Home> Crime
Advertisement

Vaikom New Born Baby: ഗർഭം അലസി പോയതോ? മരിച്ച കുഞ്ഞിനെ ഉടന്‍ തന്നെ കുഴിച്ചിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത് പരിശോധന നടത്തിയത്. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Vaikom New Born Baby: ഗർഭം അലസി പോയതോ? മരിച്ച കുഞ്ഞിനെ ഉടന്‍ തന്നെ കുഴിച്ചിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം

കോട്ടയം: വൈക്കം തലയാഴത്ത് പ്രസവത്തെ തുടര്‍ന്ന് മരിച്ച കുഞ്ഞിനെ ഉടന്‍ തന്നെ കുഴിച്ചിട്ട സംഭവത്തില്‍ പോലസ് മൃതദേഹം പുറത്തെടുത്തു. ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതിയുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. ഇന്നലെ വീട്ടില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. പ്രസവ ശേഷം കുഞ്ഞിന്‍റെ മൃതദേഹം ഉടൻ തന്നെ കുഴിച്ചിട്ട സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത് പരിശോധന നടത്തിയത്. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. വിശദമായ അന്വേഷണം  നടത്തുമെന്ന് വൈക്കം എസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു. പ്രാഥമിക വിവര ശേഖരണത്തിനായി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി പോലീസ് ഇന്ന് കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷമേ മരണ കാരണം അറിയാനാകു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അതിന് ശേഷം കാര്യങ്ങൾ വിശദീകരിക്കുമെന്നും പോലീസ് അറിയിച്ചു. 

ഗർഭം അലസി പോയതാകാമെന്ന വിലയിരുത്തൽ 

അതേസമയം സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പ്രാഥമിക വിലയിരുത്തൽ. ഗർഭം അലസി പോയതാകാമെന്ന വിലയിരുത്തൽ ആണ്  ആണ് പോലീസ് നടത്തുന്നത്.മൂന്ന് മുതൽ നാല് മാസം വരെ വളർച്ചയുള്ള ഭ്രൂണം ആണ് പോലീസ് കുഴിയിൽ നിന്നും വീണ്ടെടുത്തത്.ഇത് കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധിക്കും. ഗർഭം ഉണ്ടായത് അറിഞ്ഞിരുന്നില്ല എന്നാണ് അന്യ സംസ്ഥാന ദമ്പതിമാർ പോലീസിന് നൽകിയിരിക്കുന്ന മൊഴി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More