Home> Crime
Advertisement

മലപ്പുറത്ത് രേഖകളില്ലാത്ത ഒരു കോടി രൂപയും 117ഗ്രാം സ്വർണവുമായി ദമ്പതികൾ പിടിയിൽ

കാറിന്റെ പിന്‍ സീറ്റില്‍ രഹസ്യ അറയുണ്ടാക്കി അതിൽ ഒളിപ്പിചായിരുന്നു പണം കടത്താനുള്ള ദമ്പതികളുടെ ശ്രമം. കഴിഞ്ഞ നാല് മാസത്തിനിടെ ആറ്‌ തവണകളായി 8 കോടിയോളം രൂപയുടെ കുഴൽപണമാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.

മലപ്പുറത്ത് രേഖകളില്ലാത്ത ഒരു കോടി രൂപയും 117ഗ്രാം സ്വർണവുമായി ദമ്പതികൾ പിടിയിൽ

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ  രേഖകളില്ലാതെ  ഒരു കോടിയിലധികം  രൂപയും 117 ഗ്രാം സ്വര്‍ണ നാണയങ്ങളുമായി  ദമ്പതികള്‍ പിടിയിലായി. വാഹനത്തിൽ രഹസ്യ അറയിൽ ഒളിപ്പിച്ചാണ് പണവും, സ്വർണവും കടത്താൻ ശ്രമിച്ചത്. നാലു മാസത്തിനിടെ  എട്ട് കോടിയോളം രൂപയുടെ കുഴല്പണമാണ്  വളാഞ്ചേരി പോലീസ് പിടിച്ചെടുത്തത്.

വളാഞ്ചേരിയില്‍ പോലീസ്  വാഹന പരിശോധനക്കിടെയാണ് രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്നു ഒരുകോടി മൂന്നു ലക്ഷത്തി എണ്‍പതിനായിരം രൂപ  പോലീസ് പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കല്‍ ഭാര്യ അര്‍ച്ചന എന്നിവരാണ്   പിടിയിലായത്.കോയമ്പത്തൂരില്‍ നിന്ന് വേങ്ങര യിലേക്ക് കൊണ്ടുപോവുകയായിരുന്നു പണം. ഇവരില്‍ നിന്ന്‌  117 ഗ്രാം തൂക്കമുള്ള സ്വര്‍ണ നാണയങ്ങളും പോലീസ് പിടികൂടി.

Read Also: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ കൊല്ലത്ത് പിടിയിൽ

കാറിന്റെ പിന്‍ സീറ്റില്‍ രഹസ്യ അറയുണ്ടാക്കി അതിൽ ഒളിപ്പിചായിരുന്നു പണം കടത്താനുള്ള ദമ്പതികളുടെ ശ്രമം.  കഴിഞ്ഞ നാല് മാസത്തിനിടെ ആറ്‌ തവണകളായി 8 കോടിയോളം രൂപയുടെ കുഴൽപണമാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.

ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ പ്രതികളുടെ മറ്റ് ബന്ധങ്ങളും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. ക്യാരിയറുകൾ മാത്രമായി മാഫിയകളെ ഉപയോഗിക്കുന്നതായും പോലീസിന് വിരവരമുണ്ട്. അങ്ങനെയാണെങ്കില്‍ കൂടുതൽ അന്വേഷണം പോലീസ് വ്യാപിപിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More