Home> Crime
Advertisement

Crime News: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തട്ടിപ്പിനിരയായത് 6 പേർ, കേസെടുത്ത് പോലീസ്

2,20,000 രൂപ വീതമാണ് ഓരോരുത്തരിൽ നിന്നുമായി തട്ടിയെടുത്തത്. മലേഷ്യയിൽ ജോലി വാങ്ങി നൽകാമെന്ന് പറ‍ഞ്ഞാണ് പണം തട്ടിയത്.

Crime News: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തട്ടിപ്പിനിരയായത് 6 പേർ, കേസെടുത്ത് പോലീസ്

ഇടുക്കി: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി. തൊടുപുഴ മുട്ടം സ്വദേശികളായ ഷോണറ്റ്, അഞ്ജന മോഹന്‍, ജിപ്‌സി മോള്‍ ജയ്‌സണ്‍ എന്നിവരാണ് തട്ടിപ്പിനിരയായത്. അർമേനിയയിൽ ജോലി ചെയ്യുന്ന മുട്ടം മാത്തപ്പാറ സ്വദേശി കെ.ജെ.അമലിനെതിരെയാണ് ഇവര്‍ പരാതി നൽകിയത്. മലേഷ്യയിലെ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്‌ദാനം ചെയ്ത് 2,20,000 രൂപ വീതം ഇവർ ഉൾപ്പെട്ട ആറ് പേരിൽ നിന്നും അമൽ തട്ടിയെടുത്തെന്നാണ് പരാതി. അമലിന്റെ കൂട്ടാളികളായ ജിബിന്‍ സണ്ണി, ഹരിപ്പാട് സ്വദേശികളായ ജോണ്‍, മനോജ് എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ തൊടുപുഴ പോലീസ് കേസെടുത്തിട്ടുണ്ട്.

ആറ് മാസം മുമ്പാണ് അമലിന് ഇവര്‍ പണം നല്‍കിയത്. പിന്നീട് ജോലിയും പണവും ലഭിക്കാതെ വന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഒരാള്‍ക്ക് വിമാന ടിക്കറ്റും വര്‍ക്ക് പെര്‍മിറ്റും അയച്ചു നല്‍കിയെങ്കിലും ഇത് വ്യാജമായിരുന്നെന്ന് പിന്നീട് വ്യക്തമായി. ഇതിനിടെ ജോലിക്കായി രേഖകള്‍ തയാറാക്കിയ കോട്ടയം സ്വദേശി 60000 രൂപ വീതം നാല് പേര്‍ക്ക് മടക്കി നല്‍കി. ഇപ്പോള്‍ അര്‍മേനിയയിലുള്ള  അമലിനെ പല തവണ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ ഫോണ്‍ എടുക്കാറില്ലെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.

Also Read: Crime News: വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ ബന്ധുവായ സ്ത്രീയടക്കം രണ്ടുപേര്‍ അറസ്റ്റിൽ

 

അമലിന്റെ വീട്ടുകാരെ ബന്ധപ്പെട്ടെങ്കിലും ഇവരും ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. അമലും സംഘവും നേരത്തെയും ജോലി വാഗ്ദാനം ചെയ്ത്  തട്ടിപ്പു നടത്തിയതായും സൂചനയുണ്ട്. മലേഷ്യയില്‍ ജോലിയ്ക്കായി പോയ യുവാവ് തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് അവിടെ പോലീസ് പിടികൂടി തിരിച്ചയച്ചതായും വിവരമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More