Home> Crime
Advertisement

Solar Case Rape Allegation : സോളാർ പീഡന പരാതിയിൽ തെളിവെടുപ്പ് പൂർത്തിയായി; സിബിഐ സംഘം പരാതിക്കാരിയുമായി തെളിവെടുത്തത് അഞ്ചര മണിക്കൂർ

സിബിഐ ഡെപ്യൂട്ടി കമാൻഡൻ്റിൻ്റെ സാന്നിധ്യത്തിൽ ക്ലിഫ് ഹൗസിലായിരുന്നു തെളിവെടുപ്പ്.

Solar Case Rape Allegation : സോളാർ പീഡന പരാതിയിൽ തെളിവെടുപ്പ് പൂർത്തിയായി; സിബിഐ സംഘം പരാതിക്കാരിയുമായി തെളിവെടുത്തത് അഞ്ചര മണിക്കൂർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ സോളാർ പീഡന പരാതിയിൽ സിബിഐ അന്വേഷണ സംഘം പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തി. സിബിഐ ഡെപ്യൂട്ടി കമാൻഡൻ്റിൻ്റെ സാന്നിധ്യത്തിൽ ക്ലിഫ് ഹൗസിലായിരുന്നു തെളിവെടുപ്പ്. ഇതാദ്യമായാണ് ഒരു കേന്ദ്ര അന്വേഷണ ഏജൻസി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ തെളിവെടുപ്പ് നടത്തുന്നത്. ബിജെപിയുടെ പ്രമുഖ നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം മസ്കറ്റ് ഹോട്ടലിൽ രേഖപ്പെടുത്തിയിരുന്നു.

രാവിലെ 10 മണിയോടെ പരാതിക്കാരിയുമായെത്തിയാണ് ക്ലിഫ് ഹൗസിൽ തെളിവെടുപ്പ് തുടങ്ങിയത്. ഓട്ടോറിക്ഷയിൽ വനിതാ പൊലീസുകാരിക്കൊപ്പമാണ് പരാതിക്കാരിയെത്തിയത്. പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ അനുമതിയോടെയാണ് സിബിഐ സംഘം ക്ലിഫ്ഹൗസിൽ പരിശോധനയ്ക്ക് എത്തിയത്. ആറ് കേസുകളാണ് സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്നത്. 

ALSO READ: സോളാർ പീഡന പരാതി: സിബിഐ സംഘം ക്ലിഫ് ഹൗസിൽ; പരാതിക്കാരിയുമായി തെളിവെടുപ്പ് 

മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ബിജെപിയുടെ ദേശീയ നേതാവുമായിരുന്ന എപി അബ്ദുള്ളക്കുട്ടി ഉൾപ്പടെയുള്ളവർക്കെതിരെ പരാതികളിലാണ് അന്വേഷണം. ഹൈബി ഈഡൻ എം.എൽ.എ ആയിരുന്നപ്പോൾ താമസിച്ചിരുന്ന  നിയമസഭ ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 33,34 മുറികളിൽ ഏപ്രിൽ അഞ്ചിന്  പരിശോധന നടത്തിയിരുന്നു.ഇത് നേരത്തെ പൂർത്തിയാക്കിയിരുന്നു.

ഇതോടൊപ്പം കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന എ പി അനിൽകുമാറുമായി ബന്ധപ്പെട്ട് നടന്ന പരാതിയിലും അന്വേഷണം നടക്കുകയാണ്. ഇതിൻ്റെ  ഭാഗമായി അനിൽകുമാറിൽ നിന്ന് നേരത്തെ സിബിഐ മൊഴിയെടുത്തിരുന്നു. അദ്ദേഹത്തിൻ്റെ ജഗതിയിലെ വീട്ടിലെത്തിയാണ് അന്ന് മൊഴി എടുത്തിരുന്നത്. ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ കഴമ്പുണ്ടോയെന്ന് തെളിയിക്കാൻ മറ്റു നേതാക്കളിൽ നിന്നുള്ള തെളിവെടുപ്പും സിബിഐ തുടരുമെന്നുറപ്പാണ്.

2012 സെപ്റ്റംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സോളാർ പദ്ധതിയുടെ കാര്യങ്ങൾ വിശദീകരിക്കാനെന്ന പേരിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. ഡൈനിങ് ഹാളിനു സമീപത്തെ മുറിയിൽ  പീഡിപ്പിച്ചുവെന്നതാണ് കേസ്. ആദ്യഘട്ടത്തിൽ  ക്രൈംബ്രാഞ്ചിന് ആയിരുന്നു കേസന്വേഷണം. 

ഇത് പിന്നീടാണ് സിബിഐയ്ക്ക് കൈമാറുന്നത്. പരാതിക്കാരിയുമായി വിശദമായി തെളിവെടുത്ത ശേഷം സീൻ മഹസർ ഉൾപ്പടെ സിബിഐ തയ്യാറാക്കി. ഇതാദ്യമായാണ് ഒരു കേന്ദ്ര അന്വേഷണ ഏജൻസി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ തെളിവെടുപ്പ് നടത്തുന്നത്. മുഖ്യമന്ത്രി വിദേശത്തായിരിക്കെയായിരുന്നു തെളിവെടുപ്പുന്നള്ളതാണ് ശ്രദ്ധേയം. അദ്ദേഹം അമേരിക്കയിൽ നിന്ന് 11നാണ് മടങ്ങിയെത്തുക. അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വസതി കേന്ദ്രീകരിച്ച് നടത്തുന്ന തെളിവെടുപ്പും തുടർനടപടികളും വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ചൂടൻ ചർച്ചകൾക്കും വഴിയൊരുക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More