Home> Crime
Advertisement

Crime News: ചെങ്കോട്ടുകോണത്ത് യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ച സ്ത്രീ മരിച്ചു

Crime News: മരിച്ച സരിതയും ബിനുവും തമ്മിൽ ദീർഘനാളത്തെ പരിചയമുണ്ട്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ബിനു എ.സി മെക്കാനിക്കാണെന്നാണ് റിപ്പോർട്ട്.

Crime News: ചെങ്കോട്ടുകോണത്ത് യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ച സ്ത്രീ മരിച്ചു

തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച സ്ത്രീ മരിച്ചു ചേങ്കോട്ടുകോണം സ്വദേശിനിയായ ജി സരിതയാണ് മരിച്ചത്. സംഭവം നടന്നത് ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു.   പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു ആണ് സരിതയെ തീ കൊളുത്തിയത്. ബിനുവിൻ്റെ മക്കൾ പഠിക്കുന്ന സ്കൂളിലെ ജീവനക്കാരിയാണ് മരിച്ച സരിത.

Also Read: വാക്കുതർക്കത്തിനിടെ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് യുവാവ്; സംഭവം തിരുവനന്തപുരത്ത്!

പൊള്ളലേറ്റ ബിനുവും ആശുപത്രിയിൽ ചികിത്സയിലാണ്. ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ ഇന്നലെ രാത്രി എട്ടുമണിയോടെ എത്തിയ ബിനു വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ സരിതയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു. ഇയാൾ സരിതയുടെ വീട്ടിലെത്തിയപ്പോൾ കയ്യിൽ ഒരു കന്നാസിൽ 5 ലിറ്റർ പെട്രോളുമുണ്ടായിരുന്നു. തീ പടർന്നു പിടിച്ചപ്പോൾ ഇയാളുടെ ദേഹത്തും പൊള്ളലേറ്റു.  

Also Read: ഹോളിക്ക് മുന്നേ ബുധന്റെ ഉദയം; ഈ രാശിക്കാർക്കിനി പുരോഗതിയും ഒപ്പം ആഗ്രഹസാഫല്യവും!

 

തീ ദേഹത്തേക്ക് പടർന്നതോടെ ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി.   യുവതിയുടെ മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെ മെഡിക്കൽ കോളേജിലെത്തിച്ചിരുന്നു. കഴക്കൂട്ടത്തു നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ കിണറ്റിലിറങ്ങിയാണ് ബിനുവിനെ രക്ഷിച്ചത്. ബിനുവിന്റെ സ്കൂട്ടറിൽ നിന്നും വെട്ടുകത്തിയും മുളകുപൊടിയും പോലീസ് കണ്ടെടുത്തിരുന്നു. മരിച്ച സരിതയും ബിനുവും തമ്മിൽ ദീർഘനാളത്തെ പരിചയമുണ്ട്.  വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ബിനു എ.സി മെക്കാനിക്കാണെന്നാണ് റിപ്പോർട്ട്. സ്വകാര്യ സ്‌കൂൾ ബസിലെ ആയയായി ജോലി ചെയ്യുകയാണ് സരിത. സരിതയ്ക്ക് ഡിഗ്രിക്ക് പഠിക്കുന്ന മകളുണ്ട്. പ്രതിയുടെ രണ്ടു മക്കളും സരിത ജോലി ചെയ്യുന്ന സ്‌കൂളിലാണ് പഠിക്കുന്നത്. സരിതയുടെ ഭർത്താവ് 10 വർഷം മുൻപ് മരിച്ചു. 

Also Read: 12 വർഷത്തിനു ശേഷം ഇടവത്തിൽ ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

എന്നാൽ സരിതയുടെ ടൂ വീലറിൽ പെട്രോൾ തീർന്നതിനാൽ തന്നോട് അഞ്ചു ലിറ്റർ പെട്രോൾ വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിനു പൊലീസിനോട് പറഞ്ഞു. പെട്രോളുമായി എത്തിയപ്പോൾ സരിത അതുവാങ്ങി സ്വന്തം ശരീരത്തിലും തന്റെ ശരീരത്തിലും ഒഴിച്ച് തീകത്തിക്കുകയായിരുന്നെന്നും ബിനു പോലീസിനോട് പറഞ്ഞു. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More