Home> Crime
Advertisement

Drugs Seized: കോഴിക്കോട് വൻ ലഹരിവേട്ട; 370 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

Yiuths Arrested with MDMA In Kozhikode: ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് ലഹരി എത്തിക്കുന്ന സംഘമാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. വാഹന പരിശോധനക്കിടെയാണ് പിടിവീണത്

Drugs Seized: കോഴിക്കോട് വൻ ലഹരിവേട്ട; 370 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച വൻ ലഹരി ശേഖരം അന്വേഷണ ഏജൻസികൾ തടഞ്ഞു. സംഭവം നടന്നത് കോഴിക്കോട് കുന്ദമംഗലത്താണ്.  372 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരാണ് പിടിയിലായത്.  

Also Read: സംസ്ഥാനത്ത് വീണ്ടും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി; മർദ്ദിച്ച് അവശനാക്കിയ ശേഷം ഉപേക്ഷിച്ചു 

പെരുമണ്ണ സ്വദേശി കെപി സഹദ്, കൊടിയത്തൂർ സ്വദേശി നസ്ലിം മുഹമ്മദ് എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് ഇവർ സഞ്ചരിച്ച കാറിൽ പരിശോധന നടത്തിയപ്പോൾ ആണ് പിടിവീണത്. ഇതോടെ പോലീസ് കാറും കസ്റ്റഡിയിലെടുത്തു.  പിടിയിലായത് ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിക്കുന്ന സംഘമാണെന്ന് പോലീസ് പറഞ്ഞു.  

കൊച്ചിയിൽ വയോധിക മരിച്ചത് പീഡനം ശ്രമത്തിനിടെ; സഹോദരന്റെ മകൻ പിടിയിൽ!

കൊച്ചി: പരുക്കുകളോടെ ആശുപത്രിയിലെത്തിച്ച വയോധിക മരിച്ചത് അവർക്കു നേരെ നടന്ന പീഡനശ്രമത്തിനിടെ.  ഇത് സംബന്ധിച്ച വിവരം ലഭിച്ചത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും.  സംഭവവുമായി ബന്ധപ്പെട്ട് മരിച്ച സ്ത്രീയുടെ സഹോദരന്റെ മകനെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്.  45 വയസ്സുള്ള പ്രതിയെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു. പ്രതിയുടെ അടുത്ത ബന്ധുക്കൾ, അയൽവാസികൾ എന്നിവരിൽ നിന്നു വിശദമായ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.  പ്രതിയുടെ ഭാര്യ അടക്കമുള്ളവരെ പോലീസ്‌ ചോദ്യം ചെയ്യുമെന്നുമാണ് റിപ്പോർട്ട്.

Also Read: Surya Gochar 2023: ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ബുധാദിത്യ യോഗത്തിലൂടെ 4 ദിവസത്തിന് ശേഷം ലഭിക്കും വൻ നേട്ടങ്ങൾ!

പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് പീഡനശ്രമം ചെറുത്തപ്പോൾ സ്ത്രീയുടെ മൂക്കും വായും പൊത്തിപ്പിടിച്ച്‌ ശ്വാസംമുട്ടിച്ചെന്നാണു കണ്ടെത്തിരയിരിക്കുന്നത്.  വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് പരിക്കുകളോടെ വയോധികയെ പ്രതിയും ബന്ധുക്കളും ചേർന്ന് കച്ചേരിപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.  ആശുപത്രിയിൽ എത്തിയ ശേഷം നടത്തിയ പരിശോധനയിൽ ഇവർ നേരത്തേ മരിച്ചതായി സ്ഥിരീകരിച്ചു.  ഇവരുടെ മുഖത്തും കയ്യിലും പരുക്കുകളുണ്ടായിരുന്നു.  ഇതുകണ്ട് സംശയം തോന്നിയ ഡോക്‌ടർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More