Home> Crime
Advertisement

Crime: മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ചു; മകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

Father Arrested: ബത്തേരി, പുത്തൻകുന്ന് സ്വദേശിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Crime: മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ചു; മകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

കൽപ്പറ്റ: വയനാട് ബത്തേരിയിൽ മദ്യക്കുപ്പി ഒളിപ്പിച്ചു വെച്ചു എന്നാരോപിച്ച് മകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ബത്തേരി, പുത്തൻകുന്ന്, കരപ്പുറത്ത് വീട്ടിൽ കെ.എൻ. വിശ്വംഭരനെയാണ് ബത്തേരി എസ്.ഐ കെ. വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 

ഈ മാസം 17നാണ് കേസിന് ആസ്പദമായ സംഭവം. മദ്യക്കുപ്പി ഒളിപ്പിച്ചു വെച്ചു എന്നാരോപിച്ചാണ് വിശ്വംഭരൻ മകനെ തടഞ്ഞു നിർത്തി കൈ കൊണ്ടടിക്കുകയും, കത്തി കൊണ്ട് നെഞ്ചത്ത് കുത്തി കൊല്ലാൻ ശ്രമിക്കുകയും ചെയ്തത്. ഇദ്ദേഹം ചികിത്സയിലാണ്. അറസ്റ്റിലായ വിശ്വംഭരൻ ഇതിനും മുൻപും വിവിധ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ALSO READ: കട്ടപ്പന ഇരട്ടക്കൊലപാതക കേസ്; കൊല്ലപ്പെട്ട വിജയന്റെ ഭാര്യ അറസ്റ്റിൽ

വയനാട്ടിൽ ഹോം സ്‌റ്റേയില്‍ അതിക്രമിച്ചു കയറി, ജനല്‍ ചില്ലുകള്‍ തകർത്തു; യുവാക്കൾ പിടിയിൽ

കൽപ്പറ്റ: വയനാട്ടിൽ ഹോം സ്‌റ്റേയില്‍ അതിക്രമിച്ചു കയറി ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും മൊബൈല്‍ ഫോണും വാച്ചും ഷര്‍ട്ടും കവരുകയും ചെയ്ത സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. കല്‍പ്പറ്റ, വേങ്ങപ്പളളി, വൈശാലി വീട്ടില്‍ അശ്വിന്‍ കുമാര്‍, കല്‍പ്പറ്റ, തുര്‍ക്കി, ചാലിപ്പടി വീട്ടില്‍ ഷാഹുല്‍ ഹമീദ് എന്നിവരെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 

സംഭവ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ കല്‍പ്പറ്റയില്‍ നിന്നാണ് പിടികൂടിയത്. 2023 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. നാല് യുവാക്കള്‍ രാത്രി അതിക്രമിച്ചു കയറി പഴുപ്പത്തൂരുള്ള സ്ഥാപനത്തിന്റെ മുന്‍ ഭാഗത്തും പിന്‍ ഭാഗത്തുമുള്ള ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും അകത്ത് കയറി ബാഗില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും വാച്ചും ഷര്‍ട്ടും കവരുകയും ചെയ്തുവെന്ന പൊന്നാനി സ്വദേശിയുടെ പരാതിയിലാണ് നടപടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More