Home> Districts
Advertisement

CBSE 12th Result 2021 ഔദ്യോഗിക വെബ്സൈറ്റായ Cbseresults.nic.in ൽ നിന്നും ഫലങ്ങൾ ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടത് എന്ത്?

UMANG അല്ലെങ്കിൽ യൂണിഫൈഡ് മൊബൈൽ അപ്ലിക്കേഷൻ ഫോർ ന്യൂ ഏജ് ഗവർണൻസ് മിക്ക കേന്ദ്ര, സംസ്ഥാന സർക്കാർ സേവനങ്ങളും ലഭിക്കുന്ന പ്ലാറ്റ്‌ഫോമാണ്. ഇവിടെ നിന്നും നിങ്ങൾക്ക് സിബിഎസ്ഇ പ്ലസ് ടു ഫലങ്ങൾ അറിയാൻ സാധിക്കും.

CBSE 12th Result 2021 ഔദ്യോഗിക വെബ്സൈറ്റായ Cbseresults.nic.in ൽ നിന്നും ഫലങ്ങൾ ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടത് എന്ത്?


New Delhi : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ, സി.ബി.എസ്.ഇ (CBSE 12th Result 2021) ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്ലസ് ടു പരീക്ഷ ഫലങ്ങൾ പ്രഖ്യാപിക്കും. എല്ലാവർഷവും ഫലങ്ങൾ പ്രഖ്യാപിക്കുന്നതിന് പിന്നാലെ വെബ്സൈറ്റ് ക്രാഷ് ആകുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെയുള്ളപ്പോൾ ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ൽ നിന്ന് ഫലങ്ങൾ ലഭിക്കില്ല. അപ്പോൾ ഫലങ്ങൾ ലഭിക്കാൻ ഡിജിലോക്കർ, ഉമാംഗ് മൊബൈൽ ആപ്പ് തുടങ്ങി നിരവധി മാര്ഗങ്ങള് ഉണ്ട്.  അവ ഏതൊക്കെയാണെന്ന് നോക്കാം.

UMANG Mobile App

UMANG അല്ലെങ്കിൽ യൂണിഫൈഡ് മൊബൈൽ അപ്ലിക്കേഷൻ ഫോർ ന്യൂ ഏജ് ഗവർണൻസ് മിക്ക കേന്ദ്ര, സംസ്ഥാന സർക്കാർ സേവനങ്ങളും ലഭിക്കുന്ന പ്ലാറ്റ്‌ഫോമാണ്. ഇവിടെ നിന്നും നിങ്ങൾക്ക് സിബിഎസ്ഇ പ്ലസ് ടു ഫലങ്ങൾ അറിയാൻ സാധിക്കും. ഈ ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ALSO READ: CBSE 12th Result 2021 : സിബിഎസ്ഇ പ്ലസ് ടു മാർക്ക് ഷീറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

IVRS അല്ലെങ്കിൽ ഇന്റർആക്റ്റീവ് വോയിസ് റെസ്പോൺസ് സിസ്റ്റം

 ഇന്റർആക്റ്റീവ് വോയിസ് റെസ്പോൺസ് സിസ്റ്റം നിങ്ങൾക്ക് ഫലം അറിയാൻ സാധിക്കും. ഡൽഹിയിൽ നിന്നുള്ള വിദ്യാർസ്‌ഥികൾക്ക് 24300699 എന്ന നമ്പറിലൂടെയും, മറ്റുള്ള വിദ്യാർഥികൾക്ക്  011-24300699 എന്ന നമ്പറിലൂടെയും ഫലം അറിയാം.

ALSO READ: CBSE 12th Result 2021 : സിബിഎസ്ഇ പ്ലസ് ടു ഫലങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രഖ്യാപിക്കും

ഡിജിലോക്കർ 

ഡിജിലോക്കർ വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ഫലങ്ങൾ അറിയാൻ സാധിക്കും. അതിന്  www.digilocker.gov.in  എന്ന സൈറ്റ് സന്ദർശിക്കുകയോ, പ്ലൈ സ്റ്റോറിൽ നിന്ന് ഡിജിലോക്കർ ആപ്പ് ഡൌൺലോഡ് ചെയ്യുകയോ ചെയ്യുക. അതിൽ നിന്നും Central Board of Secondary Education (CBSE) ന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. പത്താം ക്ലാസ് പരീക്ഷയുടെ ഫലങ്ങൾ അറിയാൻ "Class 10 passing certificate or Class 10 marksheet" സെലക്ട് ചെയ്യണം. പ്ലസ് ടു പരീക്ഷയുടെ ഫലങ്ങൾ അറിയാൻ "Class 12 passing certificate or Class 12 marksheet " സെലക്ട് ചെയ്യണം.

ALSO READ: CBSE 12th Result: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ അടിസ്ഥാനമാക്കി, പ്രഖ്യാപനം വ്യാഴാഴ്ച

സിബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പർ നൽകി ലോഗിൻ ചെയ്‌താൽ മാർക്ക് ഷീറ്റ് ലഭിക്കും. ആധാർ കാർഡ് നമ്പർ ഉപയോഗിച്ചും ലോഗിൻ ചെയ്യാൻ സാധിക്കും. അവിടെ നിന്നും നിങ്ങൾക്ക് നിങ്ങളുടെ പ്ലസ് ടു ഫലം ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More