Home> Crime
Advertisement

Ujjain Rape Case: ഉജ്ജയിന്‍ ബലാത്സംഗ കേസില്‍ നിര്‍ണ്ണായക നടപടിയുമായി സര്‍ക്കാര്‍, പ്രതിയുടെ വീട് പൊളിച്ചു നീക്കും

Ujjain Rape Case Update: കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിലെ പ്രധാന പ്രതി ഭരത് സോണി പോലീസിന്‍റെ പിടിയിലാകുന്നത്. പിന്നീട് കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ച അവസരത്തില്‍ ഇയാള്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.

Ujjain Rape Case: ഉജ്ജയിന്‍ ബലാത്സംഗ കേസില്‍ നിര്‍ണ്ണായക നടപടിയുമായി സര്‍ക്കാര്‍, പ്രതിയുടെ വീട് പൊളിച്ചു നീക്കും

Ujjain Rape Case Update: ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം രാജ്യത്തെയാകെ  ഞെട്ടിച്ചിരുന്നു. രാജ്യത്തെ നടുക്കിയ ഈ സംഭവത്തില്‍ പ്രധാന പ്രതികളെ പോലീസ് പിടികൂടി എങ്കിലും അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

സംഭവം പുറത്തായി രണ്ടാം ദിവസം തന്നെ കേസിലെ മുഖ്യപ്രതി ഭരത് സോണിയടക്കം 5 പേരെ പോലീസ് പിടികൂടിയിരുന്നു.

Also Read:  Ujjain Rape Case Update: ഉജ്ജയിന്‍ ബലാത്സംഗ കേസ്, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രധാന പ്രതിയ്ക്ക് പരിക്ക് 

അതിനിടെ ഉജ്ജയിന്‍ ബലാത്സംഗ കേസിലെ പ്രധാന പ്രതി ഭരത് സോണിയ്ക്കെതിരെ നിര്‍ണ്ണായക നടപടി കൈക്കൊണ്ടിരിയ്ക്കുകയാണ് മധ്യ പ്രദേശ്‌ സര്‍ക്കാര്‍. അതായത് പ്രതിയുടെ വീട് പൊളിച്ചു നീക്കും. കേസിലെ പ്രധാന പ്രതി ഭരത് സോണിയുടെ വീടാണ് ബുധനാഴ്ച്ച പൊളിച്ചു നീക്കുക. ഉജ്ജൈന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഈ വിവരം പുറത്തു വിട്ടത്.  

Also Read:  

Ujjain Rape: ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ ഒരു ഓട്ടോ ഡ്രൈവറടക്കം 5 പേര്‍ കസ്റ്റഡിയിൽ  

മധ്യപ്രദേശ് പോലീസിന്‍റെ സഹകരണത്തോടെയാകും വീട് പൊളിച്ചുനീക്കുന്ന നടപടികള്‍ സ്വീകരിക്കുക. കൂടാതെ, സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായാണ് പ്രതി വീട് നിര്‍മ്മിച്ചിരിയ്ക്കുന്നത്, അതിനാല്‍ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി നോട്ടീസോ മറ്റോ ആവശ്യമില്ലെന്നും ഉജ്ജൈന്‍ മുനിസിപ്പല്‍ കമ്മീഷണര്‍ അറിയിച്ചു. 

Also Read:  Tarot Horoscope October 2023: ഈ 5 രാശിക്കാർക്ക് വന്‍ സാമ്പത്തിക നേട്ടം, ലക്ഷ്മി ദേവി ഭാഗ്യത്തിന്‍റെ വാതിലുകൾ തുറക്കും

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിലെ പ്രധാന പ്രതി ഭരത് സോണി പോലീസിന്‍റെ പിടിയിലാകുന്നത്. പിന്നീട് കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ച അവസരത്തില്‍  ഇയാള്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.  പോലീസ് ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് പിടികൂടി. ഇതിനിടയിൽ വീണ് പ്രതിയുടെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റിരുന്നു.

സംഭവത്തിന് ശേഷം ഇയാള്‍ തന്‍റെ ഓട്ടോയ്ക്കുള്ളിൽ തെളിവുകൾ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കൂടാതെ തന്‍റെ ഓട്ടോയുടെ നമ്പർ പ്ലേറ്റിലും ഇയാൾ കൃത്രിമം കാണിച്ചിരുന്നു. ഇയാളുടെ മൊബൈല്‍ഫോണും  സ്വിച്ച് ഓഫ് ആയിരുന്നു. 

ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ ഏറ്റവും ദുഖകരമായ വസ്തുത പീഡനത്തിനിരയായി അതിക്രമികളില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടി രക്തംവാർന്ന നിലയിൽ അര്‍ദ്ധ നഗ്നയായി സഹായംതേടി 8 കിലോമീറ്ററോളം തെരുവിലൂടെ നടന്നു എന്നതാണ്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി പലരോടും സഹായം അപേക്ഷിക്കുന്നത് കാണാം. എന്നാല്‍ ആരും ആ പെണ്‍കുട്ടിയെ സഹായിക്കാന്‍ തയ്യാറായില്ല. ഇതിനെതിരെ കടുത്ത ജനരോക്ഷം ഉയര്‍ന്നിരുന്നു. ഒടുവില്‍ ഒരു പൂജാരിയാണ്‌ പെണ്‍കുട്ടിയുടെ സഹായത്തിന് എത്തിയതും പോലീസില്‍ വിവരം അറിയിച്ചതും എന്നാണ് റിപ്പോര്‍ട്ട്. 

വൻ ജനരോഷത്തിനിടയിൽ, ഈ കുറ്റകൃത്യം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചു. പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ കഴിയുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Read More