Home> Crime
Advertisement

Palakkad Shahjahan Murder Case : ഷാജഹാൻ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ; രാഷ്ട്രീയ ബന്ധവും പരിശോധിക്കുമെന്ന് എസ്പി

Palakkad Shahjahan Murder Case Latest Update : പിടിയിലായവർ മലമ്പുഴ കവയ്ക്കടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് നാളെ ഓഗസ്റ്റ് 17 രേഖപ്പെടുത്തും.

Palakkad Shahjahan Murder Case : ഷാജഹാൻ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ; രാഷ്ട്രീയ ബന്ധവും പരിശോധിക്കുമെന്ന് എസ്പി

പാലക്കാട് : മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടി കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും പിടികൂടി. ആറ് പ്രതികളെയാണ് ഇന്ന് ഓഗസ്റ്റ് 16ന് വൈകിട്ട് പിടികൂടിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായെന്ന് പോലീസ് വൃത്തം അറിയിച്ചു. പിടിയിലായവർ മലമ്പുഴ കവയ്ക്കടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് നാളെ ഓഗസ്റ്റ് 17 രേഖപ്പെടുത്തും.

ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജൻ, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരെയാണ് പോലീസ് പിടികൂടിയത്. ശബരിഷും അനീഷും ചേർന്നാണ് ഷാജഹാനെ വെട്ടിയത്. മറ്റുള്ളവർ സഹായം ചെയ്തുകൊടുക്കുകയായിരുന്നു. ഇന്നലെ ഓഗസ്റ്റ് 15 ന് കേസിലെ മൂന്നാം പ്രതിയായ നവീനെയും അഞ്ചാം പ്രതി സിദ്ധാർഥിനെയും പിടികൂടിയിരുന്നു. ഒരാളെ പട്ടാമ്പിയിൽ നിന്നും മറ്റേയാളെ പൊള്ളാച്ചിയിൽ നിന്നും പിടികൂടിയത്.

ALSO READ : Palakkad Shahjahan Murder Case: ഷാജഹാൻ കൊലപാതകം; കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് എസ്പി, രാഷ്ട്രീയ ബന്ധവും പരിശോധിക്കും 

ബിജെപി അനുഭാവികളായ എട്ടുപേരാണ് കൊലയ്ക്ക് പിന്നിലെന്നാണ് ഷാജഹാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നല്‍കിയ മൊഴി. കേസ് അന്വേഷണത്തിനായി പാലക്കാട് ഡിവൈഎസ്പി വി.കെ.രാജുവിന്റെ മേല്‍നോട്ടത്തില്‍ 19 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമാണോ എന്നത്തിൽ വ്യക്തത ഇല്ലെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ആദ്യ നിലപാടെങ്കിലും സംഭവത്തിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വൈകിട്ട് പുറത്തുവന്നതോടെ ഇതു സംബന്ധിച്ച കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്. 

കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമാണെന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. പ്രതികളിൽ ചിലര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തേ ജയില്‍ശിക്ഷ അനുഭവിച്ചവരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് സിപിഎമ്മും ബിജെപിയും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നത്. പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനു നേരെ ഞായറാഴ്ച വൈകീട്ട് വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമം ഉണ്ടായത്. കൊലയ്ക്ക് പിന്നിൽ സിപിഎം തന്നെയെന്നാണ് ആർഎസ്എസ് ആരോപിക്കുന്നത്.  രാത്രി 9.30 ഓടെ കൊട്ടേക്കാട് ഒരു കടയിൽ സാധനം വാങ്ങാൻ നിൽക്കുമ്പോഴായിരുന്നു അക്രമം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More