Home> Crime
Advertisement

Crime News: പ്രവാസി നടത്തുന്ന കള്ള് ഷാപ്പിൽ ആക്രമണം നടത്തി; രണ്ടുപേർ അറസ്റ്റിൽ

Crime News: സംഭവത്തിൽ ഷാപ്പുടമ പരാതി നൽകിയതിനെ തുടർന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയായിരുന്നു

Crime News: പ്രവാസി നടത്തുന്ന കള്ള് ഷാപ്പിൽ ആക്രമണം നടത്തി; രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: അതിരമ്പുഴ പഞ്ചായത്തിൽ പ്രവാസിയായ ജോർജ് നടത്തുന്ന കള്ള് ഷാപ്പിൽ കയറി ആക്രമണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റിൻ ഭാഗം കോട്ടമുറി പ്രിയദർശിനി കോളനിയിൽ പേമലമുകളേൽ വീട്ടിൽ യോഗേഷ് മകൻ ചാമി എന്ന് വിളിക്കുന്ന വിഷ്ണു യോഗേഷ് കോട്ടമുറി കുഴിപറമ്പിൽ വീട്ടിൽ മണി മകൻ ആഷിക് എം എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. പ്രതികൾ ഈ മാസം നാലാം തീയതി അതിരമ്പുഴ മുണ്ടുവേലിപ്പടി ഭാഗത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ മാരകമായ ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ഷാപ്പിൽ ഉണ്ടായിരുന്ന പ്ലേറ്റുകളും മറ്റു പാത്രങ്ങളും ഡസ്കും കസേരയും ഉൾപ്പെടെ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. 

Also Read: ജനുവരി 17 മുതൽ ശനി സൃഷ്ടിക്കും ശക്തമായ രാജയോഗം, ഈ 5 രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും! 

സംഭവത്തിൽ ഷാപ്പുടമ നൽകിയ പരാതിയിൻമേൽ ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ  നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളായ ആഷിക്കിന്റെ പേരിൽ അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളും, വിഷ്ണുവിന്റെ പേരിൽ അടിപിടി കേസും നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ ടി.ആർ, എസ്.ഐ. പ്രശോഭ് കെ.കെ, സി.പി.ഓ മാരായ ഡെന്നി, പ്രവീൺ, പ്രേംലാൽ രാകേഷ് എസ്.കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.  ലഹരി മാഫിയയുടെ ആക്രമണത്തെ തുടർന്ന് ബിസിനസ് അവസാനിപ്പിക്കാൻ ഒരുങ്ങി ജോർജ് വെള്ളിയാഴ്ച്ച വാർത്ത സമ്മേളനവും നടത്തിയിരുന്നു.  ഇതേ തുടർന്നാണ് എസ്‌പി കേസിൽ ഇടപെട്ട് ഇവരെ അറസ്റ്റു ചെയ്തത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More