Home> Crime
Advertisement

Pegasus Phone Tapping: ഇസ്രായേൽ ചാര സോഫ്റ്റ് വെയർ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ വി.ഐ.പികളുടെ ഫോൺ കോളുകൾ ചോർത്തിയെന്ന് സംശയം

നരേന്ദ്രമോദി, ആർ.എസ്.എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ എന്നിവരുടെ ഫോണുകളാണ് ചോർത്തിയതായി സ്വാമി പറയുന്നത്

Pegasus Phone Tapping: ഇസ്രായേൽ ചാര സോഫ്റ്റ് വെയർ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ വി.ഐ.പികളുടെ ഫോൺ കോളുകൾ ചോർത്തിയെന്ന് സംശയം

ന്യൂഡൽഹി: ഇസ്രായേലിൻറെ ചാര സോഫ്റ്റ് വെയറായ പെഗാസസ്  ഉപയോഗിച്ച് രാജ്യത്തെ മന്ത്രിമാരുടെയും മുതിർന്ന രാഷ്ട്രീയ നേതാക്കളുടെയും ഫോൺ ചോർത്തിയെന്ന് സംശയം. മുതിർന്ന ബി.ജെ.പി രാജ്യസഭ എം.പിയായ സുബ്രഹ്മണ്യം സ്വാമിയാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.

നരേന്ദ്രമോദി, ആർ.എസ്.എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ എന്നിവരുടെ ഫോണുകളാണ് ചോർത്തിയതായി സ്വാമി പറയുന്നത്. വാഷിങ്ങ്ടൺ പോസ്റ്റ്, ലണ്ടൻ ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഇത് സംബന്ധിച്ച് ഇന്ന് വൈകുന്നേരം വാർത്തകൾ പുറത്ത് വിടുമെന്നും സ്വാമിയുടെ ട്വീറ്റിൽ പറയുന്നു.

അതേസമയം സ്വാമിയുടെ ട്വീറ്റിന് പിന്നാലെ പ്രതിപക്ഷ നേതാക്കളും വിഷയത്തിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്. തങ്ങളുടെ ഫോണും ചോർത്തിയതായി സംശയമുണ്ടെന്ന്  കോൺഗ്രസ്സ് നേതാവ് കാർത്തി ചിദംബരവും ട്വീറ്റ് ചെയ്തിട്ടുണ്ട്.


എന്താണ് പെഗാസസ്?

Android,ios ഒാപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സ്പൈവെയറാണ് പെഗാസസ്. ഇസ്രായേലി സൈബർ‌ആം കമ്പനിയായ എൻ‌എസ്‌ഒ ഗ്രൂപ്പാണ് ഇത് വികസിപ്പിച്ചെടുത്തത്.

2016-ൽ ഒരു മനുഷ്യാവകാശ പ്രവർത്തകന്റെ ഐഫോണിൽ ഇത് ഇൻസ്റ്റാൾ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് 2016 ഓഗസ്റ്റിൽ കണ്ടെത്തിയ ഒരു അന്വേഷണത്തിൽ സ്പൈവെയറിനെക്കുറിച്ചും അതിന്റെ കഴിവുകളെക്കുറിച്ചും അത് ഉപയോഗപ്പെടുത്തിയ സുരക്ഷാ അപകടങ്ങളെക്കുറിച്ചും വിശദാംശങ്ങൾ കണ്ടെത്തി. 

സന്ദേശങ്ങൾ വായിക്കാനും കോളുകൾ ട്രാക്കുചെയ്യാനും പാസ്‌വേഡുകൾ ശേഖരിക്കാനും മൊബൈൽ ഫോൺ ട്രാക്കുചെയ്യാനും ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപകരണത്തിന്റെ മൈക്രോഫോൺ, വീഡിയോ ക്യാമറ, എന്നിവ ആക്‌സസ് ചെയ്യാനും അപ്ലിക്കേഷനുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും പെഗാസസിന് കഴിവുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Read More