Home> Districts
Advertisement

Triple Lockdown : തിരുവനന്തപുരം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇവയാണ്

നാളെ 17-ാം തിയതി തിങ്കളാഴ്ച മുതൽ 23-ാം തിയതി ഞായറാഴ്ച വരെയാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപ്പിച്ചിരിക്കുന്നത്.

Triple Lockdown : തിരുവനന്തപുരം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇവയാണ്

Thiruvananthapuram : സംസ്ഥാനത്തെ അതി തീവ്ര വ്യാപനം രേഖപ്പെടുത്തിയിരിക്കുന്ന നാല് ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്ന ട്രിപ്പിൾ ലോക്ഡൗൺ (Triple Lockdown) ഇന്ന് അ‍‍ർധരാത്രി മുതൽ നിലവിൽ വരും. നാളെ 17-ാം തിയതി തിങ്കളാഴ്ച മുതൽ 23-ാം തിയതി ഞായറാഴ്ച വരെയാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപ്പിച്ചിരിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ല (Thiruvananthapuram District) ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങളും അനുവദനീയമായ കാര്യങ്ങൾ ഏതോക്കെയാണെന്ന് അറിയിച്ച് തിരുവനന്തപുരം ജില്ല കലക്ടർ ഉത്തരവ് ഇറക്കി.

തിരുവനന്തപുരം ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന അനുവദനീമായ നിയന്ത്രണങ്ങൾ ഇങ്ങനെയാണ്.

1. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. പ്രവർത്തിക്കുന്ന ദിവസങ്ങളിൽ ഉച്ചയ്ക്കു രണ്ടു മണിക്ക് കടകൾ അടയ്ക്കണം.

2. പാൽ, പത്ര വിതരണം എന്നിവ രാവിലെ എട്ടിനു മുൻപു പൂർത്തിയാക്കണം. 

3. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽക്ക് ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാം.

ALSO READ : സംസ്ഥാനത്തെ കോവിഡ് മരണ നിരക്കിൽ ആശങ്ക, കണക്കിൽ സുതാര്യത പുലർത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

4. ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്സൽ സർവീസും അനുവദിക്കില്ല. 

5. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എടിഎമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവ എല്ലാ ദിവസവും പ്രവർത്തിക്കും.

6. പൊതുജനങ്ങൾ, അവശ്യവസ്തുക്കൾ വീടിനോട് ഏറ്റവും അടുത്തുള്ള കടയിൽനിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനായി കൂടുതൽ ദൂരം സഞ്ചരിക്കാൻ അനുവദിക്കില്ല.

ALSO READ : Kerala COVID Update : സംസ്ഥാനത്ത് കോവിഡ് കണക്കിൽ നേരിയ കുറവ്, പക്ഷെ കുറയാതെ ടെസ്റ്റ് പോസിറ്റിവിറ്റിയും മരണ നിരക്കും

7. ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. ഏറ്റവും കുറഞ്ഞ സ്റ്റാഫിനെ വച്ച് രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇവയ്ക്കു പ്രവർത്തിക്കാൻ അനുവാദം. 

8. സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പ്രവർത്തിക്കും. 

9. ഇ-കൊമേഴ്സ്, അവശ്യ വസ്തുക്കളുടെ ഡെലിവറി എന്നിവ ദിവസവും രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ അനുവദിക്കും.

ALSO READ : Sputnik Vaccine : ഒറ്റ ഡോസിൽ ഫലം. സ്ഫുട്നിക് ലൈറ്റ് ഇന്ത്യയിലേക്ക് എത്തിക്കാൻ റഷ്യ

കർശന നിയന്ത്രണങ്ങൾ

1. ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കർശനമായി നിയന്ത്രിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. 

2. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങൾ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതു നിർബന്ധമാണ്.
 
3. മാധ്യമ പ്രവർത്തകർക്കു ജില്ലയിലേക്കു പ്രവേശിക്കുന്നതിനും ജില്ല വിട്ടു പോകുന്നതിനും പൊലീസിന്റെ പ്രത്യേക പാസ് വേണം. 

4. വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്ക് ഓൺലൈൻ പാസ് നിർബന്ധം. ഇലക്ട്രോണിക്, പ്ലമ്പിങ് ജോലികൾ ചെയ്യുന്ന ടെക്നീഷ്യന്മാർക്കും പാസ് നിർബന്ധം. 

പാസുകൾ pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിച്ചാൽ ലഭ്യമാകുമെന്ന് കലക്ടറിന്റെ ഉത്തരവിൽ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More