Home> Crime
Advertisement

Sexual Assault: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച വയോധികന് കഠിന തടവും പിഴയും!

Crime News: പുതുപ്പാടി കണ്ണപ്പന്‍കുണ്ട് കളത്തില്‍വീട്ടില്‍ കാസിമി എന്ന അറുപത്തിയേഴുകാരനെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്

Sexual Assault: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച വയോധികന് കഠിന തടവും പിഴയും!

കോഴിക്കോട്: പാല്‍ വാങ്ങാനായി വീട്ടിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികന് തടവ് ശിക്ഷ വിധിച്ച് കോടതി. 

Also Read: വഞ്ചിയൂർ എയര്‍ഗൺ ആക്രമണം വ്യക്തി വൈരാഗ്യം; അന്വേഷണം ആരംഭിച്ച് പോലീസ്

പുതുപ്പാടി കണ്ണപ്പന്‍കുണ്ട് കളത്തില്‍വീട്ടില്‍ കാസിമി എന്ന അറുപത്തിയേഴുകാരനെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. ഇയാൾക്ക് ഒന്‍പത് വര്‍ഷത്തെ കഠിന തടവും 30,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ സംഖ്യ പെണ്‍കുട്ടിക്ക് നല്‍കണമെന്നും. പിഴ നൽകിയില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Also Read: ശനി കൃപയിൽ ഇവർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

കേസിനാസ്പദമായ സംഭവം നടന്നത് 2022 ഫെബ്രുവരിയിലായിരുന്നു. പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ പ്രതി വീടിന് സമീപത്തെ കാലിത്തൊഴുത്തില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ശേഷം ഇയാൾ പെൺകുട്ടിയെ പണം നല്‍കി പ്രലോഭിപ്പിക്കുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. സംഭവത്തിൽ താമരശ്ശേരി പോലീസ് എസ്.ഐ വി.എസ് സനൂജ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആര്‍എന്‍ രഞ്ജിത്ത് ഹാജരായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Read More