Home> Crime
Advertisement

Robbery : പട്ടാപകൽ ATM കുത്തി തുറന്ന് മോഷണം നടത്താൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി

ATM പട്ടാപകൽ കുത്തി തുറന്നു മോഷണം നടത്താൻ ശ്രമിച്ച രണ്ടു പേരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 5.30 മണിയോട് കൂടി യാണ്‌ സംഭവം.

Robbery : പട്ടാപകൽ ATM കുത്തി തുറന്ന് മോഷണം നടത്താൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി

Thiruvananthapuram : ചിറയിൻകീഴ് ശാർക്കരയിൽ ഇന്ത്യ വൺ ATM പട്ടാപകൽ കുത്തി തുറന്നു മോഷണം നടത്താൻ ശ്രമിച്ച രണ്ടു പേരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 5.30 മണിയോട് കൂടി യാണ്‌ സംഭവം. 

ശാർക്കര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ATM ൽ ക്യാഷ് നിറക്കാനായി service എക്സിക്യൂട്ടീവ് ആയി ജോലി നോക്കുന്ന രമേശ്‌ എത്തിയപ്പോൾ ATM ന്റെ ഷട്ടർ താഴ്ന്നു കിടക്കുന്നത് ശ്രദ്ധയിൽ പെടുകയും അകത്തു എന്തോ ശബ്ദം കേൾക്കുകയും ഉടൻ ഈ വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു.

ALSO READ : Kochi: തോപ്പുംപടിയിൽ ആറ് വയസുകാരിക്ക് പിതാവിൽ നിന്ന് ക്രൂരമർദനം

പോലീസ് എത്തി ഷട്ടർ ഉയർത്തിനോക്കിയപ്പോൾ രണ്ടു പേർ വെട്ടുകത്തി യും കട്ടിങ് മെഷീൻ ഇവ ഉപയോഗിച്ചു ATM തകർക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. ഉടൻ  പ്രതികളെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഇവർ അവരുടെ മേൽ വിലാസം വെളിപ്പെടുത്താൻ തയാറാകാതെ അന്വേഷണ വുമായി സഹകരിക്കാതിരുക്കുയും ചെയ്തു പ്രതികൾ  മദ്യപിച്ച നിലയിലും ആയിരുന്നു. 

ALSO READ : Palakkad bank robbery: സഹകരണ ബാങ്ക് കുത്തിത്തുറന്ന് കവർച്ച; ഏഴ് കിലോയിലധികം സ്വർണം നഷ്ടപ്പെട്ടെന്ന് സൂചന

തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. വിനീഷ് (28), സന്തോഷ്‌ നിവാസ്, കമലേശ്വരം, മണക്കാട്, തിരു വനതപുരം, പ്രമോദ് (22), പുതുവൽ പുത്തൻവീട്, മുട്ടത്തറ, തിരുവനന്തപുരം എന്നിവരെ ചിറയിൻകീഴ് SHO. ജി. ബി. മുകേഷിന്റെ നേതൃത്വത്തിൽ ASI ബൈജു, ASI സുരേഷ്, CPO മാരായ വിഷ്ണു, സുജീഷ്, അരുൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. 

ALSO READ : Sandalwood Seized : ആറ്റിങ്ങലിൽ നാല് ലക്ഷം രൂപയോളം വരുന്ന 45 കിലോ ചന്ദനത്തടി പിടികൂടി

സ്ഥലത്തു വിരൽ അടയാളവിദഗ്ധർ പരിശോധന നടത്തിയിരുന്നു. ATM ൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ല എന്ന് അതിന്റെ ഫ്രാഞ്ചിസി കൃഷ്ണ ഏജൻസി ഉടമ ബൈജു അറിയിച്ചു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More