Home> Crime
Advertisement

Murder Attempt: പെണ്‍സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; 7 പേർ അറസ്റ്റിൽ

Crime News: ഗൗതമിന്റെ സുഹൃത്തിന് മെസേജ് അയച്ചെന്ന് പറഞ്ഞായിരുന്നു ഇയാളെ ആക്രമിച്ചത്. മറ്റൂര്‍ ഭാഗത്തുള്ള റസ്റ്ററന്റിനു സമീപത്തുവച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം.

Murder Attempt: പെണ്‍സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; 7 പേർ അറസ്റ്റിൽ

എറണാകുളം: പെണ്‍സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍. മറ്റൂര്‍ സ്വദേശികളായ ഗൗതം കൃഷ്ണ, കല്ലുങ്കല്‍ അലക്‌സ്, ചെമ്മന്തൂര്‍ ശിവപ്രസാദ്, കപ്രക്കാടന്‍ അഭിജിത്ത്, വേലംപറമ്പില്‍ ആകാശ്, പയ്യപ്പിള്ളി മാര്‍ട്ടിന്‍, അങ്കമാലി പുളിയനം മാമ്പ്രക്കാട്ടില്‍ ഗോകുല്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.  

Also Read: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു; പ്രതി പിടിയിൽ!

13 ന് രാത്രിയാണ് ഇവർ അയ്യമ്പുഴ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗൗതമിന്റെ സുഹൃത്തിന് മെസേജ് അയച്ചെന്ന് പറഞ്ഞായിരുന്നു ഇയാളെ ആക്രമിച്ചത്. മറ്റൂര്‍ ഭാഗത്തുള്ള റസ്റ്ററന്റിനു സമീപത്തുവച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം. അവിടെവെച്ച് യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യുവാവും സുഹൃത്തും ഓടിരക്ഷപ്പെടുകയായിരുന്നു. 

Also Read: സൂര്യൻ ഇന്ന് മിഥുന രാശിയിലേക്ക്; ഈ രാശിക്കാർക്ക് ഇന്നുമുതൽ ഭാഗ്യ നാളുകൾ!

ശേഷം യുവാവ് ചികിത്സ തേടിയ ശേഷം മറ്റൂരുള്ള സുഹൃത്തിന്റെ വീട്ടിലെത്തി.  പുലര്‍ച്ചെ 3 മണിയോടെ അക്രമിസംഘം മറ്റൂരിലെ വീട്ടിലെത്തി യുവാവിനെ ബലമായി ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ച ശേഷം  യുവാവിന്റെ ബൈക്ക് തട്ടിയെടുക്കുകയും തുടര്‍ന്ന് വടിവാളുകൊണ്ട് വെട്ടിയും വടികൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  തുടർന്ന് ഒളിവില്‍ പോയ പ്രതികളെ പെരുമ്പാവൂര്‍ എഎസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും കാലടി പോലീസും ചേര്‍ന്ന് പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More