Home> Crime
Advertisement

Couple Swapping In Kerala | പങ്കാളികളെ കൈമാറുന്ന സംഘം ചെങ്ങനാശ്ശേരിയിൽ പിടിയിൽ; അറസ്റ്റിലായത് വലിയ കണ്ണികൾ ഉള്ള സംഘം

Wife Swaping in Kerala - ആലപ്പുഴ, എറണാകളും, കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. ഫേസ്ബുക്ക് മെസ്സഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് സംഘം പ്രവർത്തനം ക്രമീകരിക്കുന്നത്.

Couple Swapping In Kerala | പങ്കാളികളെ കൈമാറുന്ന സംഘം ചെങ്ങനാശ്ശേരിയിൽ പിടിയിൽ;  അറസ്റ്റിലായത് വലിയ കണ്ണികൾ ഉള്ള സംഘം

കോട്ടയം : ചെങ്ങനാശ്ശേരി കറുകച്ചാലിൽ പങ്കാളികളെ കൈമാറുന്ന സംഘം (Wife Swapping Racket) അറസ്റ്റിൽ. മൂന്ന് ജില്ലകളിലായി പ്രവർത്തിക്കുന്ന ഏഴ് പേരടങ്ങുന്ന സംഘത്തെയാണ് (Couple Swap) പോലീസ് അറസ്റ്റ് ചെയ്തത്. 

ആലപ്പുഴ, എറണാകളും, കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. ഫേസ്ബുക്ക് മെസ്സെഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് സംഘം പ്രവർത്തനം ക്രമീകരിക്കുന്നത്. 

ALSO READ : മലയാള സിനിമയിലെ സെക്സ് റാക്കറ്റ് സുഗമമാക്കുന്നത് ഉള്ളിൽ ഉള്ളവർ തന്നെ; പ്രതികരിക്കാത്തത് ജീവഭയം മൂലം: പാര്‍വതി തിരുവോത്ത്

ചെങ്ങനാശ്ശേരി സ്വദേശിനിയായ സ്ത്രീയുടെ പരാതിയുടെ മേൽ കറുകച്ചാൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ സംഘം പിടിയിലായത്. ബലാമായി തന്നെ പ്രകൃതി വേഴ്ചയ്ക്ക് ഇരയാക്കിയെന്നാണ് സ്ത്രീ പോലീസിന് ഭർത്താവിനെതിരെ പരാതി നൽകിയത്. ഒരു ഒന്നലധികം പുരുഷന്മാർ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുന്നു തുടങ്ങിയവയാണ് ചെങ്ങനാശ്ശേരി സ്വദേശിനി പോലീസിന് നൽകിയിരിക്കുന്ന പരാതി.

ALSO READ : പാലക്കാട് തമിഴ് സ്ത്രീയെ ക്രൂരമായി കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ

ഇവർ പ്രവത്തിക്കുന്ന ടെലിഗ്രാം ഗ്രൂപ്പുകളിൽ ഏകദേശം 1,000ത്തിൽ അധികം പേരാണുള്ളതെന്ന് പോലീസ് അറിയിച്ചു. ഇതിലൂടെ പങ്കാളികളെ കൈമാറി പണമിടപാട് സംഘം നടത്തുന്നുണ്ട്. വലിയ കണ്ണികളുള്ള സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. സമൂഹത്തിൽ ഉന്നത ജീവത നിലവാരം നടത്തുന്ന നിരവധി പേരടങ്ങുന്ന സംഘമാണ് ഇവരുടെ ഗ്രൂപ്പുകളിൽ സജീവമായിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. 

ALSO READ : പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; വയോധികന് ട്രിപ്പിൾ ജീവപര്യന്തം

കേസുമായി സംബന്ധിച്ച് ഏകദേശം സ്ത്രീകൾ ഉൾപ്പെടെ 25 ഓളം പേർ നിരീക്ഷണത്തിലാണ്. കണ്ണികൾ സംസ്ഥാനത്തിന്റെ പല ഭാഗത്തിൽ നിന്നുള്ളവരായതിനാൽ പോലീസ് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ ഗ്രൂപ്പുകളുടെ പ്രവർത്തനം പരസ്യമായി നടന്നു വരുകയാണെന്ന് പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
Read More