Home> Crime
Advertisement

Vismaya Death Case: സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ-ഒൻപത് വകുപ്പുകൾ ചേർത്ത് കിരൺകുമാറിനെതിരെ കുറ്റപത്രം ഇന്ന് സമർപ്പിക്കും

കേസിൽ വിസ്മയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത വിവിധ ഡോക്ടര്‍മാര്‍, പോലീസ് ഫോറന്‍സിക് വിദഗ്ദർ, ബന്ധുക്കള്‍ അടക്കം നാല്‍പതിലധികം സാക്ഷികളെ കേസിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Vismaya Death Case: സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ-ഒൻപത് വകുപ്പുകൾ ചേർത്ത് കിരൺകുമാറിനെതിരെ കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊല്ലം:  വിസമയയുടെ മരണത്തിൽ ഒൻപത് വകുപ്പുകൾ ചേർത്ത് ഭർത്താവ് കിരൺകുമാറിനെതിരെ കുറ്റപത്രം. ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്നാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കേസിലെ ഏക പ്രതി കിരൺകുമാറാണ്. സംഭവത്തിൽ ഇയാൾക്കെതിരെ അന്വേഷണം നടത്തി  മോട്ടോർ വാഹന വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.

കേസിൽ വിസ്മയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത വിവിധ ഡോക്ടര്‍മാര്‍, പോലീസ് ഫോറന്‍സിക് വിദഗ്ദർ,  ബന്ധുക്കള്‍ അടക്കം നാല്‍പതിലധികം സാക്ഷികളെ  കേസിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെളിവുകൾ ഏതാണ്ട് ഇരുപതിലേറെയാണ് സമർപ്പിക്കുന്നത്.

ALSO READ: Vismaya Death Case : വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കുറ്റപത്രം 90 ദിവസത്തിനകം സമർപ്പിക്കും

മരിക്കും മുൻപ് പലപ്പോഴായി വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച വാട്‌സ്‌ആപ്പ് സന്ദേശങ്ങൾ എല്ലാം കേസിലെ പ്രധാന തെളിവുകളാണ്. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു വിസ്മയ എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ALSO READ: Vismaya Death Case : വിസ്മയ തൂങ്ങി മരിച്ച കേസിൽ പ്രതി കിരണിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും

90 ദിവസത്തിന് മുൻപാണ് കുറ്റപത്രം സമർപ്പിക്കുന്നതെന്നതും പ്രത്യേകതയുണ്ട്. കേസിൽ പ്രതിയ്ക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കുക കൂടി ലക്ഷ്യം വെച്ചാണ്  അതിവേഗം കുറ്റപത്രം സമര്‍പ്പിക്കുന്നത് ഒഴിവാക്കുന്നത്. കഴിഞ്ഞ ജൂണ് 21-ന് പുലര്‍ച്ചെയാണ്  കൊല്ലം നിലമേൽ സ്വദേശിനി വിസ്മയയെ ശാസ്താംകോട്ടയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More