Home> Crime
Advertisement

നിശാപാർട്ടികൾക്കായി വ്യാപകമായി മയക്കുമരുന്ന് എത്തുന്നു: കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ റെയ്ഡ്

ചക്കരപ്പറമ്പിലെ ഹോട്ടലില്‍ നിന്നും മാരകമായ ലഹരിവസ്തുക്കള്‍ പിടികൂടി

നിശാപാർട്ടികൾക്കായി വ്യാപകമായി മയക്കുമരുന്ന് എത്തുന്നു: കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ റെയ്ഡ്

കൊച്ചി: നിശാപാർട്ടികൾക്കായി വ്യാപകമായി മയക്കുമരുന്ന് എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് കൊച്ചിയിലെ (Kochi) ആഡംബര ഹോട്ടലുകളിൽ കേന്ദ്ര ഏജൻസികളുടെ മിന്നൽ റെയിഡ്. മയക്കുമരുന്ന് ഉപയോഗിച്ച് ഡി.ജെ. പാർട്ടികൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് റെയിഡ്.

സംഭവത്തിൽ നാല് പേർ അറസ്റ്റിലായതാണ് സൂചന. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (Narcotic Control Bureau),കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികളാണ് റെയിഡ് നത്തിയത്. അഞ്ചിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.സംശയത്തിൻറെ അടസ്ഥാനത്തിൽ നാല് പേരെ സംഘം അറസ്റ്റ് ചെയ്തു.

Also Readആര് കൊലപാതകം നടത്തിയാലും അംഗീകരിക്കാനാവില്ല, ഒരു സംഭവങ്ങളും കൊലപാതകത്തിലേക്ക് എത്തരുത്-കൊടിയേരി ബാലകൃഷ്ണൻ

രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ആലുവ സ്വദേശിയും  ബാംഗ്ലൂരില്‍ (Banglore) സ്ഥിരതാമസക്കാരനുമായ ഡിസ്‌കോ ജോക്കി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ALSO READ: ഉത്തർപ്രദേശിൽ രക്ഷപെടാൻ ശ്രമിക്കുന്നിതിനിടെ പീഢനക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു

ഏജന്‍സികള്‍ മുന്‍കൂറായി തയാറാക്കിയ പദ്ധതി പ്രകാരം നഗരത്തിലെ നാല് ഹോട്ടലുകളില്‍ കൂടി പരിശോധന നടന്നിരുന്നു. ഹോളിഡേ ഇന്‍ ഹോട്ടലിലേക്ക് കൂടുതല്‍ ഏജന്‍സികള്‍ പരിശോധനയ്ക്കായി എത്തി. നേരത്തെ എൽ.എസ്.ഡി സ്റ്റാമ്പുകൾ പോലീസ് നടത്തിയ റെയിഡിൽ കൊച്ചിയിലെ വിവിധയിടങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. പക്ഷെ ഇതെത്തിക്കുന്ന ഇടനിലക്കാരെ കണ്ടെത്താനായില്ല.

ALSO READ: ഡോളർ കടത്ത് കേസ്: സ്പീക്കർ ഹാജരാവില്ല, അസുഖമായതിനാൽ എത്തില്ലെന്ന് വിശദീകരണം

ചക്കരപ്പറമ്പിലെ ഹോട്ടലില്‍ നിന്നും മാരകമായ ലഹരിവസ്തുക്കള്‍ പിടികൂടി. എംഡിഎംഎ, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് കെമിക്കലുകള്‍, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ പരിശോധന അവസാനിപ്പിച്ചു.സംസ്ഥാനത്ത് ലഹരിക്കടത്തുകളുടെയും സംഭരണത്തിൻറെയും ആസ്ഥാനമായി കൊച്ചി മാറുകയാണെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോർട്ടുകളുണ്ടായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More