Home> Crime
Advertisement

KAAPA act arrest: ചെയ്യാത്ത കുറ്റകൃത്യങ്ങളില്ല; കാപ്പ നിയമപ്രകാരം ചുണ്ണാമ്പ് സജീവ് അറസ്റ്റിൽ

Youth arrested under Kappa Act: അടിപിടി, സ്ത്രീകളെ ഉപദ്രവിക്കൽ, മോഷണം, പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള അക്രമങ്ങൾ, കൊലപാതകം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളിൽ സജീവ് പ്രതിയാണ്.

KAAPA act arrest: ചെയ്യാത്ത കുറ്റകൃത്യങ്ങളില്ല; കാപ്പ നിയമപ്രകാരം ചുണ്ണാമ്പ് സജീവ് അറസ്റ്റിൽ

തിരുവനന്തപുരം: കാപ്പ നിയമപ്രകാരം യുവാവ് അറസ്റ്റിൽ. മലയിൻകീഴ് മേപ്പുക്കട കോളച്ചിറ മേലേപുത്തൻ വീട്ടിൽ സജു മകൻ 26 വയസ്സുള്ള ചുണ്ണാമ്പ് സജീവ് എന്ന് വിളിക്കുന്ന സജീവ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസ്സുകളിൽ പ്രതിയായതോടെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ ഐപിഎസ് ഇയാൾക്കെതിരെ തിരുവനന്തപുരം ജില്ലാ കളക്ടർ ജറോമിക് ജോർജിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

കരമന മേലാറന്നൂർ പ്രേം റസിഡൻസ് അപ്പാർട്ട്മെൻറ്റിൽ വെച്ച് 2021 ഏപ്രിലിൽ നടന്ന വൈശാഖ് കൊലക്കേസിലെ പ്രതിയും മറ്റ് നിരവധി ക്രിമിനൽ കേസ്സിലും ലഹരിക്കടത്തു കേസിലും സജീവ് പ്രതിയാണ്. 2019  മുതൽ ഇയാൾ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ അടിപിടി, സ്ത്രീകളെ ഉപദ്രവിക്കൽ, മോഷണം, പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള അക്രമങ്ങൾ, കൊലപാതകം, ലഹരിക്കടത്ത് മുതലായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും നിരവധി തവണ ജയിൽവാസം അനുഭവിക്കുകയും ചെയ്തയാളാണ്. അതിനു ശേഷവും കൂടുതൽ അക്രമണോത്സുകതയോടെ വീണ്ടും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നിരുന്ന പ്രതി ഈ വർഷം ആദ്യം മലയിൻകീഴ് മണിയറവിള ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഒരു മോട്ടോർ സൈക്കിൾ മോഷ്ടിച്ചതിന് ജയിൽ വാസം അനുഷ്‌ടിച്ചിരുന്നു. 

ALSO READ: പറമ്പിൽ തേങ്ങ പെറുക്കാൻ പോയപ്പോൾ കിട്ടിയ വസ്തു തുറക്കാൻ നോക്കി; കണ്ണൂരിൽ വയോധികൻ ബോംബ് സ്ഫോടനത്തിൽ മരിച്ചു

ജയിലിൽ നിന്ന് പുറത്തിറങ്ങി വീണ്ടും പൊതുജനോപദ്രവം തുടർന്ന് വരവെ കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിന്റെ നിർദ്ദേശപ്രകാരം മലയിൻകീഴ് എസ്എച്ച്ഒ നീസ്സാമുദ്ധീൻ എ, ജി എസ് സി പി ഒ അലോഷ്യസ്, വിനോദ്, സി പി ഒ വിഷ്‌ണു എന്നിവർ ചേർന്ന് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചുവരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More