Home> Crime
Advertisement

Crime News: കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് വെടിയേറ്റ നിലയിൽ

Crime News: പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റതെന്നാണ് വിവരം. യുവാവ് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് ലോഡ്ജിലെ മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

Crime News: കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ  യുവാവ് വെടിയേറ്റ നിലയിൽ

കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഗുരുതമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ എന്‍സികെ ടൂറിസ്റ്റ് ഹോമിലാണ് യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. 

Also Read: പഞ്ചായത്ത് കിണറ്റിൽ യുവാവിന്റെ മൃതദേഹം; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റതെന്നാണ് വിവരം. യുവാവ് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് ലോഡ്ജിലെ മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.  ഇയാളെ അന്വേഷിച്ച് ബന്ധുക്കൾ ലോഡ്ജിൽ എത്തുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ലോഡ്ജിലെ മുറി തുറന്ന് പരിശോധിച്ചപ്പോള്‍ കട്ടിലില്‍ കമിഴ്ന് കിടക്കുന്ന നിലയിലായിരുന്നു ഷംസുദ്ദീനെ കണ്ടത്. വെടിയേറ്റ് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഷംസുദ്ദീനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. യുവാവിന്‍റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Also Read: 2024 മുതൽ ഈ രാശിക്കാരുടെ സുവർണ്ണകാലം; വൻ പുരോഗതിയും അപ്രതീക്ഷിത ധനനനേട്ടവും

പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്; രണ്ടു പേർക്ക് പരിക്ക്

പെരുമാതുറയിൽ മാടൻവിളയിൽ വീടുകൾക്ക് നേരെ ബോംബേറ്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാടൻവിള സ്വദേശികളായ അർഷിദ്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് അർഷിദിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.  ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘമാണ് ബോംബെറിഞ്ഞത്.  വാഹനങ്ങൾക്കും വീടുകൾക്കും കേടുപാട് സംഭവിച്ചു. വീടിൻ്റെ ജനലുകൾ ആക്രമണത്തിൽ തകർന്നു. ആക്രമണ കാരണം വ്യക്തമല്ല. ഗുണ്ടാ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Read More