കുറഞ്ഞ പ്ലേറ്റ്ലെറ്റ് എണ്ണം എന്നിവയാണ് കുട്ടികളിലെ കാൻസറിന്റെ അപകടകരമായ ലക്ഷണങ്ങൾ. കുട്ടികൾക്ക് ആവർത്തിച്ചുള്ള വിശദീകരിക്കാനാകാത്ത പനി, അലസത, രക്തസ്രാവം, എല്ലിന് വേദന, കഴുത്ത് നീർവീക്കം എന്നിവ ഉണ്ടെങ്കിൽ എത്രയും വേ​ഗം ഒരു പീഡിയാട്രിക് ഹെമറ്റോ-ഓങ്കോളജിസ്റ്റിനെ കാണിക്കണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More