Home> Crime
Advertisement

Money fraud case: തറയിൽ ഫിനാൻസ് ഉടമ സജി സാം പൊലീസിൽ കീഴടങ്ങി

സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന സജി സാം ബുധനാഴ്ച പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്

Money fraud case: തറയിൽ ഫിനാൻസ് ഉടമ സജി സാം പൊലീസിൽ കീഴടങ്ങി

പത്തനംതിട്ട: നിക്ഷേപ തട്ടിപ്പ് നടത്തിയ തറയിൽ ഫിനാൻസ് (Tharayil finance) ഉടമ സജി സാം പൊലീസിൽ കീഴടങ്ങി. സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന  സജി സാം ബുധനാഴ്ച പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിൽ (Pathanamthitta police) എത്തിയാണ് കീഴടങ്ങിയത്. എല്ലാവരുടെയും പണം തിരിച്ച് നൽകുമെന്ന്  സജി സാം പറ‍ഞ്ഞു.

സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾ പൂട്ടിയ ശേഷം ഇയാൾ കുടുംബത്തോടൊപ്പം ഒളിവിൽ പോകുകയായിരുന്നു. നാല് ബ്രാഞ്ചുകളിലായി നാനൂറിലേറെ നിക്ഷേപകരുടെ 80 കോടിയോളം രൂപയാണുള്ളത്. കൃത്യമായി കിട്ടിയിരുന്ന പലിശ ഫെബ്രുവരി മാസത്തോടെ മുടങ്ങി. തുടർന്നാണ് നിക്ഷേപകർ പരാതിയുമായി (Complaint) രം​ഗത്തെത്തിയത്.

ALSO READ: Canara Bank Fraud: വിജീഷ് വർഗ്ഗീസിൻറെ അക്കൗണ്ടിൽ ഒരു ചില്ലിക്കാശില്ല

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി നിക്ഷേപകർ ഇയാൾക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയിരുന്നു. അടൂർ, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി പരാതികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സജി സാമിന്റെ വീട് റെയ്ഡ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്. ഇതിനിടെയാണ് ഇയാൾ പൊലീസിൽ (Police) കീഴടങ്ങിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

പണമിടപാട് സ്ഥാപനത്തിന്റെ ഓമല്ലൂരിലെ ആസ്ഥാനവും പത്തനംതിട്ടയിലേയും അടൂരിലെയും ശാഖകൾ കഴിഞ്ഞ ദിവസം പൊലീസ് സീൽ ചെയ്തിരുന്നു. സ്ഥാപത്തിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. രണ്ടര മണിക്കൂറോളമാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് ശേഖരിച്ച നിക്ഷേപ വിവരങ്ങളും ഹാർഡ് ഡിസ്ക്കുകളും പൊലീസ് പരിശോധിച്ച് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More