ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ ഏകീകൃത പ്രവേശന പരീക്ഷയിൽ (നീറ്റ്) എല്ലാ ഭാഷകളിലും പൊതുവായ ചോദ്യപേപ്പർ മതിയെന്ന് സുപ്രീംകോടതി. ഇംഗ്ലീഷിലും ഹിന്ദിയിലും തയാറാക്കിയ ചോദ്യങ്ങളേക്കാൾ പ്രയാസകരമായ ചോദ്യങ്ങൾ വിവിധ ഭാഷകളിൽ തയാറാക്കിയതിനെതിരേ വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് നിർദേശം.
അടുത്ത വർഷം ഏതു രീതിയിലാണ് നടപടിയെടുക്കുന്നതെന്നു വിശദീകരണം നൽകാൻ കോടതി പരീക്ഷ നടത്തിപ്പുകാരായ സിബിഎസ്ഇക്ക് സുപ്രീംകോടതി നിർദേശം നൽകി.