Home> Crime
Advertisement

Murder: കൊച്ചിയിൽ ഹോട്ടലിൽ യുവതി കുത്തേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ

Woman Stabbed to Death In Kochi: സംഭവത്തിൽ യുവതിയുടെ സുഹൃത്തും ഹോട്ടലിലെ കെയർടേക്കറുമായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദിനെ പോലീസ് അറസ്റ്റു ചെയ്തു.

Murder: കൊച്ചിയിൽ ഹോട്ടലിൽ യുവതി കുത്തേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ

കൊച്ചി: നഗരമധ്യത്തിലെ ഹോട്ടല്‍ മുറിയിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.  ഇന്നലെ രാത്രി 10 മണിയോടെ കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണ് സംഭവം നടന്നത്. ചങ്ങനാശേരി സ്വദേശിനി രേഷ്മയാണ് കൊല്ലപ്പെട്ടത്. ഇവർക്ക് 27 വയസായിരുന്നു.  സംഭവത്തിൽ യുവതിയുടെ സുഹൃത്തും ഹോട്ടലിലെ കെയർടേക്കറുമായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദിനെ പോലീസ് അറസ്റ്റു ചെയ്തു.  ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Also Read: Thanoor Custodial Death: താനൂർ കസ്റ്റഡി മരണം: അന്വേഷണം സിബിഐയ്ക്ക് വിട്ടു!

രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റതെന്നാണ് പോലീസ് പറഞ്ഞത്.  ഇരുവരും തമ്മിൽ രാത്രി വാക്കുതർക്കമുണ്ടായെന്നും ഇതിനെ തുടർന്ന് നൗഷാദ് യുവതിയെ കത്തികൊണ്ട് കുത്തിയെന്നുമാണ് പോലീസ് പറയുന്നത്.  യുവതിയുടെ കരച്ചിൽ കേട്ട് അടുത്തുള്ളവർ പോലീസിനെ അറിയിച്ചുവെങ്കിലും പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Also Read: Jupiter Favorite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എപ്പോഴും ഉണ്ടാകും വ്യാഴ കൃപ?

രേഷ്മ എറണാകുളത്ത് ലാബ് അറ്റന്‍ഡര്‍ ആയി ജോലി നോക്കുന്നുവെന്നാണ് വിവരം. നൗഷീദ് ഹോട്ടലില്‍ കെയര്‍ ടേക്കറും. രേഷ്മ ഈ ഹോട്ടലിൽ എപ്പോഴാണ് എത്തിയതെന്ന് വിവരത്തിൽ നൗഷീദ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് പോലീസ് അറിയിച്ചത്. സമൂഹ മാധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് നൗഷീദ് ആദ്യം പോലീസിനോട് പറഞ്ഞതെങ്കിലും പിന്നീട് അത് ബുധനാഴ്ചയാണ് വന്നതെന്ന് മാറ്റിപ്പറഞ്ഞതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.  രേഷ്മയുടെ മൃതദേഹം രാത്രിതന്നെ  ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More