Home> Features
Advertisement

മംഗല്യ തടസം മാറാൻ പൗർണമി വ്രതം...

ഇന്നത്തെ വ്രതം വിവാഹ തടസം മാറുന്നതിനും നല്ല ദാമ്പത്യത്തിനും ഉത്തമമാണ്. കൂടാതെ വിദ്യാർത്ഥികൾക്ക് ഉയർച്ച ലഭിക്കുന്നതിനും ഈ വ്രതം ഉത്തമമാണ്.

മംഗല്യ തടസം മാറാൻ പൗർണമി വ്രതം...

ഇന്ന് ഇടവമാസത്തിലെ  പൗർണമി. വെള്ളിയാഴ്ചയും പൗർണമിയും ചേർന്ന് വന്നത് അതിവിശിഷ്ടമാണ്.  എല്ലാ മാസത്തിലെയും പൗർണമി ദിവസം വീട്ടിൽ വിളക്ക് കത്തിച്ച് ദേവിയെ പ്രാർത്ഥിക്കുന്നത് ദേവീ കടാക്ഷത്തിനും ഐശ്വര്യവർധനവിനും വളരെ നല്ലതാണ്.  

ഇന്ന് ഒരിക്കലെടുത്ത് വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.  ഓരോ മാസത്തിലേ പൗർണമി വ്രതത്തിനും ഓരോ ഫലമാണ്.  അതുകൊണ്ടുതന്നെ ഇന്നത്തെ വ്രതം വിവാഹ തടസം മാറുന്നതിനും നല്ല ദാമ്പത്യത്തിനും ഉത്തമമാണ്.  കൂടാതെ വിദ്യാർത്ഥികൾക്ക് ഉയർച്ച ലഭിക്കുന്നതിനും ഈ വ്രതം ഉത്തമമാണ്. 

Also read: ഗണപതി ഭഗവാന് പ്രിയം കറുകമാല...

ഇന്നേദിവസം ലളിതാ സഹസ്രനാമം ജപിക്കുന്നത് നല്ലതാണ്.  അതിരാവിലെ കുളിച്ച് നിലവിളക്ക് കത്തിച്ച് ദേവി സ്തുതികളും ഗായത്രി മന്ത്രവും ജപിക്കുക.  അതിനുശേഷം ജലപാനം നടത്തുക.  ഒരിക്കൽ എടുത്താൽ ഉത്തമം.  സന്ധ്യയ്ക്ക് വിളക്ക് കത്തിച്ച് നാമങ്ങൾ ചൊല്ലുന്നതും നല്ലതാണ്.  കൂടാതെ ദീർഘ മംഗല്യത്തിനുള്ള മന്ത്രം ജപിക്കുന്നതും ഉത്തമമാണ്. 

ദീർഘ മംഗല്യത്തിനുള്ള മന്ത്രം 

ലളിതേ സുഭഗേ ദേവി 
സുഖസൗഭാഗ്യദായിനി 
അനന്തം ദേഹി സൗഭാഗ്യം 
മഹ്യം തുഭ്യം നമോനമ:

Read More