Home> Crime
Advertisement

Vismaya Case Verdict: വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് 10 വർഷം തടവ്, പന്ത്രണ്ടര ലക്ഷം രൂപ പിഴ

Vismaya Dowry Death Case കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

Vismaya Case Verdict: വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് 10 വർഷം തടവ്, പന്ത്രണ്ടര ലക്ഷം രൂപ പിഴ

 കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ശിക്ഷ വിധിച്ച് കോടതി. പത്ത് വർഷം തടവ്. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റം ചെയ്തിട്ടില്ല, താൻ നിരപരാധിയാണെന്ന് കിരൺ കുമാർ കോടതിയിൽ പറഞ്ഞു. വീട്ടിൽ വൃദ്ധരായ മാതാപിതാക്കളുണ്ട്. ശിക്ഷയിൽ ഇളവ് വേണമെന്നും കിരൺ കുമാർ കോടതിയിൽ പറഞ്ഞു. ആത്മഹത്യ കൊലപാതകമായി കണക്കാക്കാനാകില്ലെന്നും ജീവപര്യന്തം വിധിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. ആത്മഹത്യപ്രേരണയ്ക്ക് ലോകത്തെവിടെയും ജീവപര്യന്തം ശിക്ഷയില്ല. വിധി സമൂഹത്തിന് മാതൃകയാകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സ്ത്രീധനത്തിനായി പ്രതി വിസ്മയയെ നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ല. പ്രതിയോട് അനുകമ്പ പാടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ജൂണ്‍  21ന് പുലര്‍ച്ചെയാണ് ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് സ്ഥാപിക്കാന്‍ നിരവധി ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജാരാക്കിയത്. സാധാരണ സ്ത്രീധന പീഡനക്കേസുകളില്‍ നിന്നും വിഭിന്നമായി  102 സാക്ഷികളും 98 രേഖകളും 56 തൊണ്ടിമുതലുമാണ്  കേസിലുള്ളത്. സ്ത്രീധനത്തിന്റെ പേരിൽ കിരൺകുമാർ പീഡിപ്പിക്കുന്നതായി വിസ്മയ സുഹൃത്തക്കളോട് ചാറ്റ് ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ, പിതാവിനോട് അടക്കമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയും പ്രോസിക്യൂഷൻ തെളിവുകളായി ഹാജരാക്കി. വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സ്ത്രീധനം നൽകിയ കാർ തനിക്ക് ഇഷ്ടപ്പെട്ടതല്ലെന്നും സ്ത്രീധനം കുറഞ്ഞ് പോയെന്നും പറഞ്ഞ് കിരൺകുമാർ വിസ്മയയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് കേസ്. 2021 ജൂൺ 21നാണ് വിസ്മയയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ ഭർത്താവ് കിരൺ കുമാറിനെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരണിനെ ആദ്യം ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തിരുന്നു.

ഏഴ് വർഷം മുതൽ ജീവപര്യന്തം തടവ്ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തൽ. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നിലനിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രതി കുറ്റക്കാരനാണെന്ന വിധി പുറപ്പെടുവിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More