Home> Features
Advertisement

ഡിയര്‍ സിന്ദഗി: ആള്‍ദൈവം ഭയ്യൂജി മഹാരാജിന്‍റെ ആത്മഹത്യാക്കുറിപ്പ് അടിസ്ഥാനമാക്കി...

ജീവിതത്തില്‍ സ്വപ്നത്തിന്‍റെ പുറകെ പട്ടത്തെപ്പോലെ പായുന്നത് തെറ്റല്ല, എങ്കിലും ആ പട്ടത്തിന്‍റെ നൂല്‍ പൊട്ടാതെ നോക്കേണ്ടത് നമ്മള്‍ തന്നെയാണ്.

ഡിയര്‍ സിന്ദഗി: ആള്‍ദൈവം ഭയ്യൂജി മഹാരാജിന്‍റെ ആത്മഹത്യാക്കുറിപ്പ് അടിസ്ഥാനമാക്കി...

ഭയ്യൂജി മഹാരാജ് ഒരു താരപരിവേഷമുള്ള സന്യാസിയായിരുന്നു എന്നുതന്നെ പറയാം. ലേഖകനും സീ ന്യൂസ്‌ ഡിജിറ്റല്‍ എഡിറ്ററുമായ ദയാശങ്കര്‍ മിശ്ര ഭോപാലില്‍വെച്ച് ഭയ്യൂജി മഹാരാജിനെ കണ്ടിട്ടുണ്ട്. അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന പത്രത്തിന്‍റെ എംഡിയുടെ അതിഥിയായി ഭയ്യൂജി മഹാരാജ് എത്തിയിരുന്നു. ഭയ്യൂജിയെ കാണാനും സ്വീകരിക്കാനും എല്ലാവരും ഒരുങ്ങി നിന്ന ആളുകളുടെ നിരതന്നെ വളരെ ദൈര്‍ഘ്യമുള്ളതായിരുന്നു. ആള്‍ദൈവമാകുന്നതിന് മുമ്പ് ഭയ്യൂജി മഹാരാജ് ഫാഷന്‍ ടിസൈനറും മോഡലുമൊക്കെയായിരുന്നു. അവിടെനിന്നും തുടങ്ങിയ യാത്രയാണ്‌ ആള്‍ദൈവത്തില്‍വരെ കൊണ്ടെത്തിച്ചത്. ഭയ്യൂജി മഹാരാജിനെ കാണാനും അദ്ദേഹത്തിന്‍റെ അഭിപ്രായം ശ്രവിക്കാനുമായി രാഷ്ട്രീയക്കാരും ഉന്നതരും കാത്തുനിന്നിട്ടുണ്ട്.

നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും ആരാണീ ഭയ്യൂജി മഹാരാജ് എന്ന്‍! പറയാം, മദ്ധ്യപ്രദേശിലെ ആള്‍ദൈവവും ആത്മീയ ഗുരുവുമായിരുന്നു ഭയ്യുജി മഹാരാജ്. ആത്മീയ ആചാര്യന്‍, രാഷ്ട്രീയ വീദൂഷകന്‍, ബിസിനസ് ഉപദേശകന്‍ അങ്ങനെ നീളുന്നതാണ് ഭയ്യൂജി മഹാരാജ് എന്ന ആള്‍ദൈവത്തിന്‍റെ കഥ. എന്തൊക്കെയാണെങ്കിലും ഞെട്ടിക്കുന്ന ഒരു അവസാനമായിരുന്നു അദ്ദേഹത്തിന്റേത്. സ്വവസതിയില്‍ സ്വയം വെടിയുതിര്‍ത്താണ് ഭയ്യൂജി ആത്മഹത്യ ചെയ്തത്. അതീവഗുരുതരമായ അവസ്ഥയില്‍ അദ്ദേഹത്തെ ഇന്‍ഡോറിലെ ബോംബെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മദ്ധ്യപ്രദേശിലെ മുന്‍നിര രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കിടയില്‍ ഏറ്റവുമധികം ഇടപെടലുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പല നേതാക്കന്മാരുടേയും ആത്മീയോപദേശകനുമായിരുന്ന അദ്ദേഹം, സംസ്ഥാന സര്‍ക്കാര്‍ മന്ത്രി പദവി വാഗ്ദാനം ചെയ്തിരുന്നു. രാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രം തുടങ്ങി ഒട്ടുമിക്കയിടങ്ങളിലും സ്വാധീനമുള്ള ആളായിരുന്നു സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഭയ്യൂജി. ഉന്നതങ്ങളില്‍ ദൈവത്തിനും ഭയ്യൂജിക്കും സ്തൂതി എന്നതായിരുന്നു രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റ് ഭീമന്‍മാരും ഒരു കാലത്ത് പറഞ്ഞിരുന്നത്. 

മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിശ്ചയിച്ചിരുന്ന ഒരു വ്യക്തി സ്വയം ആതമഹത്യ ചെയ്തുവെന്ന് പറയുന്നത് മറ്റുള്ളവരെ ഞെട്ടിപ്പിക്കുന്നത്‌ മാത്രമല്ല പരിഭ്രന്തരാക്കുന്ന ഒരു വാര്‍ത്തകൂടിയാണ്. നമ്മള്‍ 'ഡിയര്‍ സിന്ദഗി'യിലൂടെ ചര്‍ച്ച ചെയ്യുന്നത് ഇതാണ് എന്തുകൊണ്ടാണ് ഇന്ത്യയിലും, അമേരിക്കയിലും ആതമഹത്യ പ്രവണത വര്‍ധിക്കുന്നത്?  ഒന്നിനും ഒരു കുറവും ഇല്ലാത്ത ആളുകള്‍ ഒരു ചെറിയ പ്രശ്നം വരുമ്പോള്‍ അതിനെ അഭിമുഖീകരിക്കാതെ ആത്മഹത്യയാണ് ഏക പോംവഴി എന്ന് ചിന്തിക്കുന്നു. 

ഞാന്‍ പോകുന്നു, മതിയായി, പരിഭ്രാന്തനാണ് ഞാന്‍' ഇതാണ് ഭയ്യൂജിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിരുന്നത്. ഇതില്‍നിന്നും എന്താണ് മനസിലാക്കേണ്ടത് ജീവിക്കാന്‍ നൂറ് കാരണങ്ങള്‍ ഉള്ള വ്യക്തി ഒറ്റ കാരണത്താല്‍ ആത്മഹത്യചെയ്താല്‍ അതിനര്‍ത്ഥം ജീവിക്കാന്‍ അയാള്‍ തെരഞ്ഞെടുത്ത വഴിയില്‍ എന്തോ തെറ്റുപറ്റിയിരിക്കുന്നുവെന്നാണോ. അതുകൊണ്ടായിരിക്കാം ബാക്കിയെല്ലാം വിട്ട്, എന്തിന് തന്‍റെ താരപരിവേഷമായുള്ള ജീവിതത്തെപ്പറ്റിയും ചിന്തിക്കാതെ ഭയ്യൂജി ആതമഹത്യയുടെ പാതയിലേയ്ക്ക് നടന്നത്.   

മറ്റുള്ളവരെ സമധാനിപ്പിക്കാന്‍ എളുപ്പം, എന്നാല്‍ സ്വയം സമാധാനിക്കാന്‍ പ്രയാസം. ലോകംമുഴുവനും ഇപ്പോള്‍ ഇങ്ങനെയാണ്. ഉദാഹരണത്തിന് അമേരിക്കയിലെ പ്രസിദ്ധനായ ഫാഷന്‍ ഡിസൈനര്‍ കേറ്റ് സ്പെഡ്‌, ലോകപ്രിയ പാചകവിദഗ്ദ്ധനും ലേഖകനുമായ ആന്റണി ബോര്‍ഡേന്‍ എന്നിവരുടെ ആതമഹത്യ ഇതാണ് സൂചിപ്പിക്കുന്നത്.

'എല്ലാം ശരിയാകും, ഇതൊക്കെ മാറും' ഈ ആശയം എല്ലായ്പ്പോഴും ഇന്ത്യൻ ജീവിതരീതിയുടെ ഒഴിവാക്കാന്‍ കഴിയാത്ത ഘടകമായിരുന്നു. അതുകൊണ്ടുതന്നെ ആ സമയങ്ങളില്‍ ഭാരതത്തില്‍ ആത്മഹത്യയുടെ ഭീഷണി അത്രയ്ക്ക് ഇല്ലായിരുന്നുവെന്നുതന്നെ പറയാം, അന്ന് ജീവിതം കഠിനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവിതം സുഖകരമായപ്പോള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടായി. 

ജീവിതത്തില്‍ സ്വപ്നത്തിന്‍റെ പുറകെ പട്ടത്തെപ്പോലെ പായുന്നത് തെറ്റല്ല, എങ്കിലും ആ പട്ടത്തിന്‍റെ നൂല്‍ പൊട്ടാതെ നോക്കേണ്ടത് നമ്മള്‍ തന്നെയാണ്. ഒരു പക്ഷെ ആ നൂല്‍ പൊട്ടിയാല്‍ ജീവിതവും നമ്മുടെ കൈയില്‍നിന്നും പട്ടം പറന്നുപോകുന്നപോലെ വഴുതിപോകും എന്ന സത്യം നമ്മള്‍ ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു. 

ഭയ്യൂജി ലോകത്തെ പഠിപ്പിച്ച കുടുംബം, ബന്ധങ്ങള്‍ എന്നൊക്കെയുള്ള പാഠങ്ങള്‍ സത്യത്തില്‍ അയാള്‍ക്ക് സ്വന്തം ജീവിതത്തില്‍ നിന്നും മുന്നേ നഷ്ടപ്പെട്ടതായിരുന്നു. എപ്പോഴോക്കെയാണോ നമ്മള്‍ നമ്മുടെ ജീവനെയും, ജീവിതത്തെയും, മനുഷ്യത്വത്തെയും അവഗണിച്ച് സ്വപ്നത്തിനു പിന്നാലെ പായുന്നുവോ അപ്പോള്‍ നാം നമ്മുടെ ജീവിതമാകുന്ന കടലില്‍ മുങ്ങിപോകുന്നു എന്നുതന്നെ പറയാം. ഒരുപാട് സുഖസൗകര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഈ മുങ്ങല്‍ താങ്ങാന്‍ പറ്റാതാവുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ ലേഖകന്‍ പറയാനുദ്ദേശിക്കുന്നത് എന്തെന്നാല്‍ ഇങ്ങനെ ഓരോ ആള്‍ദൈവങ്ങളുടെ പുറകെ പായുന്നത് നിര്‍ത്തൂ, ആരുടേയും ആരാധകന്‍ ആകാതിരികൂ. എന്നിട്ടും നിങ്ങളുടെ മനസ്സ് മാനിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ ആരാധിക്കു എന്നാണ്. നിങ്ങളോടൊപ്പം ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കളുടെയും, വേണ്ടപ്പെട്ടവരുടെയും ജീവിതത്തിലെ അര്‍ത്ഥം കണ്ടെത്തൂ. അല്ലാതെ നിങ്ങള്‍ ബന്ധത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും അറിയാത്തവരുടെ പുറകെ നടന്ന് സമയം നഷപ്പെടുത്തരുത് എന്നാണ് ലേഖകന്‍ പറയുന്നത്. 'നന്മ, തേടി നടക്കണ്ടതല്ല നമ്മുടെ ഉള്ളില്‍ തന്നെയുള്ളതാണെന്ന്' സാരം.

ലേഖകന്‍ സീ ന്യൂസ്‌ ഡിജിറ്റല്‍ എഡിറ്റര്‍ ആണ്. മറ്റ് ലേഖനങ്ങള്‍ വായിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://twitter.com/dayashankarmi

https://www.facebook.com/dayashankar.mishra.54

Marathi യില്‍ വായിക്കാന്‍: डिअर जिंदगी : भय्यूजी महाराज यांच्या सुसाईड नोटचा अर्थ

Tamil ല്‍ വായിക്കാന്‍: அன்புள்ள வாழ்க்கையே: மன அழுத்தத்துக்கு தற்கொலை தீர்வு ஆகாது!

Bengali യില്‍ വായിക്കാന്‍: ডিয়ার জিন্দেগি : ভাইয়ুজি মহারাজের সুইসাইড নোটের মানে...

Gujarathi യില്‍ വായിക്കാന്‍: ડિયર જિંદગી: ભય્યુજી મહારાજની સ્યૂસાઈડ નોટનો અર્થ...

Telugu ല്‍ വായിക്കാന്‍: డియర్ జిందగీ: బతికి ఉంటే ఎందరినో బతికించవచ్చు భయ్యూ మహారాజ్

Kannada യില്‍ വായിക്കാന്‍: ಡಿಯರ್ ಜಿಂದಗಿ: ಭಯ್ಯೂಜಿ ಮಹಾರಾಜರ ಆತ್ಮಹತ್ಯೆ ಟಿಪ್ಪಣಿ ಹಿನ್ನಲೆಯಲ್ಲಿ...

എല്ലാ  ലേഖനങ്ങളും വായിക്കാന്‍ ഇതില്‍ ക്ലിക്ക് ചെയൂ: Dear Zindagi

Read More