Home> Crime
Advertisement

Arrest: സിനിമയെ വെല്ലുന്ന ത്രില്ലര്‍; ലഹരിക്കടത്ത് സംഘത്തലവനെ ഒഡീഷയില്‍ പോയി പോക്കി വെള്ളറട പോലീസ്

Drug bust case: മാവോയിസ്റ്റു സ്വാധീനമുള്ള വന മേഖലയിൽ കഞ്ചാവ് കൃഷി നടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്ന സംഘത്തിന്റെ തലവൻ ആണ് പിടിയിലായിരിക്കുന്നത്.

Arrest: സിനിമയെ വെല്ലുന്ന ത്രില്ലര്‍; ലഹരിക്കടത്ത് സംഘത്തലവനെ ഒഡീഷയില്‍ പോയി പോക്കി വെള്ളറട പോലീസ്

അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘതലവൻ അറസ്റ്റിൽ.  കല്ലറ തണ്ണിയം കുഴിവിള വീട്ടിൽ അനീസ് എന്നു വിളിക്കുന്ന ജാഫറിനെയാണ് അറസ്റ്റ് ചെയ്തത്.  ഒഡിഷയിൽ നിന്നും വെള്ളറട പോലീസാണ് അനീസിനെ പിടികൂടുന്നത്.  ഏറെക്കാലമായി ഒഡീഷയിലെ കൊറപുട് ജില്ലയിൽ പാടുവ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാൽഡ ഗ്രാമത്തിൽ താമസിച്ചു വന്നിരുന്ന ജാഫർ, മാവോയിസ്റ്റു സ്വാധീനമുള്ള വന മേഖലയിൽ കഞ്ചാവ് കൃഷി ചെയ്തു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോഡ് കണക്കിന് കഞ്ചാവ് കടത്തുന്ന സംഘത്തിന്റെ തലവൻ ആണ് .

പിടിക്കപ്പെടാതെ ഇരിക്കാൻ ബാൽഡ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ആയിരുന്നു പണമിടപാടുകൾ. മാത്രമല്ല  സോഷ്യൽ മീഡിയ ഉപയോഗിക്കാതെയും സ്വന്തം ആയി സിം കാർഡ്  ഉപയോഗിക്കാതെയും ഇയ്യാൾ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ വെള്ളറട ആറാട്ട്കുഴിയിൽ വച്ചു വാഹന പരിശോധനയ്ക്കിടെ 47 കിലോ കഞ്ചാവുമായി 5 പേരെ പോലീസ് പിടി കൂടിയിരുന്നു.

ALSO READ: പീഡന പരാതി; ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തി അന്വേഷണസംഘം

കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചു ചോദ്യം ചെയ്തതോടെയാണ് ഇവർ ജാഫറിന്റെ പേര് പറഞ്ഞത് . പിടിയിലായ അഞ്ചുപേരും ഇപ്പോഴും ജയിലിലാണ്. പോക്സോ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ ജാഫറിന് തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട നെടുമങ്ങാട് ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ വിവിധ കേസുകൾ ഉണ്ട് എന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ 5 മാസമായി അന്വേഷണസംഘം ജാഫറിന് പിന്നാലെ ആയിരുന്നു. ഒഡീഷയിലെ ജാഫറിന്റെ പ്രാദേശിക ബന്ധം ഇയാളിലേക്ക് എത്തിച്ചേരാൻ പോലീസിനെ ഏറെ പണിപ്പെടുത്തി. രണ്ട് പ്രാവശ്യം ഒഡിഷയിലെ ഗ്രാമത്തിൽ കേരള പോലീസിന്റെ സാന്നിധ്യം മനസ്സിൽ ആക്കിയ ഇയ്യാൾ മാവോയിസ്റ്റു സ്വാധീനമുള്ള വന മേഖലയിലേക്ക് ഉൾ വലിയുക ആയിരുന്നു.

ഇത് മനസ്സിൽ ആക്കിയ ഇപ്പോഴത്തെ സംഘം റെയിൽവേ ഉദ്യോഗസ്ഥർ എന്ന രീതിയിൽ ഒഡിഷയിലെ ബാൽഡ ഗ്രാമത്തിൽ എത്തിയ പോലീസ് ബാൽഡ ഗുഹയ്ക്കു സമീപം വനത്തിൽ ദിവസങ്ങളോളം ഒഡിഷ പോലീസിനെ പോലും അറിയിക്കാതെ ദിവസങ്ങളോളം തങ്ങിയാണ് അതി സാഹസികമായി ഇയ്യാളെ അറസ്റ്റ് ചെയ്തത്.

നെയ്യാറ്റിൻകര Dysp ഷാജിയുടെ നേതൃത്വത്തിൽ വെള്ളറട സബ് ഇൻസ്‌പെക്ടർ റസൽ രാജ്, cpo ഷൈനു, DANSAF സബ് ഇൻസ്‌പെക്ടർ ബിജുകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സതികുമാർ, SCPO അനീഷ് എന്നിവർ ആണ് അതി സഹസികമായി ഒഡിഷയിൽ നിന്നും പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More