Home> Crime
Advertisement

Rape | പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ; കുട്ടി ​ഗർഭിണിയാണെന്ന് അറിഞ്ഞത് ചികിത്സയ്ക്കെത്തിയപ്പോൾ

ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി ​ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

Rape | പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ; കുട്ടി ​ഗർഭിണിയാണെന്ന് അറിഞ്ഞത് ചികിത്സയ്ക്കെത്തിയപ്പോൾ

കൊല്ലം: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ ബന്ധു അറസ്റ്റിൽ. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി ​ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് കൊണ്ടുവന്ന കുട്ടിയെ ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് വിശദ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടി ​ഗർഭിണിയാണെന്ന് വ്യക്തമായത്.

പിന്നീട് കുട്ടിയെ കൗൺസിലിം​ഗിന് വിധേയയാക്കി. അടുത്ത ബന്ധുവാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി കൗൺസിലിങ്ങിൽ പറഞ്ഞത്. പെൺകുട്ടിയുടെ അടുത്ത ബന്ധുവായ 23കാരനാണ് പ്രതി. പ്രതി പെൺകുട്ടിയുടെ വീട്ടിലാണ് മിക്കപ്പോഴും താമസിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 
Read More