Home> Crime
Advertisement

Panoor Vishnupriya Murder: പാനൂർ കൊലപാതകം; വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Panoor Vishnupriya Murder Latest Update : പ്രണയപ്പകയെ തുടർന്നായിരുന്നു പ്രതി ശ്യാംജിത്ത് പാനൂർ വള്ള്യായി സ്വദേശി വിഷ്ണുപ്രിയയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.

Panoor Vishnupriya Murder:  പാനൂർ കൊലപാതകം; വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രണയപ്പകയെ തുടർന്നായിരുന്നു പ്രതി ശ്യാംജിത്ത് പാനൂർ വള്ള്യായി സ്വദേശി വിഷ്ണുപ്രിയയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. 2022 ഒക്ടോബർ 22 ന് ഉച്ചക്ക് 12 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ ബന്ധത്തിൽ നിന്ന് വിഷ്ണുപ്രിയ പിന്മാറിയതാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചത്.   പാനൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

പാനൂരിലെ വിഷ്ണുപ്രിയയുടെ വീട്ടിൽ പ്രതിയെത്തിയപ്പോൾ വിഷ്ണുപ്രിയ മാത്രമാണ് ഉണ്ടായിരുന്നത്. അമ്മയും ബന്ധുക്കളും തൊട്ടടുത്തുള്ള കുടുംബവീട്ടിൽ ഒരു മരണാനന്തര ചടങ്ങിലായിരുന്നു. രാവിലെ വസ്ത്രം മാറാനും മറ്റുമായി വിഷ്ണുപ്രിയ കുടുംബവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഏറെ വൈകിയിട്ടും മകളെ കാണാതിരുന്നതിനെ തുടർന്ന് അമ്മ അന്വേഷിച്ച് എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ മൃദേഹം കണ്ടെത്തിയത്.

ALSO READ: Panoor Vishnupriya Murder: പാനൂർ കൊലപാതകം; വിഷ്ണുപ്രിയയെ വധിക്കാൻ ശ്യാംജിതിന് പ്രചോദനമായത് മലയാള സിനിമ

പ്രതിക്ക് കൊലപാതകത്തിന് പ്രചോദനമായത് ഒരു മലയാള സിനിമയാണെന്ന് പൊലീസ്. ഒരു സീരിയൽ കില്ലറുടെ കഥ പറഞ്ഞ സിനിമ കണ്ടാണ്  കൊലപ്പെടുത്താനുള്ള രീതിയും മറ്റും തീരുമാനിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.   വിഷ്ണുപ്രിയയെ വധിക്കാൻ ഇരുതല മൂർച്ചയുള്ള കത്തി പ്രതി സ്വന്തമായി നിർമ്മിക്കുകയായിരുന്നു. അതിന് ശേഷം വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയ ശ്യാംജിത്ത് യുവതിയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. 

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അവിടെ വെച്ച് തന്നെ പ്രതി വസ്ത്രം മാറ്റി. ശേഷം വസ്ത്രവും,   ചുറ്റികയും കൊലക്കത്തിയും അടക്കമുള്ള വസ്തുക്കൾ ഒരു ബാഗിലാക്കി കൊണ്ട് പോകുകയായിരുന്നു. ശേഷം ഒരു ബാർബർ ഷോപ്പിൽ നിന്ന് ശേഖരിച്ച മുടിയും ഈ ബാഗിൽ വെച്ച് അടുത്തുള്ള കുളത്തിൽ കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു. ഇവ കണ്ടെത്തിയാലും അതിൽ ഉള്ളത് തന്റെ ഡിഎൻഎ അല്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More