Home> Crime
Advertisement

Serial Killers Arrested: ആന്ധാപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് പിടിയിൽ!

Female Serial Killers Arrested In Andhra: മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.

Serial Killers Arrested: ആന്ധാപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് പിടിയിൽ!
ഹൈദരാബാദ്: ആന്ധ്രപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലർമാർ അറസ്റ്റിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തിയ മൂന്ന് സ്ത്രീകളെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. 
 
Also Read: ഹാത്രസിൽ ബസ് ട്രക്കിൽ ഇടിച്ച് 15 പേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്​
 
മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പണമോ സ്വർണമോ ഉള്ള അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാൻ സയനൈഡ് കലർത്തിയ പാനീയങ്ങൾ  നൽകി കൊലപ്പെടുത്തുകയുമായിരുന്നു ഇവരുടെ രീതി.  ഇരകൾ മരിക്കുമ്പോൾ ഇവർ അവരുടെ കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ  ഓടിപ്പോകും. ഇവർ ഇത്തരത്തിൽ മൂന്നു സ്ത്രീകളടക്കം നാലുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
 
Also Read: ഓണത്തോടെ ഈ നക്ഷത്രക്കാർക്ക് ലഭിക്കും ധനനേട്ടം, ലോട്ടറിയടിക്കും!
 
ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിക്കുന്നത്. ഇവർ മറ്റ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.  ഈ സംഘത്തിന്റെ പ്രധാനി മഡിയാല വെങ്കിടേശ്വരിയാണ്. 32 കാരിയായ വെങ്കിടേശ്വരി തെനാലിയിൽ നാല് വർഷത്തോളം സന്നദ്ധപ്രവർത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോകുകയും അവിടെ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്.
 
Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; DA വർദ്ധനവും അരിയറും ഉടൻ!
 
പ്രതികളുടെ കയ്യിൽ നിന്നും സയനൈഡും മറ്റ് തെളിവുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല ഇവർക്ക് സയനൈഡ് നൽകുന്ന ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ യുവതികൾ കുറ്റം സമ്മതിച്ചതായും തെനാലി പോലീസ് സൂപ്രണ്ട് സതീഷ് കുമാർ അറിയിച്ചിട്ടുണ്ട്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Read More